വിപണിയുടെ മുന്നേറ്റത്തിൽ ലാഭമെടുപ്പിന് സാധ്യത

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനയില്‍ നിന്ന് പുറത്തുവന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അത്ര ആശാവഹമല്ലാത്തതിനാല്‍ വ്യാപാരം നഷ്ടത്തോടെയാണ് തുടങ്ങിയത്. ക്രൂഡ് ഓയില്‍ വിലയും ഏഷ്യന്‍ വിപണിയില്‍ താഴുകയാണ്. ആഭ്യന്തര വിപണിയില്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവും, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തവും, ആഗോള കമോഡിറ്റി വിലകളിലെ ഇടിവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ബുള്ളിഷ് പ്രവണത തുടരുമ്പോള്‍ തന്നെ വിപണിയുടെ മുന്നേറ്റം ലാഭമെടുപ്പിനുള്ള അവസരമായി മാറിയേക്കാം. ആഗോള വിപണിയിലെ തിരിച്ചുവരവിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും […]

Update: 2022-08-15 22:17 GMT

Bombay Stock Exchange 

ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൈനയില്‍ നിന്ന് പുറത്തുവന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അത്ര ആശാവഹമല്ലാത്തതിനാല്‍ വ്യാപാരം നഷ്ടത്തോടെയാണ് തുടങ്ങിയത്. ക്രൂഡ് ഓയില്‍ വിലയും ഏഷ്യന്‍ വിപണിയില്‍ താഴുകയാണ്.

ആഭ്യന്തര വിപണിയില്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തിരിച്ചുവരവും, ആഭ്യന്തര നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തവും, ആഗോള കമോഡിറ്റി വിലകളിലെ ഇടിവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ബുള്ളിഷ് പ്രവണത തുടരുമ്പോള്‍ തന്നെ വിപണിയുടെ മുന്നേറ്റം ലാഭമെടുപ്പിനുള്ള അവസരമായി മാറിയേക്കാം.

ആഗോള വിപണിയിലെ തിരിച്ചുവരവിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും ജൂണ്‍ മാസത്തിലെ 52 ആഴ്ചയിലെ താഴ്ന്ന നിലയില്‍ നിന്നും 16 ശതമാനം ഉയര്‍ച്ചയാണ് നേടിയെടുത്തത്. വിപണി കഴിഞ്ഞയാഴ്ച്ച ഒരു ശതമാനം അറ്റ നേട്ടമുണ്ടാക്കിയെങ്കിലും ഉയര്‍ന്ന നിലയില്‍ തുടര്‍ച്ചയായ ഓഹരി വാങ്ങലുകള്‍ സംഭവിക്കാതിരുന്നത് നിഫ്റ്റി അതിന്റെ നിര്‍ണ്ണായക നിലകളെ ഭേദിച്ച് മുന്നോട്ട് പോകാന്‍ സാധ്യതയില്ല എന്നതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

"വിപണിയില്‍ ഈയാഴ്ച്ച ഒരു തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ അത് ഗുണപരമായി കാണാം. കാരണം ശക്തമായ ഒരു മുന്നേറ്റേത്തിന് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. വിപണിയുടെ അടിസ്ഥാന സ്വഭാവം ബുള്ളിഷായി തുടരുമ്പോള്‍ തന്നെ 17,150-17,400 എന്ന നിലയിലേയ്ക്കുള്ള കണ്‍സോളിഡേഷന്‍ അനുകൂല സാഹചര്യമായി പരിഗണിക്കാം. ഈ നില നിഫ്റ്റിയില്‍ കൂടുതല്‍ ബുള്ളിഷ് പൊസിഷനുകള്‍ എടുക്കാന്‍ ഒരവസരമാണ്. നിഫ്റ്റിയുടെ നിര്‍ണ്ണായകമായ പ്രതിരോധ നിലകള്‍ 17,780-17,800 ലാണ്. ഈ നില മറികടന്നാല്‍ മാത്രമേ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം പ്രതീക്ഷിക്കാനാകു," ഏഞ്ചല്‍ ബ്രോക്കിംഗ് അനലിസ്റ്റുകള്‍ പറഞ്ഞു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണ്‍ മാസത്തിലെ 7 ല്‍ നിന്നും ജൂലൈയില്‍ 6.7 ശതമാനത്തിലേയ്ക്ക് താഴ്ന്നതും, ജൂണിലെ വ്യവസായ ഉത്പാദനം മികച്ച നിലയില്‍ തുടരുന്നതും ഓഹരി വിപണിയ്ക്ക് വലിയ ഊര്‍ജ്ജം പകരുന്നുണ്ട്. ഈ രണ്ട് സ്ഥിതിവിവരക്കണക്കുകളും പുറത്തുവന്നത് വെള്ളിയാഴ്ച്ച വിപണി ക്ലോസ് ചെയ്തതിന് ശേഷമാണ്. ഇതിനോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം.

5പൈസഡോട്ട്‌കോം ലീഡ് റിസര്‍ച്ച് രുചിത് ജയിന്‍ പറയുന്നു: "17,700 മുതല്‍ 17,900 വരെയുള്ള 200 പോയിന്റ് റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ച് കഠിനമാണ്. അതിനാല്‍ വിപണിയില്‍ ഒരു തിരുത്തല്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കോണ്‍ട്രാ ട്രേഡിംഗ് ഏര്‍പ്പെടുന്നതിന് മുന്‍പ് വ്യാപാരികള്‍ കൃത്യമായ ട്രെന്‍ഡ് മാറ്റത്തിന്റെ സന്ദേശം ഉറപ്പുവരുത്തണം. നിഫ്റ്റിയില്‍ തൊട്ടടുത്ത പിന്തുണ കാണപ്പെടുന്നത് 17,630-17,500 നിലയിലാണ്. ഇതിനു താഴേയ്ക്ക് പോയാല്‍ വിപണിയുടെ ട്രെന്‍ഡ് മാറുന്നതിന്റെ കൃത്യമായ സൂചനയാണ്. അതുവരെ വ്യാപാരികള്‍ ഓഹരി കേന്ദ്രീകൃതമായ ഇടപാടുകളില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. വ്യാപാരത്തിലേയ്ക്ക് പുതുതായി പണമിറക്കേണ്ടതില്ല. കാരണം പുതിയ നിക്ഷേപങ്ങള്‍ക്കുള്ള റിസ്‌ക്-റിവാര്‍ഡ് സാഹചര്യം ഇപ്പോള്‍ അത്ര അനുകൂലമല്ല. 17,700 -17,900 റേഞ്ചില്‍ ലാഭമെടുപ്പും ലക്ഷ്യമാക്കാം. "

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,815 രൂപ (ഓഗസ്റ്റ് 16)
ഒരു ഡോളറിന് 79.68 രൂപ (ഓഗസ്റ്റ് 16, 08.06 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.13 ഡോളര്‍ (ഓഗസ്റ്റ് 16, 8.06 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 18,78,000 രൂപ (ഓഗസ്റ്റ് 16, 8.07 am, വസീര്‍എക്‌സ്)

Tags:    

Similar News