സിറ്റി യുണിയൻ ബാങ്ക് ഓഹരികൾക്ക് 9 ശതമാനം മുന്നേറ്റം
സിറ്റി യുണിയൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ സ്ഥിരമായ വായ്പ്പാ വളർച്ചയും, ആസ്തി ഗുണ നിലവാരത്തിലെ പുരോഗതിയും മൂലം ബാങ്ക് മികച്ച പാദ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബാങ്കിന്റെ നികുതി കിഴിച്ചുളള ലാഭം 30 ശതമാനം ഉയർന്ന് 225.14 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 172.99 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 17 ശതമാനം ഉയർന്നു 524.91 കോടി രൂപയായി. ഒപ്പം, മൊത്തം വായ്പകൾ […]
സിറ്റി യുണിയൻ ബാങ്കിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 9 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ സ്ഥിരമായ വായ്പ്പാ വളർച്ചയും, ആസ്തി ഗുണ നിലവാരത്തിലെ പുരോഗതിയും മൂലം ബാങ്ക് മികച്ച പാദ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബാങ്കിന്റെ നികുതി കിഴിച്ചുളള ലാഭം 30 ശതമാനം ഉയർന്ന് 225.14 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 172.99 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം 17 ശതമാനം ഉയർന്നു 524.91 കോടി രൂപയായി. ഒപ്പം, മൊത്തം വായ്പകൾ 12 ശതമാനം വളർന്നു 40,934 കോടി രൂപയായി.
ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം 4.65 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 5.59 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി അനുപാതം 2.89 ശതമാനമായി. മുൻവർഷം ഇതേ കാലയളവിൽ ഇത് 3.49 ശതമാനമായിരുന്നു. 2022 ജൂണിൽ 222 കോടി രൂപയുടെ പ്രൊവിഷൻ ബാങ്ക് ഉണ്ടാക്കിയിരുന്നു. കിട്ടാക്കടങ്ങൾക്കായുള്ള മൊത്തം പ്രൊവിഷൻ 140 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 233 കോടി രൂപയായിരുന്നു. ഇന്ന് 177.40 രൂപ വരെ ഉയർന്ന ഓഹരി, 8.51 ശതമാനം നേട്ടത്തിൽ 176.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.