ജിയോ പ്ലാറ്റ്ഫോംസുമായി കരാർ: സുബെക്സ് ഓഹരികൾ 20 ശതമാനം ഉയർന്നു

സുബെക്സ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. വ്യവസായങ്ങൾക്കും, ഉപഭോക്താക്കൾക്കും 5ജി സേവനങ്ങൾ നൽകുന്നതിന് ആർഐ എല്ലിന്റെ ഉപസ്ഥാപനമായ ജിയോ പ്ലാറ്റ് ഫോംസുമായി കരാറിൽ ഏർപ്പെട്ടതാണ് വില വർധനയ്ക്ക് കാരണം. കരാർ പ്രകാരം, സുബെക്സ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ് ഫോമായ ഹൈപ്പർ സെൻസ് ജിയോക്കായി നൽകും. ഇത് ഡാറ്റ ശൃംഖലയിലുടനീളം എഐ സേവനങ്ങൾ നൽകുന്നതിന് ടെലികോം കമ്പനിയെ പ്രാപ്തമാക്കും. ഡാറ്റ ശൃംഖലയിലുടനീളം എഐ നൽകുന്നതു വഴി ഉപഭോക്താക്കൾക്കും, സേവന ദാതാക്കൾക്കും വളരെ വേഗത്തിലും […]

Update: 2022-08-03 08:31 GMT

സുബെക്സ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് 20 ശതമാനത്തോളം ഉയർന്നു. വ്യവസായങ്ങൾക്കും, ഉപഭോക്താക്കൾക്കും 5ജി സേവനങ്ങൾ നൽകുന്നതിന് ആർഐ എല്ലിന്റെ ഉപസ്ഥാപനമായ ജിയോ പ്ലാറ്റ് ഫോംസുമായി കരാറിൽ ഏർപ്പെട്ടതാണ് വില വർധനയ്ക്ക് കാരണം.

കരാർ പ്രകാരം, സുബെക്സ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ് ഫോമായ ഹൈപ്പർ സെൻസ് ജിയോക്കായി നൽകും. ഇത് ഡാറ്റ ശൃംഖലയിലുടനീളം എഐ സേവനങ്ങൾ നൽകുന്നതിന് ടെലികോം കമ്പനിയെ പ്രാപ്തമാക്കും. ഡാറ്റ ശൃംഖലയിലുടനീളം എഐ നൽകുന്നതു വഴി ഉപഭോക്താക്കൾക്കും, സേവന ദാതാക്കൾക്കും വളരെ വേഗത്തിലും എളുപ്പത്തിലും തീരുമാനങ്ങളെടുക്കുന്നതിനു ഹൈപ്പർ സെൻസ് സഹായിക്കുന്നു. കോഡിങ്ങിന്റെ സഹായമില്ലാതെ തന്നെ എളുപ്പത്തിൽ വ്യത്യസ്ത ഉറവിടങ്ങളിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനും, നോ കോഡ് പ്ലാറ്റ്ഫോമിലുടെ ഈ വിവരങ്ങൾ അനായാസമായി പങ്കിടാനും കഴിയുന്നു. ഓഹരി ഇന്ന് 33.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News