ജൂലൈയിലെ ഓട്ടോമൊബൈൽ വിൽപ്പന മികച്ചതാകും: എംകെ ഗ്ലോബൽ

ഓട്ടോമൊബൈൽ കമ്പനികളുടെ ജൂലൈ മാസത്തിലെ വില്പന കണക്കുകൾ പുറത്തു വരാനിരിക്കെ, കൊമേർഷ്യൽ വാഹനങ്ങളിലും, പാസ്സഞ്ചർ വാഹനങ്ങളിലും, ഇരു ചക്ര വാഹനങ്ങളിലും വളരെ മികച്ച വിൽപ്പന വളർച്ചയുണ്ടാകുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് ഹൗസായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവ്വീസസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രാക്ടറുകളുടെ വിൽപ്പനയിൽ, ദുർബ്ബലമായ കാലവർഷവും ഉയർന്ന മുൻകാല വിൽപ്പനയും മൂലം ഇടിവുണ്ടാകും. ജൂലൈ മാസത്തിലെ വിൽപ്പന അളവ് കണക്കാക്കുന്നതിന് എംകെ ഗ്ലോബൽ ചാനൽ പരിശോധന നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാസ്സഞ്ചർ, കാർഗോ വിഭാഗത്തിലെ മികച്ച വളർച്ച മൂലം […]

Update: 2022-07-28 09:10 GMT

ഓട്ടോമൊബൈൽ കമ്പനികളുടെ ജൂലൈ മാസത്തിലെ വില്പന കണക്കുകൾ പുറത്തു വരാനിരിക്കെ, കൊമേർഷ്യൽ വാഹനങ്ങളിലും, പാസ്സഞ്ചർ വാഹനങ്ങളിലും, ഇരു ചക്ര വാഹനങ്ങളിലും വളരെ മികച്ച വിൽപ്പന വളർച്ചയുണ്ടാകുമെന്നാണ് ആഭ്യന്തര ബ്രോക്കറേജ് ഹൗസായ എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവ്വീസസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രാക്ടറുകളുടെ വിൽപ്പനയിൽ, ദുർബ്ബലമായ കാലവർഷവും ഉയർന്ന മുൻകാല വിൽപ്പനയും മൂലം ഇടിവുണ്ടാകും.

ജൂലൈ മാസത്തിലെ വിൽപ്പന അളവ് കണക്കാക്കുന്നതിന് എംകെ ഗ്ലോബൽ ചാനൽ പരിശോധന നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാസ്സഞ്ചർ, കാർഗോ വിഭാഗത്തിലെ മികച്ച വളർച്ച മൂലം കൊമേർഷ്യൽ വാഹനങ്ങൾ അപ് ട്രെൻഡ് ആയി തുടരും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മികച്ച ചരക്ക് ലഭ്യതയാണ് ഇ-വേ ബിൽ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. അശോക് ലെയ് ലാൻഡ്, എയ്‌ഷെർ മോട്ടോർസ്, ടാറ്റ മോട്ടോർസ്, എം ആൻഡ് എം എന്നിവയ്ക്ക് പോസിറ്റീവായ വളർച്ചയുണ്ടാകും.

വർധിച്ച ഓർഡർ ബുക്കും, ഉത്പാദനം ശക്തിപ്പെട്ടതും മൂലം പാസ്സഞ്ചർ വാഹനങ്ങളിലും വലിയ വളർച്ച പ്രകടമാകും. ഒറിജിനൽ എക്വിപ്മെന്റ് നിർമാതാക്കളിൽ, ആഭ്യന്തര വിൽപ്പന അളവിലെ വളർച്ച ടാറ്റ മോട്ടോഴ്സിന് 49 ശതമാനവും, എം ആൻഡ് എമ്മിന് 28 ശതമാനവും, മാരുതി സുസൂക്കിയ്ക്ക് 8 ശതമാനവും ഉണ്ടാകുമെന്നാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളിലെ ഇളവുകൾ മാസാടിസ്ഥാനത്തിൽ വർധിച്ചിട്ടുണ്ടെങ്കിലും, മുൻപേയുണ്ടായിരുന്നത്ര ഉയർന്ന നിലയിലേക്കെത്തിയിട്ടില്ല.

ഉയർന്ന ഉത്പാദനവും, ഡീലർമാരുടെ ശേഖരം വർധിപ്പിക്കുന്നതും ഇരു ചക്ര വാഹനങ്ങളുടെ വിൽപ്പന അളവിൽ പുരോഗതി ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ആഭ്യന്തര വളർച്ച എയ്‌ഷെർ മോട്ടോറിന് 35 ശതമാനവും, ടിവിഎസ് മോട്ടോറിന് 6 ശതമാനവും, ഹീറോ മോട്ടോകോർപിന് 6 ശതമാനവും, ബജാജ് ഓട്ടോയ്ക്ക് 2 ശതമാനവുമാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ട്രാക്ടർ വിൽപ്പന അളവിൽ കുറവ് പ്രതീക്ഷിക്കുന്നതിനാൽ, ആഭ്യന്തര വോളിയം എം ആൻഡ് എമ്മിന് 13 ശതമാനവും, എസ്കോർട്സിനു 16 ശതമാനവും കുറയുമെന്നാണ് എംകെ ഗ്ലോബൽ കണക്കാക്കുന്നത്.

Tags:    

Similar News