ഓഹരി തിരികെ വാങ്ങൽ: മാട്രിമോണി ഡോട്ട് കോമിന് 3 ശതമാനം വളർച്ച
മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതിനു സെബിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ജൂലൈ 4 വരെ കമ്പനിയുടെ ഓഹരികൾ കൈവശമുള്ള യോഗ്യരായ ഓഹരിയുടമകൾക്ക് ഓഹരി തിരിച്ചു വാങ്ങലുമായി ബന്ധപ്പെട്ട ഓഫർ ലെറ്റർ നൽകുമെന്ന് കമ്പനി അറിയിച്ചു. നല്ല രീതിയിൽ വരുമാന വളർച്ചയുള്ള, കട രഹിത കമ്പനിയാണ് മാട്രിമോണി ഡോട്ട് കോം. നിലവിലെ ഈ തീരുമാനം, അധികമുള്ള പണം ഓഹരിയുടമകൾക്കു തന്നെ തിരിച്ചു നൽകുന്നതിനും, അതു […]
മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതിനു സെബിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ജൂലൈ 4 വരെ കമ്പനിയുടെ ഓഹരികൾ കൈവശമുള്ള യോഗ്യരായ ഓഹരിയുടമകൾക്ക് ഓഹരി തിരിച്ചു വാങ്ങലുമായി ബന്ധപ്പെട്ട ഓഫർ ലെറ്റർ നൽകുമെന്ന് കമ്പനി അറിയിച്ചു.
നല്ല രീതിയിൽ വരുമാന വളർച്ചയുള്ള, കട രഹിത കമ്പനിയാണ് മാട്രിമോണി ഡോട്ട് കോം. നിലവിലെ ഈ തീരുമാനം, അധികമുള്ള പണം ഓഹരിയുടമകൾക്കു തന്നെ തിരിച്ചു നൽകുന്നതിനും, അതു വഴി ദീർഘകാലത്തേക്ക് ഓഹരിയുടമകളുടെ മൂല്യം (shareholder value) വർധിപ്പിക്കുന്നതിനും, ഓഹരിയിൽ നിന്നുള്ള വരുമാനം (return on equity) വർധിപ്പിക്കുന്നതിനും വേണ്ടിയാണ്. ഓഹരി ഇന്ന് 3.03 ശതമാനം നേട്ടത്തിൽ 772.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.