എഫ്എംസിജി, ബാങ്കിം​ഗ് ഓഹരികളിലെ മുന്നേറ്റം വിപണിയെ രക്ഷിച്ചു

വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ മികച്ച തിരിച്ചു വരവു നടത്തി വിപണി. എഫ്എംസിജി, ധനകാര്യ ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകളാണ് വിപണിയുടെ തിരിച്ചു വരവിന് കാരണമായത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി സെൻസെക്സ് 326.84 പോയിന്റ് (0.62 ശതമാനം ) ഉയർന്ന് 53,234.77 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 83.30 പോയിന്റ് (0.53 ശതമാനം ) ഉയർന്ന് 15,835.35 ലും ക്ലോസ് ചെയ്തു. എഫ്എംസിജി സൂചിക 2.49 ശതമാനം നേട്ടത്തോടെ മുന്നേറിയപ്പോൾ, ബാങ്കെക്സ് സൂചിക 1.08 ശതമാനം ഉയർന്നു. […]

Update: 2022-07-04 08:14 GMT

വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ മികച്ച തിരിച്ചു വരവു നടത്തി വിപണി. എഫ്എംസിജി, ധനകാര്യ ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകളാണ് വിപണിയുടെ തിരിച്ചു വരവിന് കാരണമായത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി സെൻസെക്സ് 326.84 പോയിന്റ് (0.62 ശതമാനം ) ഉയർന്ന് 53,234.77 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 83.30 പോയിന്റ് (0.53 ശതമാനം ) ഉയർന്ന് 15,835.35 ലും ക്ലോസ് ചെയ്തു.

എഫ്എംസിജി സൂചിക 2.49 ശതമാനം നേട്ടത്തോടെ മുന്നേറിയപ്പോൾ, ബാങ്കെക്സ് സൂചിക 1.08 ശതമാനം ഉയർന്നു. എഫ്എംസിജി മേഖലയിൽ, എച്ച് യു എൽ 4.03 ശതമാനം ഉയർന്ന് മികച്ച നേട്ടം കൈവരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ ഇന്ഡസ്ഇൻഡ് ബാങ്ക് 2.95 ശതമാനവും, ഐസിഐസിഐ ബാങ്ക് 2.25 ശതമാനവും ഉയർന്നു. ഐടിസി, പവർ ഗ്രിഡ് കോർപറേഷൻ എന്നിവ യഥാക്രമം 2.62 ശതമാനവും, 2.15 ശതമാനവും ഉയർന്നു.

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 40 ഡോളറെങ്കിലും കുറഞ്ഞാൽ മാത്രമേ ഓയിൽ ഉത്പാദകർക്കും, റിഫൈനറികൾക്കും കഴിഞ്ഞയാഴ്ച ചുമത്തിയ വിൻഡ് ഫാൾ നികുതി പിൻവലിക്കുകയുള്ളു എന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞതിനെ തുടർന്ന് ഓയിൽ, ഗ്യാസ് ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു. ഓഎൻജിസി 3.93 ശതമാനവും, ഹിന്ദുസ്ഥാൻ പെട്രോളിയം 0.77 ശതമാനവും ഇടിഞ്ഞു. ആഗോള ഓഹരി വിപണികളിൽ സമ്മിശ്ര പ്രവണതയാണ് കാണപ്പെട്ടത്. ഏഷ്യൻ വിപണി നഷ്ടത്തിൽ അവസാനിച്ചപ്പോൾ യൂറോപ്പ്യൻ ഓഹരികൾ ഒരു തിരിച്ചു വരവ് നടത്തി.

ഓഹരികൾ ഏറ്റവും താഴ്ന്നു നിൽക്കുന്നത് മാന്ദ്യകാലത്താണ്, മാന്ദ്യത്തിനു മുമ്പല്ല. തിരിച്ചു വരവിനു കുറച്ചധികം സമയം നിക്ഷേപകർ കാത്തിരിക്കേണ്ടി വരും, ഗ്ലോബൽ ബ്രോക്കറേജ് ആയ നോമുറ ഫിനാൻഷ്യൽ സർവ്വീസസിലെ അനലിസ്റ്റുകൾ പറഞ്ഞു.

"ഏഷ്യൻ ഓഹരികൾക്ക് ഈ വിലത്തകർച്ചയിൽ നിന്ന് പൂർണമായും ഒഴിഞ്ഞു നിൽക്കാനാവില്ല. പക്ഷെ ഞങ്ങൾ ചെറിയ വ്യത്യാസം പ്രതീക്ഷിക്കുന്നു. ഉയർന്ന നിലയിലുള്ള സാമ്പത്തിക തളർച്ചയും, മാന്ദ്യവും, കമ്പനികളുടെ വരുമാനം കുറയുന്ന സാഹചര്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. കൂടാതെ, ഇത് ഏഷ്യൻ ഓഹരികളിൽ നിന്നുള്ള വരുമാന പ്രതീക്ഷകളെയും തകർക്കും. മൂല്യനിർണയം കണക്കിലെടുക്കുമ്പോൾ, ഞങ്ങളുടെ കണക്കുകൂട്ടൽ ഏറക്കുറെ ശരിയായി വരുന്നു. ഓഹരി വിപണികൾ പണനയ നിരക്കിലുണ്ടായേക്കാവുന്ന വർദ്ധനവ് ഉൾക്കൊണ്ടു കഴിഞ്ഞു. സമീപ ഭാവിയിൽ, തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചും, സാമ്പത്തിക മാന്ദ്യം മൃദുവാകുമോ, കനത്തതാകുമോ എന്ന ചർച്ച വിപണിയിൽ തുടരുന്നതിനിടയിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ, ഏഷ്യൻ ഓഹരികൾ സ്ഥിരത കൈവരിച്ചേക്കുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു," നോമുറ ഫിനാൻഷ്യൽ അവരുടെ ഏറ്റവും പുതിയ റിപ്പോട്ടിൽ പറഞ്ഞു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ആഭ്യന്തര ഉപഭോഗത്താൽ നയിക്കപ്പെടുന്നതാണെങ്കിലും, ഇന്ത്യൻ ഓഹരികളായ ഐടി, ഓട്ടോമൊബൈൽ, ഫാർമാ എന്നിവക്ക് ആഗോള വിപണിയുമായി അടുത്ത ബന്ധമുണ്ട്. അതിനാൽ ആഗോള സാമ്പത്തിക തളർച്ച ഇവയുടെ വരുമാനത്തെയും ബാധിക്കും, നോമുറ പറഞ്ഞു.

വിപണിയിൽ ഇന്ന് വ്യാപാരത്തിനെത്തിയ ഓഹരികളിൽ 2,020 എണ്ണം ലാഭത്തിലായപ്പോൾ 1,365 എണ്ണം നഷ്ടത്തിലായി.

"ജൂൺ മാസത്തിലെ ശക്തമായ ഓട്ടോമൊബൈൽ വില്പനയും, മികച്ച ജിഎസ്ടി സമാഹരണവും, മുംബൈയിലുണ്ടായ റെക്കോഡ് വസ്തു രജിസ്‌ട്രേഷനും, മികച്ച കാലവർഷത്തിന്റെ തുടക്കവും, ചരക്കു വിലയിലുണ്ടായ കുറവുമെല്ലാം അസ്ഥിരമായ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വിപണിയെ പിന്തുണച്ചു. ജൂൺ പാദത്തിലെ കമ്പനി ഫലങ്ങളുടെ വരവ് ടിസിഎസ് ജൂലൈ 8 ൽ പ്രഖ്യാപിക്കുന്നതോടെ ആരംഭിക്കും. അവന്യൂ സൂപ്പർമാർട്ടിന്റെ ഫലങ്ങളും ഒൻപതാം തീയതി പുറത്തു വരും," മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസിന്റെ റീട്ടെയിൽ റിസർച്ച് ഹെഡ് സിദ്ധാർത്ഥ ഖേംക പറഞ്ഞു.

Tags:    

Similar News