എഫ്എംസിജി കമ്പനികളുടെ വരുമാന വളർച്ച മൂന്നാംപാദം മുതൽ വർധിക്കും

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ എഫ്എംസിജി മേഖലയിലെ വരുമാന വളർച്ച ത്വരിതപ്പെടുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ഹൗസ് ജെഫ്രീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു പാദങ്ങളിലായി, നിഫ്റ്റിയിൽ എഫ്എംസിജി ഓഹരികൾ, അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും 15-35 ശതമാനം വരെ താഴ്ന്നിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും, അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് പല കമ്പനികളുടെയും വരുമാനം ഗണ്യമായി കുറഞ്ഞു. ഹ്രസ്വകാലത്തേക്ക്, നിക്ഷേപകർ പണപ്പെരുപ്പത്തെക്കുറിച്ചും, ലാഭം കുറയുന്നതിനെക്കുറിച്ചും, ദുർബ്ബലമായ […]

Update: 2022-06-28 01:52 GMT

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ എഫ്എംസിജി മേഖലയിലെ വരുമാന വളർച്ച ത്വരിതപ്പെടുമെന്ന് ഗ്ലോബൽ ബ്രോക്കറേജ് ഹൗസ് ജെഫ്രീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു പാദങ്ങളിലായി, നിഫ്റ്റിയിൽ എഫ്എംസിജി ഓഹരികൾ, അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും 15-35 ശതമാനം വരെ താഴ്ന്നിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തടസ്സങ്ങളും, അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനവും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്ന് പല കമ്പനികളുടെയും വരുമാനം ഗണ്യമായി കുറഞ്ഞു.

ഹ്രസ്വകാലത്തേക്ക്, നിക്ഷേപകർ പണപ്പെരുപ്പത്തെക്കുറിച്ചും, ലാഭം കുറയുന്നതിനെക്കുറിച്ചും, ദുർബ്ബലമായ ഗ്രാമീണ വിൽപ്പനയെക്കുറിച്ചും ആശങ്കപ്പെടുന്നുണ്ട്. ഒപ്പം, അസംസ്കൃത വസ്തുക്കളുടെ ഉയരുന്ന വിലയ്ക്കനുസരിച്ച് ഉത്‌പന്നങ്ങളുടെ വില ഉയരാത്തതും ലാഭത്തിൽ കുറവു വരുത്തുന്നുണ്ട്. വിപണിയിലെ വളർച്ച മന്ദഗതിയിലാണെങ്കിലും, ഉത്പാദന അളവിൽ കുറവുണ്ടായാലും, പണപ്പെരുപ്പം കൂടുന്നതിനനുസരിച്ച് ഉത്പന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ചെയർമാൻ നിതിൻ പരാൻജ്പേ അവരുടെ വാർഷിക പൊതുയോഗത്തിൽ പറഞ്ഞിരുന്നു.

എങ്കിലും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന നേരിയ കുറവ്, ഭാവിയിൽ ഈ മേഖലയിലെ ലാഭം ഉയരാനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് ജെഫ്രീസ് അനലിസ്റ്റുകൾ വിശ്വസിക്കുന്നു.

"2023 സാമ്പത്തിക വർഷത്തിൽ, എഫ്എംസിജി വിഭാഗത്തിൽ ഇരട്ട അക്ക വരുമാന വളർച്ച നിലനിർത്താൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വർഷത്തിന്റെ ആദ്യ പകുതിയിൽ വില നിർണ്ണയം ഇതിനു സഹായിക്കും. രണ്ടാം പകുതിയിൽ വോള്യത്തിലുണ്ടാവുന്ന (ഉത്പാദന അളവ്) വളർച്ചയെ ആശ്രയിച്ചായിരിക്കും വരുമാന വർദ്ധനവ്. മൊത്തത്തിൽ, നടപ്പു സാമ്പത്തിക വർഷത്തിൽ 10 ശതമാനത്തോളം വരുമാന വളർച്ച ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്," ജെഫ്രീസ് പറഞ്ഞു.

എഫ്എംസിജി മേഖലയിൽ ബ്രോക്കറേജ് ഹൗസ് മുൻ‌തൂക്കം നൽകുന്നത് ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബ്രിട്ടാനിയ എന്നീ ഓഹരികൾക്കാണ്.

Tags:    

Similar News