തുടക്കം മുതൽ കയറിയും ഇറങ്ങിയും സൂചികകൾ; ബാങ്ക് നിഫ്റ്റി നേട്ടത്തിൽ അവസാനിച്ചു

  • കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ്‌ ബി ബാങ്കും, കല്യാൺ ജൂവല്ലേഴ്‌സും, വി ഗാർഡും, ജ്യോതി ലാബും,കിംസും, ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും ലാഭത്തിലായിരുന്നു.
  • രാവിലെ 45 പോയിന്റ് താഴ്ന്നു ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 15.00 പോയിന്റ് ഉയർച്ചയിൽ എത്തി നിൽക്കുന്നു.
  • ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ടൈറ്റാൻ, ഐഷർ മോട്ടോർസ്, കൊട്ടക് ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും നഷ്ടം സഹിച്ചത്.

Update: 2022-12-12 10:19 GMT

കൊച്ചി: ഇന്നത്തെ വ്യാപാരത്തിൽ സെന്‍സെക്‌സ് 51.10 പോയിന്റ് ഇടിഞ്ഞു 62,130.57-ലവസാനിച്ചപ്പോൾ നിഫ്റ്റി 0.55 പോയിന്റ് ഉയർന്ന 18,497.15 ൽ ക്ലോസ് ചെയ്തു. അതെ സമയം ബാങ്ക് നിഫ്റ്റി 75.30 പോയിന്റ് ഉയർന്ന് 43,708.75 ൽ അവസാനിച്ചു.

നിഫ്ടിയിൽ ബി പി സി എൽ, ഐ ഓ സി, ഡിവീസ് ലാബ്, കോൾ ഇന്ത്യ, നെസ്‌ലെ എന്നീ ഓഹരികള്‍ക്ക് മികച്ച മുന്നേറ്റമായിരുന്നു. ബി പി സി എൽ 3 ശതമാനത്തിലേറെ ഉയർന്നു. ഡിവീസ് ലാബ് ഓഹരി ഇന്ന് 2.05 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റൽ , ഓ എൻ ജി സി, യു പി എൽ, എന്നിവയും മുന്നേറിയ പ്രമുഖ കമ്പനികളിൽ പെടുന്നു.

ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ടൈറ്റാൻ, ഐഷർ മോട്ടോർസ്, കൊട്ടക് ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും നഷ്ടം സഹിച്ചത്. ഏഷ്യൻ പെയിന്റ്സ് 1.81 ശതമാനം ഇടിഞ്ഞപ്പോൾ ഇൻഫോസിസും ടൈറ്റാനും 1.30 ശതമാനത്തിലധികം താഴ്ചയിലേക്ക് വീണു.

നിഫ്റ്റി ഐ ടി, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നി മേഖലാ സൂചികകൾ ചുവപ്പിലാണ് അവസാനിച്ചത്.

എൻഎസ്ഇ 50ലെ 22 ഓഹരികൾ താഴ്ചയിലാണ്; 28 എണ്ണം ഉയർന്നിട്ടുണ്ട്.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ്‌ ബി ബാങ്കും, കല്യാൺ ജൂവല്ലേഴ്‌സും, വി ഗാർഡും, ജ്യോതി ലാബും,കിംസും, ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും ലാഭത്തിലായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫൈനാൻസും, വണ്ടർ ലയും കിറ്റെക്‌സും, ഹാരിസൺ മലയാളവും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ പുറവങ്കരയും ശോഭയും താഴ്ചയിലേക്ക് നീങ്ങിയപ്പോൾ പി എൻ സി ഇൻഫ്ര നേട്ടത്തിൽ അവസാനിച്ചു.

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ റിസർച്ച് മേധാവി പറയുന്നു: "ബാങ്കിംഗ്, ലോഹങ്ങൾ, എണ്ണ, വാതകം എന്നിവയിലെ വീണ്ടെടുക്കൽ കാരണം ആഭ്യന്തര വിപണിയിലെ ഒരു മന്ദഗതിയിലുള്ള ആരംഭം പരന്നതാണ്, അതേസമയം ഐടി ഓഹരികളിലെ വിൽപ്പന തുടർച്ചയായി സൂചികകളെ ബാധിച്ചു. പ്രധാന പണപ്പെരുപ്പ സംഖ്യകൾ മുൻ മാസത്തെ അപേക്ഷിച്ച് മയപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ പ്രധാന സെൻട്രൽ ബാങ്കുകളുടെ നിരക്ക് തീരുമാനങ്ങൾ പുറത്താവാനുള്ളതിനാൽ ആഗോള വിപണികൾ ദുർബലമായി തുടർന്നു.

രാവിലെ 45 പോയിന്റ് താഴ്ന്നു ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇപ്പോൾ 15.00 പോയിന്റ് ഉയർച്ചയിൽ എത്തി നിൽക്കുന്നു. ജക്കാർത്ത കോമ്പസിറ്റും 19.33 ലാഭത്തിലാണ്. എന്നാൽ, സിയോള്‍, ഷാങ്ഹായ്, ഹോങ്കോങ്, ടോക്കിയോ തുടങ്ങി എല്ലാ വിപണികളും നഷ്ടത്തിലാണ്.

യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് തുടക്കം.

സ്വര്‍ണവില ഇന്ന് പവന് 240 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,930 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 39,680 രൂപയിലെത്തിയിരുന്നു. വെള്ളി വിലയും ഇന്ന് ഇടിഞ്ഞു. ഗ്രാമിന് 1.70 രൂപ കുറഞ്ഞ് 70.80 രൂപയില്‍ എത്തിയിട്ടുണ്ട്.

ഡോളറിനെതിരെ രൂപ 17 പൈസ ഉയർന്നു 82.54 ൽ എത്തി.

Tags:    

Similar News