നഗര ഉപജീവന ദൗത്യം: കുടുംബശ്രീയിലൂടെ കേരളം നമ്പർ വണ്‍
ദേശീയ നഗര ഉപജീവനം പദ്ധതി (എൻയുഎൽഎം) രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിന് 2020-21ലെ സ്പാർക്ക് റാങ്കിങ്ങിൽ കുടുംബശ്രീയിലൂടെ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേശീയ ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങിൽ ഒന്നാമതെത്തിയതിന് കുടുംബശ്രീയ്‌ക്ക് 20 കോടി രൂപ ലഭിക്കും. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതിനാണ് അവാർഡ്. രണ്ട് മൂന്നാം റാങ്കിനും (2018,2020 വർഷങ്ങളിൽ) ഒരു രണ്ടാം റാങ്കിനും (2019) ശേഷമാണ്
ദേശീയ നഗര ഉപജീവനം പദ്ധതി (എൻയുഎൽഎം) രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിന് 2020-21ലെ സ്പാർക്ക് റാങ്കിങ്ങിൽ കുടുംബശ്രീയിലൂടെ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശീയ ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങിൽ ഒന്നാമതെത്തിയതിന് കുടുംബശ്രീയ്‌ക്ക് 20 കോടി രൂപ ലഭിക്കും. സാമൂഹ്യ ഉൾച്ചേർക്കൽ സാധ്യമാക്കിക്കൊണ്ട് ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതിനാണ് അവാർഡ്.
രണ്ട് മൂന്നാം റാങ്കിനും (2018,2020 വർഷങ്ങളിൽ) ഒരു രണ്ടാം റാങ്കിനും (2019) ശേഷമാണ് ഈ ഒന്നാം റാങ്കിലേക്ക് സംസ്ഥാനം എത്തുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസിയാണ് കുടുംബശ്രീ.
2015ലാണ് നഗര ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള ഈ പദ്ധതി നഗരസഭകളുമായി ചേർന്ന് കേരളത്തിൽ കുടുംബശ്രീ നടപ്പിലാക്കി തുടങ്ങിയത്. കോവിഡ് മഹാമാരി മൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്താണ് പദ്ധതി നിർവഹണ മികവിന് ഇപ്പോൾ ഈ അംഗീകാരം നേടിയിരിക്കുന്നത്.
നഗരങ്ങളിൽ എൻയുഎൽഎമ്മിന്റെ ഭാഗമായി പുതുതായി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച് 10,000 രൂപ നിരക്കിൽ റിവോൾവിങ് ഫണ്ട് നൽകി വരുന്നുണ്ട്. ഏരിയ ഡെവലൊപ്മെന്റ് സൊസൈറ്റികൾക്ക് (എഡിഎസ്) 50,000 രൂപ വീതം റിവോൾവിങ് ഫണ്ടും നൽകുന്നുണ്ട്. കൂടാതെ നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക, നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക, വ്യക്തിഗത - ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം ലഭ്യമാക്കുക, അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പയും പലിശ സബ്സിഡിയും നൽകുക, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായ മറ്റ് പ്രധാന പ്രവർത്തനങ്ങൾ.
ഇത് കൂടാതെ 27 ഷെൽട്ടർ ഹോമുകളും നാളിതുവരെ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി. സർവേയിലൂടെ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് പി.എം. സ്വാനിധി പദ്ധതി വഴി വായ്പ ലഭ്യമാക്കുകയും തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തിട്ടുണ്ട്.