യുഎസ് പണപ്പെരുപ്പം 9.1 ശതമാനം,പലിശ വീണ്ടും ഉയർത്തിയേക്കും

  വാഷിംഗ്ടണ്‍: അമേരിക്കയില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് തന്നെ തുടരുന്നു. ദ്രൂതഗതിയിലുള്ള വിലക്കയറ്റം മൂല്യം ജൂണിലെ പണപ്പെരുപ്പം 9.1 ശതമാനത്തിലെത്തി. 1981 ന് ശേഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പണപ്പെരുപ്പമാണിത്. മേയ് മാസത്തില്‍ 8.6 ശതമാനമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഇന്ധനം, പാര്‍പ്പിടം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന നേരിയ തോതിലെങ്കിലും ഇപ്പോഴും തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മേയില്‍ പെട്രോള്‍ 11.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. […]

Update: 2022-07-14 00:18 GMT

 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്ന് തന്നെ തുടരുന്നു. ദ്രൂതഗതിയിലുള്ള വിലക്കയറ്റം മൂല്യം ജൂണിലെ പണപ്പെരുപ്പം 9.1 ശതമാനത്തിലെത്തി. 1981 ന് ശേഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പണപ്പെരുപ്പമാണിത്. മേയ് മാസത്തില്‍ 8.6 ശതമാനമാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്.

ഇന്ധനം, പാര്‍പ്പിടം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന നേരിയ തോതിലെങ്കിലും ഇപ്പോഴും തുടരുന്നു. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

മേയില്‍ പെട്രോള്‍ 11.2 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 60 ശതമാനമാണിത്. പാര്‍പ്പിട മേഖലയും ഭക്ഷ്യ മേഖലയും വിലക്കയത്തില്‍ കാര്യമായ പങ്ക് വഹിച്ചുട്ടുണ്ട്.

ഭക്ഷ്യ വില 12 ശതമാനം വര്‍ധിച്ചപ്പോള്‍, 5.8 ശതമാനമാണ് വാടകയിനത്തില്‍ വര്‍ധിച്ചത്. പുതിയ കാറുകളുടെ വില 11.4 ശതമാനം ഉയര്‍ന്നു. വിമാന യാത്രാക്കൂലി 34 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചത്. ഭക്ഷ്യ-ഊര്‍ജ്ജ ഘടക വിലകള്‍ ഒഴിവാക്കിയുള്ളവയില്‍ 5.9 ശതമാനമാണ് ജൂണില്‍ വര്‍ധിച്ചത്. പണപ്പെരുപ്പം സാധാരണക്കാരെ ദുരിതത്തിലാക്കി കഴിഞ്ഞു. വേതനത്തേയും സമ്പാദ്യത്തേയും കാര്യമായി ബാധിച്ച് തുടങ്ങി. വിപണികള്‍ ഭൂരിഭാഗവും ഇടിവിലാണ്. പണപ്പെരുപ്പ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബോണ്ട് യീല്‍ഡുകള്‍ കുതിച്ചുയര്‍ന്നു. ദീര്‍ഘകാല ട്രഷറികളിലെ യീല്‍ഡ് ആ നേട്ടങ്ങള്‍ പെട്ടെന്ന് നഷ്ടമായി. സാധനങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് കിഴിവ് നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചില്ലറ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയി തുടങ്ങി.

Tags:    

Similar News