പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ പാസ്ബുക്ക് നല്‍കണം
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴോ, അകാലത്തില്‍ ക്ലോസ് ചെയ്യുമ്പോഴോ ഇനി പാസ്ബുക്ക് ആവശ്യമായി വരും. നിരന്തര നിക്ഷേപം, ടേം ഡിപ്പോസിറ്റ്, മാസവരുമാന പദ്ധതികള്‍, കിസാന്‍ വികാസ് പത്ര, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യേണ്ടി വരുമ്പോഴാണ് പോസ്റ്റ് ഓഫീസ് പാസ് ബുക്ക് ആവശ്യപ്പെടുക. 2022 ജനുവരി 13 ലെ സര്‍ക്കുലര്‍ പ്രകാരം, ഏതെങ്കിലും കാലാവധിയിലുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമകളില്‍ നിന്നും പണം അടച്ചത് രേഖപ്പെടുത്തിയ 'ക്ലോസ്ഡ്' പാസ്ബുക്ക് […]
;
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴോ, അകാലത്തില്‍ ക്ലോസ് ചെയ്യുമ്പോഴോ ഇനി പാസ്ബുക്ക് ആവശ്യമായി വരും. നിരന്തര നിക്ഷേപം,...
പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴോ, അകാലത്തില്‍ ക്ലോസ് ചെയ്യുമ്പോഴോ ഇനി പാസ്ബുക്ക് ആവശ്യമായി വരും. നിരന്തര നിക്ഷേപം, ടേം ഡിപ്പോസിറ്റ്, മാസവരുമാന പദ്ധതികള്‍, കിസാന്‍ വികാസ് പത്ര, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യേണ്ടി വരുമ്പോഴാണ് പോസ്റ്റ് ഓഫീസ് പാസ് ബുക്ക് ആവശ്യപ്പെടുക.
2022 ജനുവരി 13 ലെ സര്‍ക്കുലര്‍ പ്രകാരം, ഏതെങ്കിലും കാലാവധിയിലുള്ള അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമകളില്‍ നിന്നും പണം അടച്ചത് രേഖപ്പെടുത്തിയ 'ക്ലോസ്ഡ്' പാസ്ബുക്ക് ശേഖരിക്കും. ഇതിലൂടെയുള്ള നടത്തിയിട്ടുള്ള അവസാന പണമിടപാട് തീയതിയും സ്റ്റാമ്പും സഹിതം രേഖപ്പെടുത്തും.
ഉടമയ്ക്ക് അക്കൗണ്ട് ക്ലോഷര്‍ റിപ്പോര്‍ട്ടും നല്‍കും. കൂടാതെ അക്കൗണ്ട് ഉടമ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടാല്‍ ചാര്‍ജ് ഈടാക്കാതെ അത് നല്‍കും.
പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് മൊബൈല്‍-പാന്‍ നമ്പറുകള്‍ ബന്ധിപ്പിക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറും പാന്‍ നമ്പറും അക്കൗണ്ടില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.