പിഎഫ് അധിക നിക്ഷേപം, പലിശ വരുമാനത്തിന് അതാത് വര്‍ഷം നികുതി

  സര്‍ക്കാര്‍ ഇതര ജീവനക്കാരുടെ 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപത്തിന്റെ പലിശവരുമാനത്തിന് അതാത് സാമ്പത്തികവര്‍ഷം നികുതി പിടിക്കും. വ്യക്തികളുടെ ആദായ നികുതി സ്ലാബിന് അനുസരിച്ചാകും നികുതി ഈടാക്കുക. തീരുമാനം 2022 സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമാകും. വിപിഎഫ് വിഹിതമടയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ രീതിയില്‍ നികുതി ഈടാക്കും. അഞ്ച് ലക്ഷം രൂപയില്‍ അധികം വിപിഎഫ് ആയി വാര്‍ഷിക വിഹിതം അടയ്ക്കുന്ന ജീവനക്കാരുടെ പലിശവരുമാനത്തിനുള്ള നികുതിയാണ് ഇങ്ങനെ ഈടാക്കുക. വിപിഎഫ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പിഎഫ് […]

Update: 2022-03-21 20:00 GMT
trueasdfstory

സര്‍ക്കാര്‍ ഇതര ജീവനക്കാരുടെ 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപത്തിന്റെ പലിശവരുമാനത്തിന് അതാത് സാമ്പത്തികവര്‍ഷം നികുതി പിടിക്കും....

 

സര്‍ക്കാര്‍ ഇതര ജീവനക്കാരുടെ 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപത്തിന്റെ പലിശവരുമാനത്തിന് അതാത് സാമ്പത്തികവര്‍ഷം നികുതി പിടിക്കും. വ്യക്തികളുടെ ആദായ നികുതി സ്ലാബിന് അനുസരിച്ചാകും നികുതി ഈടാക്കുക. തീരുമാനം 2022 സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമാകും. വിപിഎഫ് വിഹിതമടയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതേ രീതിയില്‍ നികുതി ഈടാക്കും. അഞ്ച് ലക്ഷം രൂപയില്‍ അധികം വിപിഎഫ് ആയി വാര്‍ഷിക വിഹിതം അടയ്ക്കുന്ന ജീവനക്കാരുടെ പലിശവരുമാനത്തിനുള്ള നികുതിയാണ് ഇങ്ങനെ ഈടാക്കുക.

വിപിഎഫ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പിഎഫ് വിഹിതം അടയ്ക്കുന്നതിന് ഇപിഎഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) നിലവിലുണ്ട്. ഇതിലേക്ക് തൊഴില്‍ ദാദാവ് എന്ന നിലയ്ക്ക് തുല്യമായ വിഹിതം സര്‍ക്കാരും അടയ്ക്കുന്നുണ്ട്. ഇതിന് പുറമേ സ്വന്തം നിലയ്ക്ക് വിഹിതം (വോളന്ററി പ്രോവിഡന്റ് ഫണ്ട്) അടയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇതിന് തൊഴില്‍ ദാതാവിന്റെ സംഭാവന ഉണ്ടാവില്ല. ഇങ്ങനെ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിഹിതം അടയ്ക്കുന്നവരുടെ പലിശവരുമാനത്തിനും ഇതേ രീതിയിലായിരിക്കും നികുതി ഈടാക്കുക. ഇ പി എഫ് ഓര്‍ഗനൈസേഷന്‍ തന്നെയാകും ഇങ്ങനെ നികുതി പിടിക്കുക. 2021 മാര്‍ച്ച് വരെ ഇങ്ങനെ നിക്ഷേപിച്ചവര്‍ക്ക് അതുവരെ നികുതി ബാധകമല്ല.

ബജറ്റ്നിർദേശം

2.5 ലക്ഷം രൂപയില്‍ അധികം പിഎഫ് നിധിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് കഴിഞ്ഞ ബജറ്റില്‍ നികുതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നികുതി എന്നു മുതല്‍ ഈടാക്കുമെന്നോ എങ്ങിനെ ഈടാക്കുമെന്നോ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് തീര്‍പ്പെന്നുള്ള നിലയിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. 2021 മാര്‍ച്ച് 31 വരെ നടത്തിയ നിക്ഷേപങ്ങള്‍ പരിധിയ്ക്ക് പുറത്താണെങ്കിലും നികുതി ബാധകമല്ല.

ബാങ്ക് പലിശ

നിലവിലെ ബാങ്ക് നിക്ഷേപ പലിശ പരമാവധി 5.5 ശതമാനം വരെയാണ്. എന്നാല്‍ പിഎഫ് നിക്ഷേപത്തിന് ഇതുവരെ പലിശ 8.5 ശതമാനമായിരുന്നു. (ഇപ്പോള്‍ അത് 8.1 ശതമാനമായി കുറിച്ചു). പലിശ നിരക്കിലെ ഈ അന്തരം മൂലം ഒരുപാട് ജീവനക്കാര്‍ സ്വന്തം നിലയ്ക്ക്് ഇതിനെ ഒരു നിക്ഷേപ പദ്ധതിയായി കാണുകയും അധിക നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെ നിക്ഷേപിച്ച് കൂടിയ പലിശ നേടുന്ന പ്രവണത കുറയ്ക്കാനാണ് 2021 ലെ ബജറ്റില്‍ 2.5 ലക്ഷം എന്ന പരിധി ഏര്‍പ്പെടുത്തിയത്. ഇതിന് മുകളിലാണെങ്കില്‍ അതിന്റെ പലിശ വരുമാനം നികുതി വിധേയമാക്കുന്നതായിരുന്നു ബജറ്റ് നിര്‍ദേശം. ബന്ധപ്പെട്ട വ്യക്തിയുടെ ആദായ നികുതി സ്ലാബ് അനുസരിച്ചാകും ഇവിടെ നികുതി നിര്‍ണയം നടക്കുക.

Tags:    

Similar News