സ്മാര്‍ട്ടായി പണം ചെലവാക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
ഉത്സവകാലം പൊതുവെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ ചാകരയാണ്. കമ്പനികളുടെ വാര്‍ഷിക വില്‍പ്പനയുടെ വലിയൊരു ഭാഗവും ഈ കാലയളവിലാണ് നടക്കുക. ഉത്സവകാലത്തെ ഓഫറുകള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരാണ് ന്യൂജെന്‍ ഉപഭോക്താക്കളേറെയും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബിഗ് ബില്യണ്‍ ഓഫറുകളില്‍ ആകര്‍ഷ്ടരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം. പുതിയ കാലത്ത് വില്‍പന കൂടുതലും ഓണ്‍ലൈനായി മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവശ്യ വസ്തുക്കളിലും വ്യത്യാസം വന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചു. […]
ഉത്സവകാലം പൊതുവെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ ചാകരയാണ്. കമ്പനികളുടെ വാര്‍ഷിക വില്‍പ്പനയുടെ വലിയൊരു ഭാഗവും ഈ കാലയളവിലാണ് നടക്കുക....
ഉത്സവകാലം പൊതുവെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ ചാകരയാണ്. കമ്പനികളുടെ വാര്‍ഷിക വില്‍പ്പനയുടെ വലിയൊരു ഭാഗവും ഈ കാലയളവിലാണ് നടക്കുക. ഉത്സവകാലത്തെ ഓഫറുകള്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരാണ് ന്യൂജെന്‍ ഉപഭോക്താക്കളേറെയും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബിഗ് ബില്യണ്‍ ഓഫറുകളില്‍ ആകര്‍ഷ്ടരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പോക്കറ്റ് കാലിയാവാതെ സൂക്ഷിക്കാം.
പുതിയ കാലത്ത് വില്‍പന കൂടുതലും ഓണ്‍ലൈനായി മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവശ്യ വസ്തുക്കളിലും വ്യത്യാസം വന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉപഭോഗം വര്‍ധിച്ചു. ഉപഭോഗ സംസ്‌ക്കാരത്തിന്റെ ഭാഗമായി പണം മിച്ചം വയ്ക്കുന്ന പ്രവണതയും കുറഞ്ഞു.
അത്യാവശ്യം മാത്രം
ഉത്സവകാലത്തോടനുബന്ധിച്ച് കമ്പനികള്‍ പല ഓഫറുകളും നല്‍കും. എന്നാല്‍ അത്യാവശ്യങ്ങള്‍ ഏതെല്ലാമെന്ന് കണ്ടെത്തി ഷോപ്പിങ് നടത്തുക. മുന്‍ഗണനാ ക്രമത്തില്‍ നമ്മുടെ ആവശ്യങ്ങള്‍ തരം തിരിക്കുകയാണ് ആദ്യം വേണ്ടത്. അപ്പോള്‍ അനാവശ്യമായവ ഒഴിവാക്കാനാവും. ഇത് ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കാന്‍ സഹായകമാകും.
ചെലവ് നിയന്ത്രിക്കാം
നിങ്ങള്‍ വരുമാനമനുസരിച്ച് മാത്രം ചിലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മുന്‍കൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ദീര്‍ഘകാല ലക്ഷ്യത്തെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ വേണം ചെലവുകളെ ക്രമീകരിക്കാന്‍. കുടുംബ ബജറ്റ് തയ്യാറാക്കി മുന്നോട്ട് പോകുന്നത് ഒരു പരിധി വരെ ചെലവുകളെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും.
ആഢംബരം മാറ്റിവയ്ക്കുക
മറ്റുള്ളവരോടുള്ള മത്സരം പലപ്പോഴും നമ്മെ അബദ്ധത്തില്‍ തള്ളിയിടും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആഢംബരം പരമാവധി ഒഴിവാക്കണം. അല്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരും. കൂടുതല്‍ പണം ചെലവാക്കി കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള മനോഭാവം മാറ്റിവച്ചാല്‍ തന്നെ ഒരുവിധം ചെലവുകള്‍ ചുരുക്കാനാകും. സ്വന്തം പോക്കറ്ററിഞ്ഞ് ചെലവുകളെ വെട്ടിച്ചുരുക്കാം, പണമുണ്ടെങ്കിലും ആഡംബരം മാറ്റിവച്ചാല്‍ നാളെയ്ക്കായി കരുതാനാകും.
താഴെത്തട്ടിലുള്ളവരെ പരിഗണിക്കുക
സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് സഹായകരമാകും. ജീവനക്കാര്‍ക്ക് അര്‍ഹമായ ബോണസ് നല്‍കുന്നത് ഉത്സവകാലത്തെ സന്തോഷം ഇരട്ടിയാക്കുന്നു.
പുനഃരുപയോഗത്തെ പ്രോത്സാഹിപ്പിക്കുക
നിങ്ങള്‍ ഉപയോഗിക്കാത്ത പല വസ്തുക്കളും മറ്റ് പലര്‍ക്കും ഉപയോഗിക്കാനായേക്കും. ആവശ്യമില്ലാത്ത ഫളാറ്റ്, സ്ഥലം എന്നിവ കുറഞ്ഞ വാടകയ്ക്ക് നല്‍കാം. ഉപയോഗയോഗ്യവും നിങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ മറ്റുള്ളവര്‍ക്ക് നല്‍കാം. സ്ഥല പരിമിതി മറികടക്കുന്നതിനും ഇത് സഹായകരമാകും.
കടം വാങ്ങാതിരിക്കാം
കടം വാങ്ങാതെ ചെലവ് ക്രമപ്പെടുത്താം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കുറച്ച് കൈവശമുള്ള പണത്തിന് അനുസരിച്ച് ഷോപ്പിങ് ശീലമാക്കുക. അവശ്യവസ്തുക്കള്‍ സംബന്ധിച്ച് കൃത്യമായ ലിസ്റ്റിങ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. അഥവാ പണം വായ്പയായി വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ടെങ്കില്‍ പലിശ നിരക്ക് കുറഞ്ഞ വായ്പകള്‍ക്ക് ശ്രമിക്കുക. വ്യക്തിഗത വായ്പകള്‍ പോലും ശരാശരി 10 ശതമാനം പലിശ വരുന്നതാണ് എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം.