ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കാം, നേട്ടങ്ങള്‍ അനവധി
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഒരുകൂട്ടം നിക്ഷേപ പദ്ധതികളാണ് ലഘുസമ്പാദ്യ പദ്ധതികള്‍. എത് പ്രായത്തിലുമുള്ള വ്യക്തിഗത നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ഇവ. സര്‍ക്കാരിന്റെ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയായതിനാല്‍ ഇത് സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ധനമന്ത്രാലയമാണ് തീരുമാനിക്കുന്നത്. ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടം എന്നത് സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ ചെറിയ തുകകള്‍ പതിവായി സമ്പാദിക്കാന്‍ ആകുന്നു. ഇത് […]
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഒരുകൂട്ടം നിക്ഷേപ പദ്ധതികളാണ് ലഘുസമ്പാദ്യ പദ്ധതികള്‍. എത് പ്രായത്തിലുമുള്ള വ്യക്തിഗത നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് ഇവ. സര്‍ക്കാരിന്റെ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയായതിനാല്‍ ഇത് സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും ധനമന്ത്രാലയമാണ് തീരുമാനിക്കുന്നത്.
ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടം എന്നത് സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു എന്നതാണ്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ ചെറിയ തുകകള്‍ പതിവായി സമ്പാദിക്കാന്‍ ആകുന്നു. ഇത് അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.
സമ്പാദ്യങ്ങളുടെ സുരക്ഷയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഈ പദ്ധതിയിലെ സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ളതാണ്. അതിനാല്‍ ഇത്തരം സമ്പാദ്യ പദ്ധതികളില്‍ അപകടസാധ്യത കുറവായിരിക്കും. മാത്രമല്ല ഏതെങ്കിലും സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. കൂടാതെ പണം കൈവശം സൂക്ഷിക്കുന്നതിനു പകരം നിക്ഷേപിക്കുന്നതാണ് എപ്പോഴും നല്ലത്.
ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ ആണെന്നതാണ് ലഘുസമ്പാദ്യ പദ്ധതികളുടെ മറ്റൊരു പ്രത്യേകത. ഇത്തരം നിക്ഷേപങ്ങള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാം. കൂട്ടുപലിശ ബാധകമാകുന്നതിനാല്‍ നേട്ടം ഇവിടെ ഏറെയാണ്. ലഘുസമ്പാദ്യ പദ്ധതികള്‍ റിട്ടയര്‍മെന്റ് ജീവിതം മനോഹരമാക്കാന്‍ നിങ്ങളെ സഹായിക്കും. ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ നല്ലൊരു റിട്ടയര്‍മെന്റ് കോര്‍പ്പസ് ഉണ്ടാക്കാന്‍ സാധിക്കുന്നു. ദീര്‍ഘകാല പദ്ധതികള്‍ ആയതിനാല്‍ നേരത്തെ ആരംഭിച്ചാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്നു. സമ്മര്‍ദ്ദ രഹിതമായ ഒരു റിട്ടയര്‍മെന്റ ജീവിതം ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കും. ലഘുസമ്പാദ്യ പദ്ധതികള്‍ക്കും നികുതിയിളവുണ്ട്. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80c പ്രകാരം സ്‌കീമിലേക്ക് നടത്തിയ നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുകളുണ്ട്.