ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ കൂട്ടി
സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 2022 ഏപ്രില്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് 6% വരെ പലിശ നേടാനാകും. നേരത്തെ ഇവിടെ കൂടിയ പലിശ 5 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ ഓരോ ദിവസാവസാനത്തില്‍ നിര്‍ണ്ണയിക്കും. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് 4 ശതമാനമാണ് പലിശ. ഒരു […]
സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. 2022 ഏപ്രില്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് 6% വരെ പലിശ നേടാനാകും. നേരത്തെ ഇവിടെ കൂടിയ പലിശ 5 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ ഓരോ ദിവസാവസാനത്തില്‍ നിര്‍ണ്ണയിക്കും.
ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സുകള്‍ക്ക് 4 ശതമാനമാണ് പലിശ. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ എന്നാല്‍ 10 ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനമാണ് പലിശ. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള എന്നാല്‍ 25 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5 ശതമാനമായിരിക്കും. സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് 25 ലക്ഷം മുതല്‍ ഒരു കോടി രൂപയില്‍ താഴെ വരെയുള്ള ബാലന്‍സുകള്‍ക്ക് പരമാവധി 6% പലിശ നിരക്ക് ലഭിക്കും.