ജൂണില്‍ ഇഎസ്‌ഐസിയിൽ ചേർന്നത് 15.47 ലക്ഷം പേർ; ഇപിഎഫോ-യിൽ 18.36 ലക്ഷം

ഡെല്‍ഹി: എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) ന്റെ കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ ജൂണ്‍ മാസത്തില്‍ മാത്രം അംഗത്വമെടുത്തത് 15.47 ലക്ഷം പേര്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇഎസ്‌ഐസി യ്ക്ക് കീഴില്‍ 2020-21 ല്‍ 1.15 കോടി അംഗത്വം ഉണ്ടായിരുന്നത് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20 ല്‍ 1.51 കോടിയും 2018-19 1.49 കോടിയും ജനങ്ങളാണ് പദ്ധതിയുടെ ഭാഗമായത്. 2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് […]

Update: 2022-08-25 23:33 GMT

ഡെല്‍ഹി: എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) ന്റെ കീഴിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയിൽ ജൂണ്‍ മാസത്തില്‍ മാത്രം അംഗത്വമെടുത്തത് 15.47 ലക്ഷം പേര്‍.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇഎസ്‌ഐസി യ്ക്ക് കീഴില്‍ 2020-21 ല്‍ 1.15 കോടി അംഗത്വം ഉണ്ടായിരുന്നത് 2021-22 ല്‍ 1.49 കോടിയായി ഉയര്‍ന്നു. 2019-20 ല്‍ 1.51 കോടിയും 2018-19 1.49 കോടിയും ജനങ്ങളാണ് പദ്ധതിയുടെ ഭാഗമായത്.

2017 സെപ്റ്റംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏകദേശം 83.35 ലക്ഷം പുതിയ വരിക്കാര്‍ ഇഎസ്‌ഐസി സ്‌കീമില്‍ ചേര്‍ന്നു. 2017 സെപ്തംബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ 6.92 കോടിയാണ് ഇഎസ്‌ഐസിയില്‍ പുതിയതായി അംഗത്വമെടുത്തതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ), ഇഎസ്‌ഐസി തുടങ്ങി വിവിധ സാമൂഹിക സുരക്ഷാ പദ്ധതിയിലെ പുതിയ അംഗങ്ങളുടെ ശമ്പളപ്പട്ടികയുടെ വിശദാംശങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒയിലെ പുതിയ അംഗത്വം ഇക്കഴിഞ്ഞ ജൂണില്‍ 18.36 ലക്ഷമായിരുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെ ഏകദേശം 5.59 കോടി (മൊത്തം) പുതിയ വരിക്കാര്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമില്‍ ചേര്‍ന്നിട്ടുണ്ട്.

ഔപചാരിക മേഖലയിലെ തൊഴിലവസരങ്ങളുടെ തലങ്ങളില്‍ റിപ്പോര്‍ട്ട് വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കുന്നു, കൂടാതെ ഒരു സമഗ്ര തലത്തില്‍ തൊഴിലവസരങ്ങളെ അളക്കുന്നില്ലെന്നും റിപ്പോര്‍ട്ടിനെ കുറിച്ച് എന്‍എസ്ഒ വ്യക്തമാക്കി.

Tags:    

Similar News