ലഘു സമ്പാദ്യ പദ്ധതികള്‍ നേട്ടം തരുന്നവയാണ്, സുരക്ഷിതമായി നിക്ഷേപിക്കാം
രാജ്യത്തിന്റെ സമ്പാദ്യ മേഖല വളര്‍ത്തുന്നതിന് 1948-ല്‍ നാഷണല്‍ സേവിംഗ്സ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. ഇന്നത് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിനു കീഴില്‍ രാജ്യത്തെ 1.54 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയും 8,000 ത്തോളം ബാങ്ക് ശാഖകള്‍ വഴിയും സമ്പാദ്യ പദ്ധതികള്‍ നടപ്പാക്കുന്നു. റിട്ടയര്‍മെന്റ്, വിവാഹം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ഗൃഹ നിര്‍മാണം എന്നിങ്ങനെയുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിക്ഷേപം നടത്തുന്ന ശീലം ജനങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ സമ്പാദ്യ പദ്ധതികള്‍ എന്ന ആശയം അവതരിപ്പിച്ചത്. […]
രാജ്യത്തിന്റെ സമ്പാദ്യ മേഖല വളര്‍ത്തുന്നതിന് 1948-ല്‍ നാഷണല്‍ സേവിംഗ്സ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. ഇന്നത് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ...
രാജ്യത്തിന്റെ സമ്പാദ്യ മേഖല വളര്‍ത്തുന്നതിന് 1948-ല്‍ നാഷണല്‍ സേവിംഗ്സ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. ഇന്നത് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിനു കീഴില്‍ രാജ്യത്തെ 1.54 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയും 8,000 ത്തോളം ബാങ്ക് ശാഖകള്‍ വഴിയും സമ്പാദ്യ പദ്ധതികള്‍ നടപ്പാക്കുന്നു. റിട്ടയര്‍മെന്റ്, വിവാഹം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, ഗൃഹ നിര്‍മാണം എന്നിങ്ങനെയുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിക്ഷേപം നടത്തുന്ന ശീലം ജനങ്ങള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ സമ്പാദ്യ പദ്ധതികള്‍ എന്ന ആശയം അവതരിപ്പിച്ചത്.
പലിശ
ജനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് സമ്പാദ്യ പദ്ധതികള്‍. സര്‍ക്കാരും പൊതു-സ്വകാര്യ മേഖലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വിവിധ സമ്പാദ്യ പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സര്‍ക്കാരോ ബാങ്കുകളോ ഈ പദ്ധതികളുടെ പലിശ നിരക്ക് തീരുമാനിക്കുകയും കാലാനുസൃതമായി അവ പുതുക്കുകയും ചെയ്യുന്നു. ഇത്തരം സമ്പാദ്യ പദ്ധതികള്‍ പല സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
വിവിധ പദ്ധതികള്‍
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം, സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, തപാല്‍ സമ്പാദ്യ പദ്ധതി, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, അടല്‍ പെന്‍ഷന്‍ യോജന, നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന തുടങ്ങി നിരവധി സമ്പാദ്യ പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.
ഗുണങ്ങള്‍
നിങ്ങള്‍ സമ്പാദിച്ച പണം സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഭാവി ആവശ്യങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും. ലിക്വിഡായി കൈയ്യില്‍ പണം വയ്ക്കുന്നത് സുരക്ഷിതമായിരിക്കില്ല. സമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങളെ വിപണിയിലെ മാറ്റങ്ങള്‍ ബാധിക്കാത്തതിനാല്‍ അവ സുരക്ഷിതമാണ്. ദീര്‍ഘകാലത്തേക്ക് സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത വിശ്രമജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും.
പല സമ്പാദ്യ പദ്ധതികള്‍ക്കും കൂട്ടുപലിശ രീതിയാണ് ഉപയോഗിക്കുന്നത്. ഇത് വലിയ റിട്ടേണുകള്‍ നല്‍കുന്നു. മാത്രമല്ല മിക്ക സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കുകള്‍ മൂന്ന്- ആറ് മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുന്നു. ഇത്തരം പദ്ധതികളില്‍ കുറഞ്ഞ ലോക് ഇന്‍ കാലാവധി അഞ്ച് വര്‍ഷമാണ്. പല സമ്പാദ്യ പദ്ധതികളും ഒന്നോ അതിലധികമോ തരത്തിലുള്ള നികുതി ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പദ്ധതികള്‍ പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതിയിളവിന് യോഗ്യമാണ്. ഇത്തരം ഗുണങ്ങള്‍ക്ക് പുറമെ അനാവശ്യ ചെലവുകള്‍ ഒരു പരിധിവരെ തടയാന്‍ സമ്പാദ്യ പദ്ധതികള്‍ സഹായിക്കും.