നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

അത്ര എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെ ദീര്‍ഘകാല സമ്പാദ്യപദ്ധതിയെന്ന നിലയില്‍ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.

Update: 2022-01-18 00:56 GMT
trueasdfstory

സംഘടിത മേഖലയിലുള്ള ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയാണ് ഇ പി എഫ് എന്നറിയപ്പെടുന്ന എംപ്ലോയിസ്...

സംഘടിത മേഖലയിലുള്ള ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതിയാണ് ഇ പി എഫ് എന്നറിയപ്പെടുന്ന എംപ്ലോയിസ് പ്രൊവിഡന്‍സ് ഫണ്ട്് പദ്ധതി 1956ലെ എംപ്ലോയീസ് പ്രൊവിഡന്‍ഡ് ഫണ്ട് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് പി എഫ് ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍, പൊതുമേഖലാ, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കുള്ളതാണ് ഈ പദ്ധതി. അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുകയാണ് മാസം തോറും നിക്ഷേപിക്കുന്നത്. ഇതേ ശതമാനം തൊഴിലുടമയും നിധിയിലേക്ക് നല്‍കുന്നു.

ജോലി മാറിയാല്‍

നിക്ഷേപകന്റെ ആവശ്യാനുസരണം ഇതില്‍ കൂടുതല്‍ തുകയും നിക്ഷേപിക്കാം. ജോലി വേണ്ടെന്നു വയ്ക്കുന്ന സാഹചര്യത്തില്‍ ഇപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇടയ്ക്ക് നിങ്ങള്‍ സ്ഥാപനം മാറുന്നുവെങ്കില്‍ അക്കൗണ്ട് പുതിയ സ്ഥാപനത്തിലേക്ക് മാറ്റി നിലനിര്‍ത്താനുള്ള സാഹചര്യവും ഉണ്ട്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയിളവും ബാധകമാണ്. ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് എല്ലാ വര്‍ഷവും എംപ്ലോയിസ് പ്രൊവിഡന്‍സ് ഫണ്ട് ഓര്‍ഗനൈസേഷനാണ് തീരുമാനിക്കുന്നത്. നിലവില്‍ പലിശനിരക്ക് 8.50% ആണ്.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

പി പി എഫ് അഥവാ പബ്ലിക്ക് പ്രൊവിഡന്‍സ് ഫണ്ട് എന്നത് സര്‍ക്കാറിന്റെ സഹായത്തോടെ നടത്തുന്ന നിക്ഷേപ പദ്ധതിയാണ്. പി എഫില്‍ നിന്ന് വ്യത്യസ്തമായി ഏതൊരാള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം. വിദേശത്ത് ജോലിയുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോലിയുള്ളവര്‍, സ്വന്തമായി വരുമാനമുള്ളവര്‍, സ്ഥിര വരുമാനമില്ലാത്തവര്‍, വിരമിച്ചവര്‍ അങ്ങനെ ആര്‍ക്കും വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. ഒരു വര്‍ഷം പരമാവധി ഒന്നര ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ കഴിയുക. ഓരോ മൂന്ന് മാസം കൂടുമ്പോഴും നിക്ഷേപത്തിന്റെ പലിശ നിരക്ക് സര്‍ക്കാര്‍
തീരുമാനിക്കുന്നു.

പ്രധാന ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസിലൂടെയും പി പി എഫ് അക്കൗണ്ട് ആരംഭിക്കാം. ഓരോ പാദത്തിലും നിക്ഷേപത്തിന്റെ പലിശ നിരക്ക് മാറാറുണ്ട്. നിലവിലിത് 7.1% ആണ്. സെക്ഷന്‍ 80 സി പ്രകാരം പി പി എഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയിളവുണ്ട്. 1873ലെ ഗവണ്‍മെന്റ് സേവിംഗ്്‌സ് ബാങ്ക്സ് ആക്ട് അനുസരിച്ചാണ് പി പി എഫ് നിലവില്‍ വന്നതെങ്കിലും 1968ല്‍ പബ്ലിക്ക് പ്രൊവിഡന്‍സ് ഫണ്ട് ആക്ട് എന്ന പേരില്‍ പരിഷ്‌ക്കരിച്ച നിയമം നിലവില്‍ വന്നു.

പിന്‍വലിക്കാം

ഇ പി എഫ് തുകയ്ക്ക് പി പി എഫിനേക്കാള്‍ ലിക്യുഡിറ്റി സാധ്യത കൂടുതലാണ്. നിക്ഷേപിച്ച തുക ആവശ്യാനുസരണം എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ടാണ് ഇത്. പി പി എഫില്‍ അക്കൗണ്ട് തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. എന്നാല്‍ രണ്ടിലും നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ ചില വ്യവസ്ഥകളുണ്ട്.

ഇ പി എഫില്‍

ജോലിയില്ലാതെ ഒരു മാസം കഴിഞ്ഞാല്‍ ഇ പി എഫിലെ 75% തുകയും നിക്ഷേപകനു പിന്‍വലിക്കാം. രണ്ടുമാസം കഴിഞ്ഞാല്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം. പക്ഷെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുന്ന ഏതു തുകയ്ക്കും നികുതി ബാധകമാണ്. ഇ പി എഫിലെ വിരമിക്കല്‍ പ്രായം 58 വയസ്സാണ്. ഈ സമയം
ആവുമ്പോഴേക്കും അക്കൗണ്ടിലെ ഭൂരിഭാഗം തുകയും പിന്‍വലിക്കാം. എന്നാല്‍ ഈ തുകയില്‍ നിന്ന് ഒരു ഭാഗം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ മാറ്റുകയും പെന്‍ഷനായി നല്‍കുകയും ചെയ്യുന്നു. പെന്‍ഷന്‍ തുകയ്ക്ക് നികുതി ബാധകമാണ്.

പി പി എഫില്‍

പിപിഎഫ് നിധിയില്‍ നിക്ഷേപിക്കുന്നതിന് ജോലി നിര്‍ബന്ധമല്ല. അതുകൊണ്ട് ജോലിയില്ലാതെ വരുന്ന സാഹചര്യത്തിലും പി പി എഫില്‍ നിന്ന് തുക പിന്‍വലിക്കാന്‍ കഴിയില്ല. 15 വര്‍ഷമാണ് അക്കൗണ്ട് കാലാവധി. എന്നാല്‍ അഞ്ചാം വര്‍ഷം ആരംഭിക്കുമ്പോഴോ ആറ് വര്‍ഷം പൂര്‍ത്തിയായാലോ നിക്ഷേപത്തിന്റെ പകുതി തുക പിന്‍വലിക്കാം. പണം പിന്‍വലിക്കാന്‍ വ്യക്തമായ കാരണവും ബോധിപ്പിക്കേണ്ടതുണ്ട്.

ചില ബാങ്കുകള്‍ക്ക് തുക പിന്‍വലിക്കാന്‍ അഞ്ച് വര്‍ഷമാണെങ്കിലും ഏഴ് വര്‍ഷം വരെ കാലാവധിയുള്ള ബാങ്കുകളും ഉണ്ട്. അക്കൗണ്ട് തുടങ്ങുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അത്ര എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെ ദീര്‍ഘകാല സമ്പാദ്യപദ്ധതിയെന്ന നിലയില്‍ മികച്ച റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.

 

Tags:    

Similar News