സോമാറ്റോ, ഭക്ഷ്യവിതരണ ഭീമൻ

2019-ലെ കണക്കനുസരിച്ച്, സൊമാറ്റോ സേവനങ്ങള്‍ 24 രാജ്യങ്ങളിലും 10,000-ലധികം നഗരങ്ങളിലും ലഭ്യമാണ്.

Update: 2022-01-16 01:34 GMT
trueasdfstory

2008-ല്‍ ദീപീന്ദര്‍ ഗോയലും പങ്കജ് ഛദ്ദയും ചേര്‍ന്ന് സ്ഥാപിച്ച ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയും ഫുഡ് ഡെലിവറി കമ്പനിയുമാണ് സൊമാറ്റോ....

2008-ല്‍ ദീപീന്ദര്‍ ഗോയലും പങ്കജ് ഛദ്ദയും ചേര്‍ന്ന് സ്ഥാപിച്ച ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖലയും ഫുഡ് ഡെലിവറി കമ്പനിയുമാണ് സൊമാറ്റോ. ഫുഡിബേ എന്നായിരുന്നു ആദ്യ പേര്. 2010 ജനുവരി 18-ന് സൊമാറ്റോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു. 2011-ല്‍ ഡല്‍ഹി എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2019-ലെ കണക്കനുസരിച്ച്, സൊമാറ്റോ സേവനങ്ങള്‍ 24 രാജ്യങ്ങളിലും 10,000-ലധികം നഗരങ്ങളിലും ലഭ്യമാണ്.

2012-ല്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ശ്രീലങ്ക, ഖത്തര്‍, യുകെ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. 2013-ല്‍, ടര്‍ക്കി, പോര്‍ച്ചുഗീസ്, ഇന്തോനേഷ്യന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമാക്കി. തുടര്‍ന്ന് ന്യൂസിലാന്‍ഡ്, തുര്‍ക്കി, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2014 ഏപ്രിലില്‍, പോര്‍ച്ചുഗലില്‍ ആരംഭിച്ചു.

2015ല്‍ കാനഡ, ലെബനന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. 2015-ല്‍, സ്ഥാപനം സിയാറ്റില്‍ ആസ്ഥാനമായുള്ള ഫുഡ് പോര്‍ട്ടലായ അര്‍ബന്‍സ്പൂണ്‍ ഏറ്റെടുത്തു. അങ്ങനെ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പ്രവേശിച്ചു. 2017 ഫെബ്രുവരിയില്‍, സൊമാറ്റോ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു, 2017 സെപ്തംബറില്‍, സൊമാറ്റോ അത് പ്രവര്‍ത്തിക്കുന്ന 24 രാജ്യങ്ങളിലും 'ലാഭകരമായി മാറിയെന്ന്' അവകാശപ്പെടുകയും പങ്കാളി റെസ്റ്റോറന്റുകള്‍ക്കായി 'സീറോ കമ്മീഷന്‍ മോഡല്‍' അവതരിപ്പിക്കുകയും ചെയ്തു.

2019 സെപ്തംബറില്‍, കസ്റ്റമര്‍ സര്‍വീസ്, മര്‍ച്ചന്റ്, ഡെലിവറി പാര്‍ട്ണര്‍ സപ്പോര്‍ട്ട് ഫംഗ്ഷനുകള്‍ തുടങ്ങിയ ബാക്ക്-എന്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 10% തൊഴിലാളികളെ (540 ആളുകള്‍) പിരിച്ചുവിട്ടു. 2020 ഏപ്രിലില്‍, കൊവിഡ്-19 -നിടയില്‍ ഓണ്‍ലൈന്‍ പലചരക്ക് സാധനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍, ഇന്ത്യയിലുടനീളമുള്ള 80- ല്‍ അധികം നഗരങ്ങളില്‍ സൊമാറ്റോ മാര്‍ക്കറ്റ് എന്ന പേരില്‍ പലചരക്ക് ഡെലിവറി സേവനങ്ങള്‍ കമ്പനി ആരംഭിച്ചു. 2021 ജൂലൈ 23-ന്, സൊമാറ്റോ പബ്ലിക് ഇഷ്യൂ പുറത്തിറക്കി. അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ഒരു ഷെയറിന് 72-76 രൂപ നിരക്കില്‍ തുറന്നു.

 

Tags:    

Similar News