കൂടുതല്‍ ഇ-കോം കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നീക്കം

  • ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി അഞ്ച് സ്ഥാപനങ്ങള്‍ കൂടി അപേക്ഷ നല്‍കി
  • ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനായി ഷിപ്പ്റോക്കറ്റ്, കാര്‍ഗോ സര്‍വീസ് സെന്റര്‍ എന്നിവയെ തെരഞ്ഞെടുത്തു
  • ആഗോള ഇ-കൊമേഴ്സ് കയറ്റുമതി ഇപ്പോള്‍ 800 ബില്യണ്‍ ഡോളര്‍

Update: 2024-12-17 10:57 GMT

രാജ്യത്ത് ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി അഞ്ച് സ്ഥാപനങ്ങള്‍ കൂടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോജിസ്റ്റിക്സ് അഗ്രഗേറ്റര്‍ ഷിപ്പ്റോക്കറ്റ്, എയര്‍ കാര്‍ഗോ ഹാന്‍ഡ്ലിംഗ് കമ്പനിയായ കാര്‍ഗോ സര്‍വീസ് സെന്റര്‍ (സിഎസ്സി) എന്നിവയെ രാജ്യത്ത് ഈ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്.

'ഡിഎച്ച്എല്‍, ലെക്സ്ഷിപ്പ് എന്നിവയില്‍ നിന്ന് അഞ്ച് അപേക്ഷകള്‍ കൂടി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അഞ്ചില്‍ മൂന്നെണ്ണം ഞങ്ങള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അപേക്ഷകളില്‍ ഞങ്ങള്‍ ഉടന്‍ തീരുമാനമെടുക്കും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തിലും പരിസരത്തും രണ്ട് ഹബ്ബുകള്‍ വന്ന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. വേഗത്തിലുള്ള കസ്റ്റംസ്, സെക്യൂരിറ്റി ക്ലിയറന്‍സ് എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.

എളുപ്പമുള്ള റീ-ഇറക്കുമതി നയവും ഇതിന് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നയം ഇ-കൊമേഴ്സ് ചരക്കുകള്‍ തിരികെ നല്‍കുന്നതിനും ഇറക്കുമതി തീരുവ അടയ്ക്കാതെ തിരസ്‌കരിക്കുന്നതിനും പ്രാപ്തമാക്കും.

പൈലറ്റ് പദ്ധതിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഈ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്ക് അടിസ്ഥാനമാക്കി, രാജ്യത്തുടനീളം ഇത്തരം കൂടുതല്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ വിഭാഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന കയറ്റുമതി അവസരങ്ങള്‍ ഇന്ത്യ പരിശോധിക്കുന്നതിനാല്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നു. ഇ-കൊമേഴ്സ് കയറ്റുമതി 2030-ഓടെ 100 ബില്യണ്‍ ഡോളറിലേക്കും തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ 200-250 ബില്യണ്‍ ഡോളറിലേക്കും വളരാന്‍ സാധ്യതയുണ്ട്.

കണക്കുകള്‍ പ്രകാരം, ആഗോള ഇ-കൊമേഴ്സ് കയറ്റുമതി ഇപ്പോള്‍ 800 ബില്യണ്‍ ഡോളറില്‍ നിന്ന് 2030 ല്‍ 2 ട്രില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാധ്യമത്തിലൂടെയുള്ള ഇന്ത്യയുടെ കയറ്റുമതി ചൈനയുടെ പ്രതിവര്‍ഷം 250 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 5 ബില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. 

Tags:    

Similar News