അക്കൗണ്ട് ബാലന്‍സ് മിസ്ഡ് കോളില്‍ അറിയാം, ഇതാ വിവിധ ബാങ്കുകളുടെ നമ്പര്‍

  അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇന്ന് വെറുമൊരു മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും. ഇങ്ങനെ മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് അറിയുവാന്‍ ബാങ്കുകള്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ബാലന്‍സ് പരിശോധനയ്‌ക്കോ മിനി ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനോ 18004195959 അല്ലെങ്കില്‍ 18004196868 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുക. ആന്ധ്രാ ബാങ്കില്‍ ബാലന്‍സ് പരിശോധിക്കാന്‍ 09223011300 എന്ന നമ്പര്‍ ഉപയോഗിക്കാം. ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ അക്കൗണ്ട് ബാലന്‍സും മിനി സ്റ്റേറ്റ്‌മെന്റും രജിസ്റ്റര്‍ […]

Update: 2022-01-16 05:40 GMT
trueasdfstory

അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇന്ന് വെറുമൊരു മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും. ഇങ്ങനെ മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക്...

 

അക്കൗണ്ട് ബാലന്‍സ് അറിയുവാന്‍ ഇന്ന് വെറുമൊരു മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും. ഇങ്ങനെ മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് അറിയുവാന്‍ ബാങ്കുകള്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

ആക്‌സിസ് ബാങ്ക് ബാലന്‍സ് പരിശോധനയ്‌ക്കോ മിനി ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിനോ 18004195959 അല്ലെങ്കില്‍ 18004196868 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുക. ആന്ധ്രാ ബാങ്കില്‍ ബാലന്‍സ് പരിശോധിക്കാന്‍ 09223011300 എന്ന നമ്പര്‍ ഉപയോഗിക്കാം. ഈ നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ അക്കൗണ്ട് ബാലന്‍സും മിനി സ്റ്റേറ്റ്‌മെന്റും രജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക്
അയയ്ക്കും.

09224150150 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ അല്ലെങ്കില്‍ സന്ദേശം അയച്ചാല്‍ അലഹബാദ് ബാങ്കിന്റെ ബാലന്‍സ് നിങ്ങള്‍ക്ക് ലഭിക്കും. ബന്ധന്‍ ബാങ്ക് അക്കൗണ്ടിന്റെ ബാലന്‍സ് പരിശോധിക്കുന്നതിനായി 18002588181 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാം.

ബാങ്ക് ഓഫ് ബറോഡയുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനായി 09223011311, 8468001111 എന്നിങ്ങനെ രണ്ട് നമ്പറുകള്‍ ലഭ്യമാണ്.

ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട്് ബാലന്‍സ് അറിയുന്നതിന് 09015135135 എന്ന നമ്പറുമായി നിങ്ങള്‍ക്ക് ബന്ധപ്പെടാം.

ഭാരതീയ മഹിളാ ബാങ്ക് ബാലന്‍സ് പരിശോധിക്കാനായി ടോള്‍ ഫ്രീ ബാങ്ക് ബാലന്‍സ് ചെക്കിനായി ഈ നമ്പര്‍ നല്‍കിയിട്ടുണ്ട്- 09212438888.

കാനറ ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന് ടോള്‍ ഫ്രീ നമ്പറായ 09015483483 ഉപയോഗിക്കാം.

09222250000 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനാകും. ധനലക്ഷ്മി ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ട് മിനി സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിന് 08067747700 എന്ന നമ്പര്‍ ഉപയോഗിക്കാം.

എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിന്, ഈ ടോള്‍ ഫ്രീ നമ്പറായ 18002703333 ലേക്ക് നിങ്ങള്‍ ഒരു മിസ്ഡ് കോള്‍ നല്‍കണം.

ഐസിഐസിഐ ബാങ്ക് ബാലന്‍സ് ചെക്ക് മിസ്ഡ് കോള്‍ നമ്പര്‍ 02230256767 ആണ്.

09212993399 ആണ് ഐഡിബിഐ ബാങ്ക് അക്കൗണ്ടിന്റെ ബാലന്‍സ് പരിശോധിക്കേണ്ട നമ്പര്‍.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് 18001802222 അല്ലെങ്കില്‍ 01202490000 എന്ന നമ്പറിലേക്ക് മിസ്ഡ്് കോള്‍ നല്‍കികൊണ്ട് നിങ്ങള്‍ക്ക് ബാലന്‍സ് പരിശോധിക്കാം.

യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് 09840909000, 09223920000, 09223921111 എന്നീ നമ്പറുകളില്‍ ബന്ധിപ്പെടാം.

missed call, bank, account balance, mobile number, axis bank, hdfc, canara bank, icici bank, മിസ്ഡ് കോള്‍ സൗകര്യം,ആക്‌സിസ് ബാങ്ക് ബാലന്‍സ് ,മിനി ബാങ്ക്

Tags:    

Similar News