ബാങ്കിങ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, നിലവിൽ വരുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്

Update: 2024-12-04 10:01 GMT

ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ അനുവദിക്കുന്ന ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ​ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ്  ലോക്സഭ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതോടൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമഭേദഗതിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഒന്നിലധികം നോമിനികൾ വെക്കുന്നതിലൂടെ അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സമ്പാദിക്കുന്നയാളുടെ മരണശേഷം കുടുംബാംഗങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും. കോവിഡിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ പലരും അപ്രതീക്ഷിതമായി മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നോമിനേഷന്‍റെ കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

1. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് ഇനി നാല് നോമിനികള്‍ വരെയാകാം

2. അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബോണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ    നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം

3. ഡയറക്‌ടർഷിപ്പുകൾക്കുള്ള സബ്‌സ്റ്റാൻഷ്യൽ പലിശ നിലവിലെ പരിധിയായ 5 ലക്ഷം രൂപയ്ക്ക് പകരം 2 കോടി രൂപയായി വർദ്ധിക്കും

4.കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.

5.  സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ (ചെയർമാനും മുഴുവൻ സമയ ഡയറക്ടറും ഒഴികെ) കാലാവധി 8 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തി

6. ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.

Tags:    

Similar News