'ഗൂഗിൾ പേ' സേവനം അവസാനിപ്പിക്കുന്നു; തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഗൂഗിള്‍ വാലറ്റിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം;

Update: 2024-02-24 06:55 GMT
google pay is stop service
  • whatsapp icon

ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ അമേരിക്കയടക്കം രാജ്യങ്ങളില്‍ സേവനം അവസാനിപ്പിക്കുന്നു.

ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്ക് നൽകിയിട്ടുള്ള  നിര്‍ദ്ദേശം.

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിള്‍ പേ ആപ്പിന്റെ സേവനം നിര്‍ത്താന്‍ കാരണം.

ജൂണ്‍ നാലാം തീയതി വരെ മാത്രമേ അമേരിക്കയിലെ ഗൂഗിള്‍ പേ സേവനം ലഭ്യമാകുകയുള്ളൂ.

അമേരിക്കയില്‍ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ നിലവിലെ രീതിയില്‍ സേവനം തുടരും.

Tags:    

Similar News