കേരളബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കു വർധിപ്പിച്ചു. ഒന്നുമുതൽ രണ്ടുവരെ വർഷത്തിൽ താഴെയുള്ള നിക്ഷേപത്തിന് 8.25 ശതമാനമാണു പുതുക്കിയ നിരക്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പലിശ നിരക്കിന് സമാനമാണ് ഇപ്പോള്‍ കേരള ബാങ്കിന്റെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാ കാലയളവുകളിലും അര ശതമാനം കൂടുതല്‍ പലിശ ലഭിക്കും. ഈ മാസം 19 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.
പുതുക്കിയ പലിശനിരക്ക് കാലയളവ് പലിശ (ശതമാനത്തിൽ)
15 -45 ദിവസം 6.00
46 -90 ദിവസം 6.50
91 -179 ദിവസം 7.25
180 -364 ദിവസം 7.50
രണ്ടുവർഷത്തിൽ താഴെ 8.25
രണ്ടു വർഷത്തിൽ കൂടുതൽ 8.00
(മുതിർന്ന പൗരർക്ക് അരശതമാനം കൂടുതൽ)