ഓഗസ്റ്റ് 26 മുതല്‍ ബാങ്ക് അവധി

ഓഗസ്റ്റ് 30 ബുധനാഴ്ച ബാങ്ക് തുറന്നു പ്രവര്‍ത്തിക്കും

Update: 2023-08-25 12:18 GMT

ഓഗസ്റ്റ് 26 മുതല്‍ 29 വരെ നാല് ദിവസം ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 30 ബുധനാഴ്ച ബാങ്ക് തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റ് 31ന് ബാങ്ക് അവധിയാണ്.

നാലാം ശനിയാഴ്ചയായതിനാലാണ് ഓഗസ്റ്റ് 26ന് അവധി. ഓഗസ്റ്റ് 27 ഞായറാഴ്ചയാണ്. ഓഗസ്റ്റ് 28ന് ഒന്നാം ഓണവും, 29ന് തിരുവോണവുമാണ്. ഓഗസ്റ്റ് 30ന് മൂന്നാം ഓണമാണ്. എന്നാല്‍ ബാങ്ക് അവധിയല്ല.

ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തി ബാങ്ക് അവധിയാണ്.

നാല് ഞായര്‍ ഉള്‍പ്പെടെ ഓഗസ്റ്റില്‍ 10 ബാങ്ക് അവധി ദിനങ്ങളാണ്.

Tags:    

Similar News