കസ്റ്റംസ് ഡ്യൂട്ടി കുറിച്ച് അറിഞ്ഞു വയ്ക്കാം

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി, അധിക കസ്റ്റംസ് ഡ്യൂട്ടി, സംരക്ഷിത ഡ്യൂട്ടി, ആന്റി ഡമ്പിംഗ് ഡ്യൂട്ടി എന്നിങ്ങനെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് വിധമുണ്ട്.

Update: 2022-01-16 00:56 GMT
trueasdfstory

കസ്റ്റംസ് ഡ്യൂട്ടി എന്നത് അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ ചരക്കുകള്‍ കൊണ്ടുപോകുമ്പോള്‍ ചുമത്തുന്ന നികുതിയാണ്. ഏതൊരു...

കസ്റ്റംസ് ഡ്യൂട്ടി എന്നത് അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ ചരക്കുകള്‍ കൊണ്ടുപോകുമ്പോള്‍ ചുമത്തുന്ന നികുതിയാണ്. ഏതൊരു രാജ്യത്തിനകത്തും പുറത്തുമായി ചരക്കുനീക്കം നിയന്ത്രിക്കുന്നതിലൂടെ ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥ, ജോലികള്‍, പരിസ്ഥിതി, താമസക്കാര്‍ മുതലായവര്‍ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇന്ത്യയിലെ കസ്റ്റംസ് ഡ്യൂട്ടി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസിന് (സിബിഇസി) കീഴിലാണ്. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി, അധിക കസ്റ്റംസ് ഡ്യൂട്ടി, സംരക്ഷിത ഡ്യൂട്ടി, ആന്റി ഡമ്പിംഗ് ഡ്യൂട്ടി എന്നിങ്ങനെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് വിധമുണ്ട്.

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി

ഒരു നിശ്ചിത നിരക്കില്‍ സാധനങ്ങളുടെ മൂല്യത്തിന്മേല്‍ ചുമത്തുന്ന തീരുവയാണ് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി. മൂല്യങ്ങള്‍ക്കനുസൃതമായാണ് നിരക്ക് നിശ്ചയിക്കുക. ഈ ഡ്യൂട്ടി 1962 മുതല്‍ പ്രാബല്യത്തിലുള്ളതും കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യുന്നതുമാണ്.

കൗണ്ടര്‍ വെയിലിംഗ് ഡ്യൂട്ടി


ആഭ്യന്തര ഉത്പാദകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ചുമത്തുന്ന ഒരു ഡ്യൂട്ടിയാണിത്. ഡ്യൂട്ടി ചുമത്തുന്നതോടെ ഇറക്കുമതി ചെയ്ത ഉത്പന്നത്തിന്റെ വില ഉയരുന്നു. അത് ഉത്പന്നത്തെ യഥാര്‍ത്ഥ വിപണി വിലയിലേക്ക് എത്തിക്കുന്നു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ അനുസരിച്ച്, ഒരു രാജ്യത്തിന് ഇത് സംബന്ധിച്ച് സ്വന്തമായി അന്വേഷണം ആരംഭിക്കാനും അധിക തീരുവകള്‍
ഈടാക്കാനും തീരുമാനിക്കാം.

അധിക കസ്റ്റംസ് ഡ്യൂട്ടി

ഇറക്കുമതി ചെയ്ത സാധനങ്ങള്‍ക്ക് ചുമത്തപ്പെടുന്ന അധിക കസ്റ്റംസ് ഡ്യൂട്ടി, സാധാരണയായി സ്പെഷ്യല്‍ കൗണ്ടര്‍വെയിലിംഗ് ഡ്യൂട്ടി എന്നറിയപ്പെടുന്നു. 1975 ലെ കസ്റ്റംസ് താരിഫ് നിയമത്തിന്റെ സെക്ഷന്‍ 3 പ്രകാരമാണ് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ക്ക് ഡ്യൂട്ടി ചുമത്തപ്പെടുന്നത്.

സംരക്ഷിത നികുതി

ഇന്ത്യന്‍ വ്യവസായത്തിന്റെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചുമത്തിയതാണ് സംരക്ഷിത നികുതി. താരിഫ് കമ്മീഷനാണ് ഇത് ചുമത്തുന്നത്. ഒരു രാജ്യത്തേക്കുള്ള ഒന്നോ അതിലധികമോ രാജ്യങ്ങളുടെ ഇറക്കുമതിക്ക് സാമ്പത്തിക തടസ്സമോ നികുതിയോ സൃഷ്ടിക്കുന്ന ഒരു ദേശീയ ഗവണ്‍മെന്റിന്റെ പദ്ധതിയാണ് സംരക്ഷിത താരിഫ്.

ആന്റി-ഡമ്പിംഗ് ഡ്യൂട്ടി

കുറഞ്ഞ വിലയിലൂടെ ആഭ്യന്തര വിപണിയില്‍ വന്‍ തോതില്‍ ചരക്കുകള്‍ ഇറക്കാതിരിക്കുന്നതിന് വിദേശ ഇറക്കുമതിക്ക് സര്‍ക്കാര്‍ ചുമത്തുന്ന ഡ്യൂട്ടിയാണ് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി എന്നറിയപ്പെടുന്നത്. വിദേശ ഇറക്കുമതിയുടെ അന്യായ മത്സരത്തില്‍ നിന്ന് പ്രാദേശിക ബിസിനസുകളെയും വിപണികളെയും സംരക്ഷിക്കുന്നതിനാണ് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തുന്നത്.

 

Tags:    

Similar News