കേന്ദ്രസര്‍ക്കാര്‍ നികുതികളെ അറിയാം

കാര്‍ഷിക വരുമാനം, പ്രൊഫഷണല്‍ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), സംസ്ഥാന എക്സൈസ് തീരുവ, ഭൂവരുമാനം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ആദായ നികുതി ചുമത്താന്‍ ഇന്ത്യയിലെ നികുതി സമ്പ്രദായം സംസ്ഥാന സര്‍ക്കാരുകളെ അധികാരപ്പെടുത്തുന്നു.

Update: 2022-01-16 01:12 GMT
trueasdfstory

കസ്റ്റംസ് ഡ്യൂട്ടി, ആദായനികുതി, സേവന നികുതി, സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നവയാണ്....

കസ്റ്റംസ് ഡ്യൂട്ടി, ആദായനികുതി, സേവന നികുതി, സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നവയാണ്. കാര്‍ഷിക വരുമാനം, പ്രൊഫഷണല്‍ നികുതി, മൂല്യവര്‍ധിത നികുതി (വാറ്റ്), സംസ്ഥാന എക്സൈസ് തീരുവ, ഭൂവരുമാനം, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ആദായ നികുതി ചുമത്താന്‍ ഇന്ത്യയിലെ നികുതി സമ്പ്രദായം സംസ്ഥാന സര്‍ക്കാരുകളെ അധികാരപ്പെടുത്തുന്നു.

കസ്റ്റംസ് ഡ്യൂട്ടി

അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ ചരക്ക് കൊണ്ടുപോകുമ്പോള്‍ ചുമത്തുന്ന നികുതിയാണ് കസ്റ്റംസ് ഡ്യൂട്ടി. ലളിതമായി പറഞ്ഞാല്‍, ചരക്കുകളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും ചുമത്തുന്ന നികുതിയാണിത്. വരുമാനം വര്‍ധിപ്പിക്കാനും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനും ചരക്ക് നീക്കത്തെ നിയന്ത്രിക്കാനും സര്‍ക്കാര്‍ ഈ സംവധാനം ഉപയോഗിക്കുന്നു. ചരക്ക് എവിടെയാണ് നിര്‍മ്മിച്ചത്, എന്തില്‍ നിന്നാണ് നിര്‍മ്മിച്ചത് എന്നതിനെ ആശ്രയിച്ച് കസ്റ്റംസ് ഡ്യൂട്ടി നിരക്ക് വ്യത്യാസപ്പെടുന്നു.

ആദായനികുതി

ആദായനികുതി എന്നത് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ (നികുതിദായകര്‍) അവര്‍ സമ്പാദിക്കുന്ന വരുമാനത്തിനും ലാഭത്തിനും അനുസരിച്ച് ചുമത്തുന്ന നികുതിയാണ്. നികുതിദായകന്റെ സവിശേഷതകളോ വരുമാനത്തിന്റെ തരമോ അനുസരിച്ച് നികുതി നിരക്കുകള്‍ വ്യത്യാസപ്പെടാം. ഒരു വ്യക്തിയുടെ മൊത്താദായം അടിസ്ഥാനമാക്കി, ഏതാനും ഉപഭോഗച്ചെലവുകള്‍ ഒഴിവാക്കി ആദായനികുതി നിശ്ചയിക്കപ്പെടുന്നു. ഒരു നിശ്ചിത പരിധിക്കുമേല്‍ ആദായം ലഭിക്കുന്ന വ്യക്തികള്‍ക്കു മാത്രമേ നികുതി ചുമത്തപ്പെടുന്നുള്ളു. അതിനാല്‍ താണവരുമാനക്കാര്‍ നികുതിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. ആദായത്തിന്റെ വര്‍ധനയനുസരിച്ച് നികുതിനിരക്കുകളും വര്‍ധിപ്പിക്കപ്പെടുന്നു.

സേവന നികുതി

ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതിയാണ് ചരക്കുസേവന നികുതി. ഇന്ത്യയുടെ സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥ, പുതിയ സംരംഭകര്‍ക്കും, അന്തര്‍സംസ്ഥാന കച്ചവടക്കാര്‍ക്കും പിന്തുടരാന്‍ പ്രയാസമുണ്ടാക്കുന്നു. ഉപയോക്താക്കള്‍ക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേര്‍ നികുതിവ്യവസ്ഥയ്ക്കു പുറത്തു നില്‍ക്കുവാനും, സാധനങ്ങളുടെ വിലവര്‍ധിക്കുവാനും കാരണമാകുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി നടപ്പാക്കിയത്.

ഉത്പന്നത്തിന്റെ അടിസ്ഥാന വിലയിന്മേല്‍ എക്‌സൈസ് തീരുവയുണ്ട്. അടിസ്ഥാനവിലയും എക്‌സൈസ് തീരുവയും ചേര്‍ന്ന തുകയിന്മേല്‍ കേന്ദ്ര വില്‍പനനികുതിയും കൂട്ടിച്ചേര്‍ക്കും. ഇതിന് പുറമെ, സംസ്ഥാനം വക മൂല്യവര്‍ധന നികുതി (വാറ്റ്) യും ചേര്‍ക്കേണ്ടതായുണ്ട്. ഈ കൂട്ടുനികുതികള്‍ക്കെല്ലാം പകരമായാണു ജിഎസ്ടി എന്ന ഒറ്റ നികുതി നടപ്പിലാക്കിയത്.

സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി

സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി എന്നത് ഒരു പരോക്ഷ നികുതിയാണ്, അതായത്, സമ്പന്നനോ ദരിദ്രനോ ആയ ഓരോ വ്യക്തിയും, തീരുവ ചുമത്തിയിട്ടുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരോക്ഷമായി നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരമാണ് ഈ നികുതി നിയന്ത്രിക്കുന്നത്.

 

Tags:    

Similar News