വീട് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

  സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുക എന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് . വീട് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക ബജറ്റ് നിങ്ങളുടെ ഓരോ മാസത്തേയും ചെലവുകള്‍ കൃത്യമായി കണക്ക് കൂട്ടുക .ചെലവുകള്‍ നിറവേറ്റുന്നതിനായി ഓരോ മാസവും എത്ര പണം ആവശ്യം വരുമെന്നും മിച്ചം എത്രയുണ്ടാകുമെന്നും മനസ്സിലാക്കാന്‍ ശരിയായ ബജറ്റ് ആസൂത്രണം ചെയ്യണം. വാങ്ങുന്ന വസ്തു നിങ്ങളുടെ നിലവിലെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും ബജറ്റിനുള്ളില്‍ […]

Update: 2022-01-15 05:23 GMT
trueasdfstory

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുക എന്നത്. എന്നാല്‍...

 

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ് വീട് വാങ്ങുക എന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് . വീട് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബജറ്റ്

നിങ്ങളുടെ ഓരോ മാസത്തേയും ചെലവുകള്‍ കൃത്യമായി കണക്ക് കൂട്ടുക .ചെലവുകള്‍ നിറവേറ്റുന്നതിനായി ഓരോ മാസവും എത്ര പണം ആവശ്യം വരുമെന്നും മിച്ചം എത്രയുണ്ടാകുമെന്നും മനസ്സിലാക്കാന്‍ ശരിയായ ബജറ്റ് ആസൂത്രണം ചെയ്യണം. വാങ്ങുന്ന വസ്തു നിങ്ങളുടെ നിലവിലെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതും ബജറ്റിനുള്ളില്‍ ആയിരിക്കുമെന്നും ഉറപ്പാക്കുക . ഒരു സ്ഥലം/ വീട് വാങ്ങുന്നയാള്‍ എന്ന നിലയില്‍, നിങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും.

സ്ഥലം

വീട് വാങ്ങുമ്പോള്‍ പ്രദേശം നന്നായി മനസിലാക്കി തിരഞ്ഞടുക്കുക. നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ വാങ്ങുക. ഇത് വീടിന്റെ പുനര്‍ വില്‍പന മൂല്യത്തില്‍ വലിയ സ്വാധീനം ചെലുത്തും.

വാടക നിരക്ക്

നിങ്ങള്‍ ഒരു വാടക വസ്തുവില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, പ്രദേശത്തെ വാടക നിരക്ക് അറിയുന്നത് ശരിയായ വസ്തുവും സ്ഥലവും തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

പുനര്‍ വില്‍പനാ മൂല്യം

നിങ്ങള്‍ ഒരു വസ്തു വാങ്ങുമ്പോള്‍ പരിഗണിക്കേണ്ട ഒരു പ്രധാന കാര്യമാണ് പുനര്‍ വില്‍പനാ മൂല്യം. പ്രോപ്പര്‍ട്ടി വാങ്ങുന്ന സമയത്ത് ആരും പുനര്‍വില്‍പ്പന മൂല്യം ചിന്തിക്കാറില്ല. അപ്പോള്‍ ഒരു പ്രധാന പ്രദേശത്തിലോ വസ്തുവിന്റെ ബജറ്റിലോ മാത്രമായിരിക്കും ശ്രദ്ധ. നിങ്ങള്‍ തെറ്റായവസ്തു അല്ലെങ്കില്‍ ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങളുടെ ഭാവി വില്‍പ്പന വില എപ്പോഴും മറ്റ് വീടുകളേക്കാള്‍ കുറയാന്‍ സാധ്യതയുണ്ട്.

വായ്പാ യോഗ്യതകള്‍

ഭവന വായ്പയുടെ യോഗ്യത, തിരിച്ചടവ് ശേഷി, വരുമാനം, നിലവിലുള്ള വായ്പകള്‍ അല്ലെങ്കില്‍ കടങ്ങള്‍, വായ്പാ അപേക്ഷകന്റെ പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വായ്പ നല്‍കുന്ന കമ്പനിയോ ബാങ്കുകളോ വായ്പ യോഗ്യത കണക്കാക്കാന്‍ ഹോം ലോണ്‍ എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ട്. അനുവദിക്കാവുന്ന പരമാവധി വായ്പ ബാങ്കുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും, കൂടാതെ ബാങ്ക് അല്ലെങ്കില്‍ ആര്‍ ബി ഐ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടാം. ഭവന വായ്പ നിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഒരു വായ്പക്കാരന്റെ വായ്പ യോഗ്യത കൂടുതല്‍ കഠിനമാകും.

സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും

വസ്തു വാങ്ങുന്നതിനായി നിങ്ങളുടെ ബജറ്റ് ആസൂത്രണം ചെയ്യുകയും വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്താല്‍ നഗരത്തില്‍ ബാധകമായ നിരക്കുകള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ വസ്തുവിന്റെ മാര്‍ക്കറ്റ് മൂല്യവും അതിന്റെ സ്റ്റാമ്പ് ഡ്യൂട്ടി തുകയും അറിയണം. വിപണി മൂല്യം അനുസരിച്ച് നിങ്ങള്‍ക്ക് ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടി തുക കണ്ടെത്തുക.യും ചെയ്യണം.

മറ്റ് ചെലവുകള്‍

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍, കടം കൊടുക്കുന്നവര്‍ അല്ലെങ്കില്‍ മോര്‍ട്ട്ഗേജ് ബ്രോക്കര്‍മാര്‍, ഹോം ഇന്‍സ്പെക്ടര്‍, ലാന്‍ഡ് സര്‍വേയര്‍, വക്കീല്‍ അല്ലെങ്കില്‍ നോട്ടറി തുടങ്ങിയവര്‍ നല്‍കുന്ന ഫീസ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് പരിഗണിക്കണം. മെയിന്റനന്‍സ് ചാര്‍ജ് എത്രയാണെന്ന് കണ്ടെത്തുക. കാര്‍ പാര്‍ക്കിംഗ് നല്‍കുമോ, അതിന് നിങ്ങള്‍ അധിക തുക നല്‍കേണ്ടിവരുമോ? നിങ്ങളുടെ മുന്‍ ഉടമയ്ക്ക് വാഹനം ഇല്ലെങ്കില്‍, സൊസൈറ്റിയുടെ സെക്രട്ടറിയുമായി സംസാരിച്ച് പാര്‍ക്കിംഗ് സ്ഥലം ആവശ്യപ്പെടുക.

പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്

നിങ്ങളുടെ വസ്തുവിന് ഏതെങ്കിലും തരത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് നിങ്ങളെ സംരക്ഷിക്കും. നിങ്ങളുടെ വീടിനാവശ്യമായ സംരക്ഷണങ്ങള്‍ നല്‍കാന്‍ വ്യത്യസ്ത ഭവന വായ്പ ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. വീടുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറ്റി നിങ്ങളെ നയിക്കാന്‍ ഇത്തരം ശരിയായ ഇന്‍ഷുറന്‍സ് പോളിസികള്‍ സഹായിക്കും.

 

Tags:    

Similar News