നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍
നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ ബോഡിയാണ്. അത് ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നു.
;
കമ്പനി ആക്ട്, 2013 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) രൂപീകരിച്ചു. 2016 ജൂണ്‍ ഒന്നിനാണ് കമ്മിറ്റി...
കമ്പനി ആക്ട്, 2013 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) രൂപീകരിച്ചു. 2016 ജൂണ്‍ ഒന്നിനാണ് കമ്മിറ്റി നിലവില്‍ വന്നത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ ബോഡിയാണ്. അത് ഇന്ത്യന്‍ കമ്പനികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നു.
ആദ്യഘട്ടത്തില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പതിനൊന്ന് ബെഞ്ചുകളും, ന്യൂഡല്‍ഹിയില്‍ ഒരു പ്രിന്‍സിപ്പല്‍ ബെഞ്ചും, ഓരോ റീജിയണല്‍ ബെഞ്ചുകളും രൂപീകരിച്ചു. ന്യൂഡല്‍ഹി, അഹമ്മദാബാദ്, അലഹബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഗുഹാത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായി പത്ത് റീജിയണല്‍ ബെഞ്ചുകളാണ് സ്ഥാപിച്ചത്. ഈ ബെഞ്ചുകള്‍ക്ക് പ്രസിഡന്റും 16 ജുഡീഷ്യല്‍ അംഗങ്ങളും ഒന്‍പത് സാങ്കേതിക അംഗങ്ങളും വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കൂടുതല്‍ അംഗങ്ങള്‍ ചേരുകയും കട്ടക്ക്, ജയ്പൂര്‍, കൊച്ചി, അമരാവതി, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബെഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ആര്‍ബിട്രേഷന്‍, വിട്ടുവീഴ്ച, ക്രമീകരണങ്ങള്‍, പുനര്‍നിര്‍മ്മാണങ്ങള്‍, കമ്പനികള്‍ അവസാനിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ കമ്പനി നിയമത്തിന് കീഴിലുള്ള എല്ലാ നടപടികളും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ തീര്‍പ്പാക്കും.
നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് കമ്പനി ആക്ട് പ്രകാരം നടപടിക്രമങ്ങള്‍ തീര്‍പ്പാക്കാന്‍ അധികാരമുണ്ട്. ഇതിന്റെ അധികാരങ്ങള്‍ ഇവയാണ്:
- ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ സഹായം തേടാനുള്ള അധികാരം.
- നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുക
- അംഗങ്ങളുടെ ബാധ്യത പരിധിയില്ലാത്തതായി പ്രഖ്യാപിക്കുക
- സെക്യൂരിറ്റികള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള കമ്പനികളുടെ വിസമ്മതവും അംഗങ്ങളുടെ രജിസ്റ്ററിന്റെ തിരുത്തലും സംബന്ധിച്ച പരാതികള്‍ കേള്‍ക്കുക
- വിവിധ പങ്കാളികളുടെ, പ്രത്യേകിച്ച് നോണ്‍-പ്രൊമോട്ടര്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെയും നിക്ഷേപകരുടെയും, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക
- കമ്പനി മാനേജ്‌മെന്റോ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരോ നടപ്പിലാക്കുന്ന തെറ്റായ നടപടികള്‍ക്കെതിരെ നിക്ഷേപകര്‍ക്ക് ആശ്വാസം
നല്‍കുക - ഡിപ്പോസിറ്റര്‍മാരുടെ അവകാശങ്ങളെ ഹനിക്കുന്ന കമ്പനിയുടെ പ്രവൃത്തികള്‍ക്ക് പരിഹാരം തേടുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക.
- കമ്പനിയുടെ ആസ്തി മരവിപ്പിക്കുക
- ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ സാമ്പത്തിക വര്‍ഷം മാറ്റുക