ഗിയര്‍ മാറ്റി സ്വര്‍ണവില; പവന് 120 രൂപ കൂടി

രണ്ടു ദിവസത്തിനിടെ 320 രൂപയുടെ വർധന;

Update: 2024-07-29 05:36 GMT
gold updation price down 22 07 2024
  • whatsapp icon

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.

ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. 

ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6340 രൂപയും പവന് 50,720 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച 200 രൂപ വർധിച്ച് പവന് 50,600 രൂപയായിരുന്നു. ഇന്നലെയും ഇതേ വില തുടർന്ന ശേഷമാണ് ഇന്ന് വർധിച്ചത്. രണ്ടു ദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.

വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


Tags:    

Similar News