സ്വിഗി എന്ന ഫുഡ് ആഗ്രിഗേറ്റർ
019 ന്റെ തുടക്കത്തില്‍, സ്വിഗ്ഗി സ്റ്റോഴ്സ് എന്ന പേരില്‍ പൊതു ഉത്പന്ന സ്ഥാപനം തുറന്നു. 2020 ഓഗസ്റ്റില്‍, ഡാര്‍ക്ക് സ്റ്റോറുകളുടെ ഒരു ശൃംഖല ഉപയോഗിച്ച് കമ്പനി അതിന്റെ ഇന്‍സ്റ്റന്റ് ഗ്രോസറി ഡെലിവറി സേവനം ഇന്‍സ്റ്റാ മാര്‍ട്ട് എന്ന പേരില്‍ ആരംഭിച്ചു.
2014 ജൂലൈയില്‍ സ്ഥാപിതമായ ഇന്ത്യയിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് ആന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി (Swiggy). ബംഗളൂരു...
2014 ജൂലൈയില്‍ സ്ഥാപിതമായ ഇന്ത്യയിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് ആന്‍ഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി (Swiggy). ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, 2021 സെപ്തംബര്‍ മുതല്‍ 500 ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചു. ഫുഡ് ഡെലിവറി കൂടാതെ, ഇന്‍സ്റ്റാമാര്‍ട്ട് എന്ന പേരില്‍ ആവശ്യാനുസരണം പലചരക്ക് ഡെലിവറികളും, സ്വിഗ്ഗി ജനി എന്ന തല്‍ക്ഷണ പാക്കേജ് ഡെലിവറി സേവനവും നല്‍കുന്നു.
ബണ്ടല്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് സ്വിഗ്ഗി നടത്തുന്നത്. 2013 ല്‍, സ്വിഗ്ഗിയുടെ സ്ഥാപകരായ ശ്രീഹര്‍ഷ മജെറ്റിയും നന്ദന്‍ റെഡ്ഡിയും, ഇന്ത്യയ്ക്കുള്ളില്‍ കൊറിയര്‍ സേവനവും ഷിപ്പിംഗും സുഗമമാക്കുന്നതിന് ബണ്ടല്‍ എന്ന പേരില്‍ ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തു. പിന്നിട് ഫുഡ് ഡെലിവറി മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനായി ബണ്ടല്‍ റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. 2019 ന്റെ തുടക്കത്തില്‍, സ്വിഗ്ഗി സ്റ്റോഴ്സ് എന്ന പേരില്‍ പൊതു ഉത്പന്ന സ്ഥാപനം തുറന്നു. 2020 ഓഗസ്റ്റില്‍, ഡാര്‍ക്ക് സ്റ്റോറുകളുടെ ഒരു ശൃംഖല ഉപയോഗിച്ച് കമ്പനി അതിന്റെ ഇന്‍സ്റ്റന്റ് ഗ്രോസറി ഡെലിവറി സേവനം ഇന്‍സ്റ്റാ മാര്‍ട്ട് എന്ന പേരില്‍ ആരംഭിച്ചു. എന്നാല്‍ 2021 ന്റെ തുടക്കത്തില്‍, സ്വിഗ്ഗി സ്റ്റോഴ്‌സ് അടച്ചുപൂട്ടുകയും ഇന്‍സ്റ്റാ മാര്‍ട്ടിന് കീഴില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു.
2014 ല്‍ സ്വിഗ്ഗി ആരംഭിച്ചപ്പോള്‍, ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗും ഡെലിവറി മാര്‍ക്കറ്റും അന്ന് ആകര്‍ഷകമായി കണക്കാക്കപ്പെട്ടിരുന്നില്ല, ഫുഡ്-ടെക്കിലെ മുന്‍നിരക്കാരായ സൊമാറ്റോ (Zomato) അതിന്റെ ഡെലിവറി ബിസിനസ്സ് വിപുലീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്ന കാലമായിരുന്നു അത്. പക്ഷെ, നാല് വര്‍ഷത്തിനുള്ളില്‍, സ്വിഗ്ഗി 'യൂണികോണ്‍' സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗമായി മാറി.
2019 സെപ്റ്റംബറില്‍, സ്വിഗ്ഗി തല്‍ക്ഷണ പിക്കപ്പ്/ഡ്രോപ്പോഫ് സേവനം-സ്വിഗ്ഗി ഗോ ആരംഭിച്ചു. 2020 മെയ് മാസത്തില്‍, കോവിഡിന്റെ സമയത്ത് സ്വിഗ്ഗി 1100 ജീവനക്കാരെ പിരിച്ചുവിട്ടു. 2021 മാര്‍ച്ചില്‍, തമിഴ്നാട്ടിലെ ചെന്നൈയിലുടനീളം സ്വിഗ്ഗി ഹെല്‍ത്ത് ഹബ് സ്ഥാപിച്ചു.