ലോകത്തിലെ ഏറ്റവും വലിയ 13 ബാങ്കുകള്‍

ലോകത്തിലെ ഏറ്റവും വലിയ 13 ബാങ്കുകള്‍

Update: 2022-01-15 03:50 GMT
trueasdfstory

ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന 1984 ല്‍ സ്ഥാപിതമായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന (ഐ സി ബി സി)...

  1. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന

1984 ല്‍ സ്ഥാപിതമായ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന (ഐ സി ബി സി) ആസ്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കാണ്. നിലവിലെ ആസ്തി 3.47 ട്രില്യന്‍ ഡോളറാണ്. നിര്‍മ്മാണം, ഗതാഗതം, ഊര്‍ജം, ചില്ലറ വ്യാപാരം എന്നീ മേഖലകളിലെ വ്യവസായങ്ങള്‍ക്കാണ് ബാങ്ക് പ്രധാനമായും വായ്പ നല്‍കുന്നത്.

  1. ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് കോര്‍പ്പറേഷന്‍.

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ അടിത്തറയുള്ള ബാങ്കാണ് ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് കോര്‍പ്പറേഷന്‍. കോര്‍പ്പറേറ്റ്, വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പേരിലാണ് ബാങ്ക് അറിയപ്പെടുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ ബാങ്കിന്റെ പ്രധാനപ്പെട്ട ഉപഭോക്താക്കളില്‍പ്പെടുന്നു. അമേരിക്ക ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 30 ലധികം രാജ്യങ്ങളില്‍ ശാഖകളുണ്ട്.

  1. ബിഎന്‍പി പാരിബസ്

2.19 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഈ ഫ്രഞ്ച് ബാങ്ക് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കാണ്. 1848 ലാണ് സ്ഥാപിതമായത്. 75 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാണ് ബിഎന്‍പി പാരിബസ്. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നിവയാണ് ബിഎന്‍പിയുടെ നാല് ആഭ്യന്തര റീട്ടെയില്‍ ബാങ്കിംഗ് വിപണികളുടെ ആസ്ഥാനം. 2009 ഏപ്രിലില്‍, ഫോര്‍ട്ടിസ് ബാങ്കിന്റെ 75 ശതമാനം വാങ്ങിയതിന് ശേഷം യൂറോസോണിലെ ഏറ്റവും വലിയ നിക്ഷേപകരായി ബിഎന്‍പി മാറി. റീട്ടെയില്‍ ബാങ്കിംഗ് ആണ് കമ്പനിയുടെ പ്രാഥമിക വരുമാന സ്രോതസ്സ്.

  1. അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന

അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും, ബിസിനസ്സുകള്‍ക്കും വിപുലമായ സാമ്പത്തിക സേവനങ്ങളും, ഉത്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. കോര്‍പ്പറേറ്റ്, വ്യക്തിഗത ബാങ്കിംഗ്, ട്രഷറി പ്രവര്‍ത്തനങ്ങള്‍, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് ബാങ്ക് നല്‍കുന്നത്.

  1. ബാങ്ക് ഓഫ് ചൈന

ബെയ്ജിംഗ് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ചൈനയാണ് ആഗോളതലത്തില്‍ ചൈനീസ് വാണിജ്യ ബാങ്കുകളില്‍ ഏറ്റവും വലുത്. ആകെ ആസ്തി 3.57 ട്രില്യണ്‍ ഡോളറാണ്. കോര്‍പ്പറേറ്റ് ബാങ്കിംഗ്, വ്യക്തിഗത ബാങ്കിംഗ്, സാമ്പത്തിക വിപണി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ 57 രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് വിപുലമായ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 1981 മുതല്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലുതും, പഴയതുമായ ചൈനീസ് ബാങ്കാണിത്.

  1. മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (മിത്സുബിഷി)

3.27 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമാണ് ജാപ്പനീസ് സാമ്പത്തിക ഭീമനായ മിത്സുബിഷി. മിത്സുബിഷി ഗ്രൂപ്പിന്റെ ഭാഗമായ ഈ സ്ഥാപനം നിരവധി സാമ്പത്തിക, നിക്ഷേപ സേവനങ്ങളള്‍ നല്‍കുന്നു.1,06,000 ജീവനക്കാരുള്ള ബാങ്കിന്റെ ആസ്ഥാനം ടോക്കിയോയിലാണ്.

  1. എച്ച് എസ് ബി സി ഹോള്‍ഡിംഗ്‌സ് (എച്ച് എസ് ബി സി)

64 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എച്ച് എസ് ബി സി ഹോള്‍ഡിംഗിംസ്, ലോകമെമ്പാടുമായി 40 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. വ്യക്തിപര, വാണിജ്യ, സ്വകാര്യ, റീട്ടെയില്‍ ബാങ്കിംഗും അതുപോലെ തന്നെ വെല്‍ത്ത് മാനേജ്മെനന്റ് സേവനങ്ങളും ബാങ്കിലൂടെ ലഭ്യമാണ്.

  1. ജെ പി മോര്‍ഗന്‍ ചേസ്

2.50 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെ പി മോര്‍ഗന്‍ ചേസ് ലോകത്തിലെ എട്ടാമത്തെ വലിയ ബാങ്കാണ്. അസറ്റ് മാനേജ്മെന്റ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, ട്രഷറി, സെക്യൂരിറ്റീസ് സേവനങ്ങള്‍, വാണിജ്യ ബാങ്കിംഗ് എന്നിവ ബാങ്ക് വാഗ്ദനം ചെയ്യുന്നു. 100 ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാണ്.

  1. ബാങ്ക് ഓഫ് അമേരിക്ക

ബാങ്ക് ഓഫ് അമേരിക്കയ്ക്ക് 2.19 ട്രില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഇത് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്ക് ഹോള്‍ഡിംഗ് കമ്പനിയാണ്. അമേരിക്കയിലെ ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ ഭൂരിപക്ഷവും ബാങ്കിന്റെ ഉപഭോക്താക്കളാണ്. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് ആണ് കമ്പനിയുടെ ആസ്ഥാനം. 2,08,000 ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു.

  1. ക്രെഡിറ്റ് അഗ്രിക്കോള്‍ ഗ്രൂപ്പ്

മറ്റൊരു ഫ്രഞ്ച് ബാങ്കിംഗ് ഭീമന്‍ 2.25 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ക്രെഡിറ്റ് അഗ്രിക്കോള്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളില്‍ പത്താം സ്ഥാനത്ത് നല്‍ക്കുന്നു. ക്രെഡിറ്റ് അഗ്രിക്കോള്‍ ഗ്രൂപ്പ് പ്രധാനമായും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ബാങ്കാണ്. 51 ദശലക്ഷം ഉപഭോക്താക്കളും, 47 രാജ്യങ്ങളില്‍ സാന്നിധ്യവുമുണ്ട്.

  1. വെല്‍സ് ഫാര്‍ഗോ

യു എസ് റീട്ടെയില്‍ ബാങ്കിംഗ് മേഖലയിലെ ഒരു പ്രധാന ബാങ്കായ വെല്‍സ് ഫാര്‍ഗോയ്ക്ക് 1.93 ട്രില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് . വെല്‍സ് ഫാര്‍ഗോ 1852 ല്‍ സ്ഥാപിതമായി. ഇപ്പോള്‍ യുഎസ്സില്‍ 9,000 റീട്ടെയില്‍ കേന്ദ്രങ്ങളുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയാണ് കമ്പനിയുടെ ആസ്ഥാനം, 2,70,000 ആളുകള്‍ അവിടെ ജോലി ചെയ്യുന്നു.

  1. ജപ്പാന്‍ പോസ്റ്റ് ഹോള്‍ഡിംഗ്‌സ് കമ്പനി ലിമിറ്റഡ്

ജപ്പാന്‍ പോസ്റ്റ് ഹോള്‍ഡിംഗ്‌സ് കമ്പനി ലിമിറ്റഡ് ബാങ്കിങിനു പുറമെ ലൈഫ് ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളിലും പ്രവര്‍ത്തിക്കുന്നു. കൂടാതെ, ജപ്പാനിലെ മെയില്‍ ഡെലിവറി, പോസ്റ്റ് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ ഉത്തരവാദിത്തവും കമ്പനിക്കാണ്.

  1. സിറ്റി ഗ്രൂപ്പ്

സ്ഥാപനപരമായ സാമ്പത്തിക സേവനങ്ങള്‍, റീട്ടെയില്‍ ബാങ്കിംഗ്, സെക്യൂരിറ്റികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള നിക്ഷേപ ബാങ്കും, സാമ്പത്തിക സേവന ദാതാക്കളുമാണ് സിറ്റി ഗ്രൂപ്പ്.

 

Tags:    

Similar News