ഫ്ളിപ്കാർട്ട് നൽകുന്ന സേവനങ്ങൾ എന്തെല്ലാം?
മറ്റ് ഉത്പന്നങ്ങളുടെ വിൽപനയിലേക്കും പ്രവേശിച്ച ഫ്ളിപ് കാർട്ട് ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപ്പനയിൽ ആമസോണിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്
ഓൺലൈൻ ഷോപ്പിങ്ങിൽ കുറച്ചു കാലം കൊണ്ടുണ്ടായ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് കോവിഡിനു ശേഷം ഇന്ത്യയിലിന്ന് ഏറ്റവും കൂടുതൽ...
ഓൺലൈൻ ഷോപ്പിങ്ങിൽ കുറച്ചു കാലം കൊണ്ടുണ്ടായ മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് കോവിഡിനു ശേഷം ഇന്ത്യയിലിന്ന് ഏറ്റവും കൂടുതൽ പേർ ഷോപ്പിങ്ങിന് ആശ്രയിക്കുന്നതും ഓൺലൈൻ വിപണിയാണ്. ബാംഗ്ലൂർ
ആസ്ഥാനമാക്കി 2007ൽ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്ന് ആരംഭിച്ച ഫ്ളിപ്കാർട്ട് ഒരു ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയാണ്. ഐ ഐ ടി ക്കാരായ ഇരുവരും ആമസോണിലെ ജോലി രാജിവെച്ചായിരുന്നു ഫ്ളിപ്കാർട്ട് ആരംഭിച്ചത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ഭയന്ന് പലരും ഓൺലൈൻ ഷോപ്പിങ് തന്നെ നടത്താൻ മടിച്ചിരുന്ന കാലത്ത് ഫ്ളിപ് കാർട്ട് ക്യാഷ് ഓൺ ഡെലിവറി സംവിധാനം ഒരുക്കിയത് കസ്റ്റമേഴ്സിൻറെ വിശ്വാസ്യത നേടിയെടുക്കാൻ സഹായിച്ചു. കമ്പനിക്ക് 2008
ആയപ്പോഴേക്കും പ്രതിദിനം 100 ഓർഡറുകൾ കിട്ടി തുടങ്ങി .
2010ൽ ഫ്ളിപ്കാർട്ടിനെ ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഷ്യൽ ബുക്ക് ഡിസ്‌കവറി സേവനമായ വി റീഡ് ഏറ്റെടുത്തു. പിന്നീട് ഇലക്ട്രോണിക്‌സ്, ഫാഷൻ, ഹോം അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ലൈഫ്‌സ്‌റ്റൈൽ എന്നീ മേഖലകളിലൊക്കെ വിപണനം വ്യാപിപ്പിച്ചു. 2013ൽ ഒറ്റദിവസം 1 ലക്ഷം പുസ്തകങ്ങൾ വിറ്റ് ഫ്ളിപ്കാർട്ട് ചരിത്രം കുറിച്ചു.
ആമസോണിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ സ്‌നാപ് ഡീലായിരുന്നു ഫ്ളിപ് കാർട്ടിന്റെ പ്രധാന എതിരാളി. 2017 മാർച്ച് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വ്യവസായത്തിന്റെ 39.5% വിപണി വിഹിതം ഫ്ളിപ് കാർട്ട് സ്വന്തമാക്കി. പ്രമുഖ അപ്പാരൽ സെല്ലിങ് പ്ലാറ്റുഫോമായ മിന്ത്രയെ ഫ്ളിപ് കാർട്ട് ഏറ്റെടുത്തത് വലിയ നേട്ടമായി.
മറ്റ് ഉത്പന്നങ്ങളുടെ വിൽപനയിലേക്കും പ്രവേശിച്ച ഫ്ളിപ് കാർട്ട് ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപ്പനയിൽ ആമസോണിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയത്. ആമസോണിൻറെ ഗ്രേറ്റ് ഇന്ത്യൻ സെയിലിനെ ബിഗ്
മില്ല്യൺ ഡേസ് എന്ന വമ്പൻ വിൽപന നടത്തിയാണ് ഫ്ളിപ് കാർട്ട് നേരിടുന്നത്. വമ്പൻ ഓഫറുകളും ഡിസ്കൌണ്ടുകളുമെല്ലാം നൽകി കോടികളുടെ വിൽപ്പനയാണ് ഈ ദിവസങ്ങളിൽ ഫ്ളിപ് കാർട്ട് നടത്താറ്.
ഫ്ളിപ്കാർട്ടിന്റെ പ്രാരംഭ വികസന ബജറ്റ് 4,00,000 രൂപ (US$5,300) ആയിരുന്നു. പിന്നീട് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളായ ആക്‌സൽ ഇന്ത്യയുടെ (2009-ൽ) ഒരു മില്യൺ യുഎസ് ഡോളർ ഫണ്ടിംഗ് ലഭിച്ചു), ടൈഗർ ഗ്ലോബൽ (2010-ൽ 10 മില്യൺ യുഎസ് ഡോളറും 2011 ജൂണിൽ 20 മില്യൺ യുഎസ് ഡോളറും) എന്നിവയിൽ നിന്ന് ധനസമാഹരണം നടത്തി. ടൈഗർ ഗ്ലോബൽ, നാസ്പേഴ്‌സ്, ആക്‌സൽ പാർട്‌ണേഴ്‌സ്,
ഐക്കോണിക് ക്യാപിറ്റൽ എന്നിവയുൾപ്പെടെ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 200 മില്യൺ യുഎസ് ഡോളർ അധികമായി സമാഹരിച്ചതായി കമ്പനി 2013 ൽ അറിയിച്ചു.
2018 ഓഗസ്റ്റിൽ ഫ്ളിപ് കാർട്ടിന്റെ മൂല്യം ഏകദേശം 20 ബില്യൺ ഡോളറായിരുന്നു. യുഎസ് ആസ്ഥാനമായുള്ള റീട്ടെയിൽ ശൃംഖലയായ വാൾമാർട്ട് 16 ബില്യൺ യുഎസ് ഡോളറിന് ഫ്ലിപ്പ്കാർട്ടിലെ 77% നിയന്ത്രണ ഓഹരികളും സ്വന്തമാക്കി. ഫ്ളിപ്കാർട്ട് മൊത്തവ്യാപാരം അടുത്തിടെ ചെറുകിട കമ്പനികൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുമായി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.
2020 ഒക്ടോബറിൽ, ആദിത്യ ബിർള ഫാഷൻ ആന്റ് റീട്ടെയിലിന്റെ 7.8% ഓഹരി 204 മില്യൺ ഡോളറിന് ഫ്ളിപ്കാർട്ട് സ്വന്തമാക്കി. യു പി ഐ അടിസ്ഥാനമാക്കിയുള്ള മൊബൈൽ
പേയ്‌മെന്റ് സേവനദാതാക്കളായ ഫോൺ പേയും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ഉടമസ്ഥതയിലാണ്.