എന്‍ പി എസ് ട്രസ്റ്റ്

പി എഫ് ആര്‍ ഡി എ യുടെ പ്രത്യേക വിഭാഗമാണ് എന്‍ പി എസ് ട്രസ്റ്റ് . സന്നദ്ധ കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതിയാണ് എന്‍ പി എസ്.

Update: 2022-01-14 01:55 GMT
trueasdfstory

പി എഫ് ആര്‍ ഡി എ യുടെ പ്രത്യേക വിഭാഗമാണ് എന്‍ പി എസ് ട്രസ്റ്റ് . സന്നദ്ധ കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതിയാണ് എന്‍ പി എസ്. തൊഴില്‍ദായകന്റെ...

പി എഫ് ആര്‍ ഡി എ യുടെ പ്രത്യേക വിഭാഗമാണ് എന്‍ പി എസ് ട്രസ്റ്റ് . സന്നദ്ധ കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതിയാണ് എന്‍ പി എസ്. തൊഴില്‍ദായകന്റെ കൂടി വിഹിതം ഉള്‍പെട്ടോ അല്ലാതെയോ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായ തവണകള്‍ സ്വയമേ അടയ്ക്കുന്ന പദ്ധതിയാണിത്. ഇതില്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും പിന്‍വലിക്കുന്ന പൂര്‍ണ തുകയും നികുതി മുക്തമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. തൊഴില്‍ ദാതാവ് തന്നെ പൂര്‍ണമായും പണമടയ്ക്കുന്ന നോണ്‍ കോണ്‍ട്രിബ്യുട്ടറി പെന്‍ഷന്‍ പദ്ധതി ഇല്ലാതായ 2004 ഏപ്രില്‍ 1 മുതലാണ് എന്‍ പി എസ് നിലവില്‍ വരുന്നത്. തുടക്കത്തില്‍ ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ബാധകമായിരുന്നു. പിന്നീട് ഇത് 18 മുതല്‍ 65 വയസ്സ് വരെയുള്ള ഏതു ഇന്ത്യക്കാരനും ചേരാവുന്ന പദ്ധതിയായി. 2021 ല്‍ ഇതിലെ പരമാവധി പ്രായം 70 വയസ്സാക്കി ഉയര്‍ത്തി. ഈ പദ്ധതി പൂര്‍ണമായും പെര്‍ഡായുടെ നിയന്ത്രണത്തിലാണ്.

പരമ്പരാഗത പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് വിഭിന്നമായി എന്‍ പി എസ്- ല്‍ അടയ്ക്കുന്ന തുകയുടെ ഒരു ഭാഗം ഇക്വിറ്റിയില്‍ നിക്ഷേപിക്കപെടുന്നു. അത് കൊണ്ട് തന്നെ ഇത് ഒരു നിക്ഷേപ പദ്ധതിയാണ് എന്ന് പറയാം.

തൊഴിലാളിക്ക് തന്റെ ശമ്പളത്തിന്റെ 10% വരെ ഇതില്‍ നിക്ഷേപിക്കാം. നികുതി അടയ്ക്കുന്ന സ്വയം തൊഴില്‍ ചെയുന്നയാള്‍ക്ക് മൊത്ത വരവിന്റെ 20 % വരെ ഇതില്‍ നിക്ഷേപിക്കാം. സ്വയം തൊഴില്‍ ചെയുന്നവര്‍ക്കും അസംഘടിത മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കുമെല്ലാം ഇതൊരു മികച്ച പദ്ധതിയായി അവതരിപ്പിക്കപ്പെടാറുണ്ട്.

Tags:    

Similar News