കോവിഡ് നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ എങ്ങനെയാണ് മാറ്റി മറിക്കുന്നത്?

ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിച്ചുകൊണ്ട് നിനച്ചിരിക്കാതെ എത്തിയ കോവിഡ് സമസ്ഥ മേഖലകളേയും തകരാറിലാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഓരോ മനുഷ്യരേയും ഏല്‍പ്പിച്ചുകൊണ്ടാണ് കോവിഡ് കടന്നു പോകുന്നത്. ഇന്ത്യയിലാണെങ്കില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കിത് കാരണമായി. വലിയ തൊഴില്‍ നഷ്ടവും ഇതുണ്ടാക്കി. കോവിഡ് മനുഷ്യരുടെ ജീവിത ലക്ഷ്യങ്ങളെ മാറ്റിമറിച്ചതെങ്ങനെയാണെന്ന് വിദേശ ധനകാര്യ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് സര്‍വെ വ്യക്തമാക്കുന്നു. 94 ശതമാനം പേര്‍ ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ, യുകെ എന്നിവിടങ്ങളിലെ 12 വിപണികളിലെ സമ്പന്നരായ ഉപഭോക്താക്കളുടെ കോവിഡാനന്തര […]

Update: 2022-01-13 03:48 GMT
trueasdfstory

ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിച്ചുകൊണ്ട് നിനച്ചിരിക്കാതെ എത്തിയ കോവിഡ് സമസ്ഥ മേഖലകളേയും തകരാറിലാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം...

ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിച്ചുകൊണ്ട് നിനച്ചിരിക്കാതെ എത്തിയ കോവിഡ് സമസ്ഥ മേഖലകളേയും തകരാറിലാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ഓരോ മനുഷ്യരേയും ഏല്‍പ്പിച്ചുകൊണ്ടാണ് കോവിഡ് കടന്നു പോകുന്നത്. ഇന്ത്യയിലാണെങ്കില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്കിത് കാരണമായി. വലിയ തൊഴില്‍ നഷ്ടവും ഇതുണ്ടാക്കി. കോവിഡ് മനുഷ്യരുടെ ജീവിത ലക്ഷ്യങ്ങളെ മാറ്റിമറിച്ചതെങ്ങനെയാണെന്ന് വിദേശ ധനകാര്യ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് സര്‍വെ വ്യക്തമാക്കുന്നു.

94 ശതമാനം പേര്‍

ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ, യുകെ എന്നിവിടങ്ങളിലെ 12 വിപണികളിലെ സമ്പന്നരായ ഉപഭോക്താക്കളുടെ കോവിഡാനന്തര ജീവിത ലക്ഷ്യങ്ങളെ കുറിച്ചായിരുന്നു പഠനം. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ 94 ശതമാനം പേര്‍ തങ്ങളുടെ ജീവിതലക്ഷ്യങ്ങള്‍ പുനഃക്രമീകരിച്ചതായി കണ്ടെത്തി. അതേസമയം 48 ശതമാനം ആളുകള്‍ക്ക് സാമ്പത്തികമായ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും സര്‍വെ പറയുന്നു. പുതിയ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ നിന്ന് ഇത് അവരെ തടയുകയും ചെയ്തു. സാമ്പത്തിക മേഖലയില്‍ വലിയ ആശങ്കയുണ്ടാക്കിയ കോവിഡ് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമുള്ളവരെയാണ് വലിയ പ്രതിസന്ധിയിലാഴ്ത്തിയത്.

ഭാവിക്ക് വേണ്ടി കരുതാം

വെറുതെ ചെലവഴിക്കാതെ ഭാവിക്ക് വേണ്ടി കരുതലുള്ളവരാകണമെന്ന തിരിച്ചറിവിലേക്ക് ഇന്ത്യയിലെ സമ്പന്നര്‍ മാറുന്നുവെന്ന് 2021ലെ വെല്‍ത്ത് എക്‌സ്‌പെക്റ്റന്‍സി റിപ്പോര്‍ട്ട് പറയുന്നു. ഭാവിയ്ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് കോവിഡാനന്തരം ജീവിതലക്ഷ്യങ്ങള്‍ പുനഃക്രമീകരിക്കുന്നത്. 42 ശതമാനം പേര്‍ ആരോഗ്യം മെച്ചപ്പെുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ 39 ശതമാനം പേര്‍ ജീവിതമാറ്റങ്ങള്‍ക്കായുള്ള സാമ്പത്തിക തയ്യാറെടുപ്പും 37 ശതമാനം പേര്‍ കുട്ടികളുടെ പഠനത്തിനും ഭാവിക്കുമായി ലക്ഷ്യങ്ങള്‍ ക്രമീകരിക്കുന്നു. പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ആസ്തി വര്‍ധന അനിവാര്യമാണ്. ഇതിനായി കേവലം സമ്പാദ്യത്തില്‍ മാത്രം ശ്രദ്ധയൂന്നാതെ മികച്ച റിട്ടേണ്‍ നല്‍കുന്ന നിക്ഷേപസാധ്യതകള്‍ തേടണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആത്മവിശ്വസ കുറവ്

ഉയര്‍ന്ന വരുന്ന സമ്പന്നര്‍ക്കിടയില്‍ പകുതിയോളം ആളുകളില്‍ ആത്മവിശ്വാസം കുറയുന്നുവെന്ന് വ്യക്തമാക്കുമ്പോള്‍ ഇതിന് തടസം നില്‍ക്കുന്നത് മൂന്ന് കാര്യങ്ങളാണ് എന്ന് കാണാം. സാമ്പത്തിക വിപണികളിലെ അസ്ഥിരത, നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളുടെ അപര്യാപ്തത, നിക്ഷേപ തന്ത്രങ്ങള്‍ മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇവയാണ് ആത്മവിശ്വാസ കുറവിന് കാരണം.

റിട്ടയര്‍മെന്റ് പ്രതിസന്ധി

കോവിഡ് കാലത്തെ പ്രതിസന്ധി മൂലമുണ്ടായ ആത്മവിശ്വാസ കുറവിനൊപ്പം റിട്ടയര്‍മെന്റ് പ്ലാനിംഗ് വൈകിയതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരമിക്കാന്‍ തയ്യാറെടുക്കുന്ന 33 ശതമാനം പേരും ഇനിയും റിട്ടയര്‍മെന്റ് ജീവിതത്തിലെ സേവിംഗ്‌സിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് സര്‍വെ പറയുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധി മൂലമുണ്ടായ ആത്മവിശ്വാസ കുറവിനൊപ്പം റിട്ടയര്‍മെന്റ് പ്ലാനിംഗ് വൈകിയതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. വിരമിക്കാന്‍ തയ്യാറെടുക്കുന്ന 33 ശതമാനം പേരും ഇനിയും റിട്ടയര്‍മെന്റ് ജീവിതത്തിലെ സേവിംഗ്‌സിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് സര്‍വെ പറയുന്നു.

 

Tags:    

Similar News