നിങ്ങളുടെ തെങ്ങുകള്‍ ഇന്‍ഷുര്‍ ചെയ്യാം

അറിയാമോ തെങ്ങിനുമുണ്ട് ഇന്‍ഷുറന്‍സ്

Update: 2022-01-13 01:11 GMT
trueasdfstory

ഒരു കാലത്ത് നാളികേരത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇന്ന് തെങ്ങ് കൃഷി വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മണ്ഡരി പോലുള്ള രോഗബാധയും...

 

ഒരു കാലത്ത് നാളികേരത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇന്ന് തെങ്ങ് കൃഷി വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മണ്ഡരി പോലുള്ള രോഗബാധയും കടുത്ത വേനലും ഉത്പാദന ക്ഷമതയേയും ഒപ്പം തെങ്ങു കൃഷിയെ തന്നെയും ഇല്ലാതാക്കുകയാണ്. എങ്കിലും നിലവിലുള്ള തെങ്ങ് കര്‍ഷകര്‍ ഇതില്‍ തുടരുന്നുണ്ട്. പുതിയ തെങ്ങിന്‍ തൈകള്‍ക്കുണ്ടാകുന്ന കൂമ്പു ചീയലാണ് മറ്റൊരു പ്രശ്‌നം.

അപ്രതീക്ഷിതമായി തെങ്ങുകള്‍ക്കുണ്ടാകുന്ന ഇത്തരം രോഗങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ചെറിയൊരു ആശ്വാസമാണ് തെങ്ങ് ഇന്‍ഷുറന്‍സ്. വരള്‍ച്ച,വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കൊടുങ്കാറ്റ്, പേമാരി, ചുഴലിക്കാറ്റ്, അത്യുഷ്ണം, ഇടിമിന്നല്‍, കാട്ടുതീ, കാട്ടാനശല്യം എന്നീ പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുകയാണ് സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ. ഇവിടെ എല്ലാ തരത്തിലുള്ള രോഗങ്ങളും ഇന്‍ഷുറന്‍സ് പരിധിയിലാണ്.

ഇന്‍ഷുര്‍ ചെയ്യാം

ആരോഗ്യമുള്ളതും കായ്ഫലം തരുന്നതുമായ എല്ലാ തെങ്ങുകളും ഇതിന്റെ പരിധിയിലാണ്. ഏഴു വര്‍ഷം മുതല്‍ 60 ആണ്ടു വരെയുള്ള തെങ്ങുകളാണ് ഇങ്ങനെ ഇന്‍ഷുര്‍ ചെയ്യുന്നത്. 15 വര്‍ഷം മൂപ്പിന് താഴെ 16-60 വര്‍ഷം പഴക്കമുളളവ ഇങ്ങനെ രണ്ട് വിഭാഗത്തില്‍ ഇവിടെ പ്രീമിയം അടയ്ക്കാവുന്നത്.

പ്രീമിയം

ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ടോ തൊട്ടടുത്ത കൃഷിഭവന്‍ മുഖേനയോ പ്രീമിയം അടയ്ക്കാം. ആദ്യ വിഭാഗത്തില്‍ തെങ്ങൊന്നിന് 9 രൂപയാണ് പ്രീമിയം. ഇതില്‍ കര്‍ഷകരുടെ സംഭാവന 2.25 രൂപയാണ്. പ്രീമിയം തുകയില്‍ ബാക്കി വരുന്നത് കേരളാ സര്‍ക്കാരും നാളികേര വികസന ബോര്‍ഡും വഹിക്കും. രണ്ടാം വിഭാഗമാണെങ്കില്‍ തെങ്ങൊന്നിന് 14 രൂപയാണ് പ്രീമിയം. ഇവിടെ 3.50 രൂപയാണ് കര്‍ഷകരുടെ വിഹിതം.

നഷ്ടപരിഹാരം

ചെറിയ തെങ്ങുകള്‍ നശിച്ചാല്‍ 900 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. എന്നാല്‍ വലിയ തെങ്ങുകളാണെങ്കില്‍ 1750 രൂപ നഷ്ടപരിഹാരം ലഭിക്കും. തെങ്ങ് പോയാല്‍ ഉടന്‍ ഇന്‍ഷുറന്‍സ് കമ്പനിയിലോ കൃഷിഭവനിലോ ബന്ധപ്പെടാം. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭിക്കും.

 

Tags:    

Similar News