'മിനിമം ബാലന്‍സ്' നിലനിര്‍ത്താനാവുന്നില്ലേ? പണം പോകാതിരിക്കാന്‍ 'സീറോ ബാലന്‍സി'-ലേക്ക് മാററാം

  വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളവരാണല്ലോ നമ്മള്‍. എന്നാല്‍ ഇതിലെല്ലാം അതത് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് പരിധി ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ വലിയ തുകയാവും നിങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുക. പലപ്പോഴായി അക്കൗണ്ടില്‍ നിന്ന് ഇത് പിടിക്കുന്നതിനാല്‍ എത്രയെന്ന് നമ്മള്‍ അറിയാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ തുടര്‍ച്ചയായി ഈ പരിധി നിലനിര്‍ത്താന്‍ കഴിയാത്തവരാണ് നിങ്ങളെങ്കില്‍ ഈ അക്കൗണ്ട് മാറ്റാവുന്നതാണ്. സീറോ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ ഇവിടെ നിങ്ങള്‍ക്ക് പണം മാസം തോറും പോകില്ല എന്നു മാത്രമല്ല എല്ലാ വിധത്തിലുമുള്ള […]

Update: 2022-01-11 23:26 GMT
trueasdfstory

വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളവരാണല്ലോ നമ്മള്‍. എന്നാല്‍ ഇതിലെല്ലാം അതത് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് പരിധി...

 

വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളവരാണല്ലോ നമ്മള്‍. എന്നാല്‍ ഇതിലെല്ലാം അതത് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് പരിധി ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ വലിയ തുകയാവും നിങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുക. പലപ്പോഴായി അക്കൗണ്ടില്‍ നിന്ന് ഇത് പിടിക്കുന്നതിനാല്‍ എത്രയെന്ന് നമ്മള്‍ അറിയാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ തുടര്‍ച്ചയായി ഈ പരിധി നിലനിര്‍ത്താന്‍ കഴിയാത്തവരാണ് നിങ്ങളെങ്കില്‍ ഈ അക്കൗണ്ട് മാറ്റാവുന്നതാണ്. സീറോ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റിയാല്‍ ഇവിടെ നിങ്ങള്‍ക്ക് പണം മാസം തോറും പോകില്ല എന്നു മാത്രമല്ല എല്ലാ വിധത്തിലുമുള്ള ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യും.

എന്താണ് മിനിമം ബാലന്‍സ്?

ഒരോ അക്കൗണ്ടിലും ഉടമ നിലനിര്‍ത്തിയിരിക്കേണ്ട കുറഞ്ഞ തുകയാണ് മിനിമം ബാലന്‍സ്. ഇക്കാര്യത്തില്‍ ഓരോ ബാങ്കിനും ഒരോ ചട്ടമാണ്. പൊതുമേഖലാ ബാങ്കുകളേക്കാള്‍ കൂടിയ നിരക്കാവും സ്വകാര്യ ബാങ്കുകളുടേത്. കൂടുതല്‍ പണം പിഴയായി കിട്ടാനുള്ള മാര്‍ഗമെന്ന നിലയില്‍ നഗരം, ഗ്രമാം, മെട്രോ, അര്‍ധ നഗരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ബാങ്കുകള്‍ ഇതിനുള്ള മാനദണ്ഡം തയ്യാറാക്കിയിരിക്കുന്നത്. 500, മുതല്‍ 10000 രൂപ വരെയാണ് ബാങ്കുകളുടെ മിനിമം ബാലന്‍സ് പരിധി.

സീറോ ബാലന്‍സ് അക്കൗണ്ട്

നിങ്ങള്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ ബാങ്കു വഴിയാകും ശമ്പളം ലഭിക്കുക. എല്ലാ ബാങ്കുകളുടെയും ശമ്പള അക്കൗണ്ട് സീറോ ബാലന്‍സ് ആയിരിക്കും. അതായിത് ശമ്പളം മാസാമാസം കൃത്യമായി അക്കൗണ്ടില്‍ വരുന്നതിനാല്‍ ബാങ്കുകള്‍ ഇവിടെ സീറോ ബാലന്‍സ് എന്ന ആനുകൂല്യം നല്‍കും. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള സ്ഥാപനം വിടേണ്ടി വന്നാല്‍, സ്ഥാപനം പ്രതിസന്ധിയിലായാല്‍, തൊഴില്‍ നഷ്ടമായാല്‍ അക്കൗണ്ടിലേക്കുള്ള
ശമ്പളവരവ് അവസാനിക്കും. അതോടെ ആ അക്കൗണ്ടിന് സീറോ ബാലന്‍സ് പദവിയും നഷ്ടമാകും. ഇനി നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം നഷ്ടമാകാന്‍ തുടങ്ങും. ഇവിടെയാണ് അക്കൗണ്ട് മാറ്റം പരിഗണിക്കേണ്ടത്.

ആര്‍ക്കും തുടങ്ങാം

ആര്‍ക്കും ബാങ്കുകളില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാം. 'ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട' എന്നാണ് ഇതിന്റെ പേര്. സീറോ ബാലന്‍സായി ഈ അക്കൗണ്ട്് നിലനിര്‍ത്തി സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വഹിക്കാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. (നോ യുവര്‍ കസ്റ്റമര്‍) കെ വൈ സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആര്‍ക്കും ഈ അക്കൗണ്ടെടുക്കാം. ഇത്തരം അക്കൗണ്ടുകള്‍ നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം
ചെയ്യുന്ന പലിശയും സാധാരണ അക്കൗണ്ടിലേതു പോലെ തന്നെയാണ്. അടിസ്്ഥാന ആവശ്യങ്ങളെല്ലാം ഇതിലൂടെ നിര്‍വഹിക്കാനാകും. പക്ഷെ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് തുടങ്ങുമ്പോള്‍ അതേ ബാങ്കില്‍ മറ്റൊരു സേവിംഗ്സ് അക്കൗണ്ട് പാടില്ല എന്നൊരു വ്യവസ്ഥയുണ്ട്. അഥവാ ഉണ്ടെങ്കില്‍ തന്നെ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനകം നിലവിലുള്ളവ അവസാനിപ്പിക്കുകയും വേണം. ഇത് പാലിച്ചിരിക്കണം.

2017-19 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ അക്കൗണ്ടില്‍ ചുരുങ്ങിയ പരിധി നിലനിര്‍ത്താത്തതിനാല്‍ പിഴയായി വാങ്ങിയത് 10,000 കോടി രൂപയാണ.് 2019 ല്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍ രാജ്യസഭയില്‍ പറഞ്ഞതാണ് ഇക്കാര്യം. രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകള്‍ ഈ വിധത്തില്‍ പിടിച്ച് വാങ്ങിയത് 6,155 രൂപയാണ്. സ്വകാര്യ ബാങ്കുകളും മോശമല്ല. എണ്ണത്തില്‍ കുറവുള്ള അവര്‍ പിഴ വാങ്ങിയത് 3,567 കോടി രൂപയും. 2017 മുതല്‍ 2019 വരെ എസ് ബി ഐ മാത്രം ഇങ്ങനെ 2400 കോടി പിഴ പിരിച്ചു. ഇതില്‍ നമ്മുടെ എല്ലാം പണമുണ്ടെന്ന് ഓര്‍ക്കണം. അതുകൊണ്ട് മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ആവുന്നില്ലെങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാന്‍ വൈകേണ്ട.

 

Tags:    

Similar News