2000 രൂപ നോട്ടിന്റെ വിതരണത്തില്‍ ഇടിവ്
കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെങ്കിലും കള്ളപ്പണം തടയാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ബാങ്കിംഗ് ആവശ്യങ്ങള്‍ക്കും എ ടി എമ്മുകളിലും ക്യൂ നിന്ന് നിരവധി ജീവനുകളും നഷ്ടപ്പെട്ടു.
രാജ്യത്ത് 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന അഭ്യൂഹം തുടരുന്നതിനിടെ ഇതിന്റെ വിതരണത്തില്‍ വന്‍ ഇടിവ്. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കറന്‍സി നോട്ട്...
രാജ്യത്ത് 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന അഭ്യൂഹം തുടരുന്നതിനിടെ ഇതിന്റെ വിതരണത്തില്‍ വന്‍ ഇടിവ്. ഈ സാമ്പത്തിക വര്‍ഷം 2000 രൂപയുടെ കറന്‍സി നോട്ട് കൈമാറ്റത്തില്‍ 1.75% കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ കൈമാറ്റം ചെയ്യപ്പെട്ട നോട്ട് 222.3 കോടിയാണ്. എന്നാല്‍ 2018 ല്‍ ഇത് 336.3 കോടിയായിരുന്നു.
2016 ലെ നോട്ട് നിരോധനത്തിന് ശേഷം നിലവില്‍ വന്ന 2000 ത്തിന്റെ കറന്‍സികള്‍ സജീവമായി വിനിമയ രംഗത്തുണ്ടെങ്കിലും ഇതിന് ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടിയ മൂല്യമുള്ള 2000 ത്തിന്റെ നോട്ട് അച്ചടിക്കുന്നത് ആര്‍ ബി ഐ പ്രോത്സാഹിപ്പിക്കുന്നില്ല. മുന്നറിയിപ്പില്ലാതെ നോട്ട് നിരേധനം നടപ്പിലാക്കിയതിനാല്‍ ഇത് ജനജീവിതത്തിന്റെ താളം തെറ്റിച്ചു. ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരേയുമാണ് ഇത് കൂടുതലും ബാധിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായി. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെങ്കിലും കള്ളപ്പണം തടയാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ബാങ്കിംഗ് ആവശ്യങ്ങള്‍ക്കും എ ടി എമ്മുകളിലും ക്യൂ നിന്ന് നിരവധി ജീവനുകളും നഷ്ടപ്പെട്ടു.