വിരമിച്ചവര്‍ക്കായി എല്‍ ഐ സിയുടെ 'ഗൃഹ വരിഷ്ട' ഭവന വായ്പ, ആറ് ഇ എം ഐ അടയ്‌ക്കേണ്ട

  ചുരുങ്ങിയ കാലം കൊണ്ട് ഭവന വായ്പ രംഗത്ത് വലിയ മത്സരം കാഴ്ച വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്. നിലവില്‍ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുളളവര്‍ക്കും താഴ്ന്ന പലിശ നിരക്കില്‍ വായ്പ നല്‍കുന്ന കമ്പനി ഇപ്പോള്‍ വിരമിച്ചവര്‍ക്കായി 'ഗൃഹ വരിഷ്ട' അവതരിപ്പിക്കുന്നു. ആര്‍ക്കൊക്കെ അപേക്ഷിക്കാം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവരും 65 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മുകളില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ […]

Update: 2022-01-11 02:07 GMT
trueasdfstory

ചുരുങ്ങിയ കാലം കൊണ്ട് ഭവന വായ്പ രംഗത്ത് വലിയ മത്സരം കാഴ്ച വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്. നിലവില്‍ കുറഞ്ഞ...

 

ചുരുങ്ങിയ കാലം കൊണ്ട് ഭവന വായ്പ രംഗത്ത് വലിയ മത്സരം കാഴ്ച വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ്. നിലവില്‍ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുളളവര്‍ക്കും താഴ്ന്ന പലിശ നിരക്കില്‍ വായ്പ നല്‍കുന്ന കമ്പനി ഇപ്പോള്‍ വിരമിച്ചവര്‍ക്കായി 'ഗൃഹ വരിഷ്ട' അവതരിപ്പിക്കുന്നു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവരും 65 വയസില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മുകളില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ ജോലിയില്‍ തുടരുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രത്യേകതകള്‍ ഇതാണ്

വീട്, ഫ്‌ളാറ്റ് ഇതിന്റെ ഉടമസ്ഥാവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും പങ്കാളി ജോയിന്റ് ആപ്ലിക്കന്റ് ആയിരിക്കണം. കുട്ടികള്‍ക്കും സഹ അപേക്ഷകരാകാം. അവരുടെ വരുമാനവും ചേര്‍ത്ത് ഉയര്‍ന്ന തുക വായ്പയും നല്‍കും. അപേക്ഷകരിലൊരാള്‍ക്ക് 80 വയസ് ആകുന്ന കാലം വരെയായിരിക്കും വായ്പയുടെ ഉയര്‍ന്ന കാലാവധി. കുട്ടികളുടെ വരുമാനവും ചേര്‍ക്കപ്പെടുന്ന പക്ഷം 30 വര്‍ഷം വരെ കാലാവധി നല്‍കും

ആറ് ഗഢു ഒഴിവ്

വായ്പ തിരിച്ചടവില്‍ ആറ് ഗഢു ഒഴിവാക്കി നല്‍കും. ആദ്യത്തെ രണ്ട് ഗഢു 37, 38 മാസ അടവുകളിലായിരിക്കും നല്‍കുക. രണ്ടാമത്തേത് 73, 74 മാസ തിരിച്ചടവുകളിലും അനുവദിക്കും. 121, 122 ഇ എം ഐ കളും അടയ്‌ക്കേണ്ടതില്ല. പലിശ നിരക്ക് 6.66 ശതമാനമായിരിക്കും.

 

Tags:    

Similar News