സിബില്‍ സ്‌കോര്‍ 700 ഉള്ളവര്‍ക്കും 6.66 ശതമാനത്തിന് ഭവന വായ്പ ലഭിക്കും
എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് 700 സ്‌കോറുളളവര്‍ക്കും ചുരുങ്ങിയ നിരക്കായ 6.66 ശതമാനത്തിന് ഭവന വായ്പ നല്‍കും.
;
പല ബാങ്കുകളും കുറഞ്ഞ പലിശ നിരക്കില്‍ നിരന്തരമെന്നോണം കുറവ് വരുത്തുന്നുണ്ടെങ്കിലും സിബില്‍ സ്‌കോര്‍ ഉയര്‍ത്തി വളരെ കുറച്ച് പേരിലേക്ക് അത്...
പല ബാങ്കുകളും കുറഞ്ഞ പലിശ നിരക്കില്‍ നിരന്തരമെന്നോണം കുറവ് വരുത്തുന്നുണ്ടെങ്കിലും സിബില്‍ സ്‌കോര്‍ ഉയര്‍ത്തി വളരെ കുറച്ച് പേരിലേക്ക് അത് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് 700 സ്‌കോറുളളവര്‍ക്കും ചുരുങ്ങിയ നിരക്കായ 6.66 ശതമാനത്തിന് ഭവന വായ്പ നല്‍കും. വായ്പ തിരിച്ചടവ് ചരിത്രവും മറ്റും പരിഗണിച്ചാണ് ഒരാള്‍ക്ക് ക്രെഡിറ്റ് (സിബില്‍) സ്‌കോറുകള്‍ നിശ്ചയിക്കുന്നത്. 300 മുതല്‍ 900 വരെയാണ് ഈ സ്‌കോര്‍. ഇതില്‍ 720 മുതല്‍ തരക്കേടില്ലാത്ത സ്‌കോര്‍ ആണെങ്കിലും പല ബാങ്കുകളും 800 ന് മുകളിലുള്ളവര്‍ക്കാണ് കുറഞ്ഞ പലിശ നിരക്കായ 6.6 ശതമാനത്തിന് വായ്പ നല്‍കുന്നത്. 6.66 ശതമാനം പലിശ നിരക്കില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വരെ വായ്പയായി നല്‍കും.
ആര്‍ക്കും വായ്പ
നിങ്ങള്‍ ശമ്പള വരുമാനക്കാരനാണെങ്കിലും അല്ലെങ്കിലും ഈ പലിശ നിരക്കില്‍ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രൊഫഷണലുകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇത് ലഭിക്കും. മറ്റ് ബാങ്കുകള്‍ ശമ്പള വരുമാനക്കാര്‍ക്ക് ഒരു നിരക്കും അല്ലാത്തവര്‍ക്ക് കൂടിയ നിരക്കുമാണ്. റിസ്‌ക് കൂടുതല്‍ എന്ന ന്യായത്തിലാണ് സ്ഥിര വരുമാനമില്ലാത്തവരില്‍ നിന്ന് ഉയര്‍ന്ന പലിശ ഈടാക്കുന്നത്.
പ്രോസസിംഗ് ഫീസ്
പ്രോസസിംഗ് ഫീസും കുറച്ചിട്ടുണ്ട്. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് .25 ശതമാനമോ അല്ലെങ്കില്‍ 10,000 രൂപയോ ആണ് പ്രോസസിംഗ് ഫീസിനത്തില്‍ ഈടാക്കുക.
ഓണ്‍ലൈനായി അപേക്ഷിക്കാം
ഓണ്‍ ലൈന്‍ ആയും 'ഹോം വൈ' എന്ന സ്ഥാപനത്തിന്റെ ആപ്പ് മുഖേനയും ഭവന വായ്പകള്‍ക്കായി അപേക്ഷിക്കാം. കോട്ടക് മഹീന്ദ്ര, അടക്കമുള്ള പല ബാങ്കുകളും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുണ്ടെങ്കിലും ക്രെഡിറ്റ് സകോര്‍ ഉയര്‍ത്തുന്നതു മൂലം ഇതിന്റെ ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല.