ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് കേട്ടിട്ടുണ്ടോ?

  നിങ്ങള്‍ക്ക് മികച്ച നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ? ഏതു ലോണ്‍ എടുക്കണം, എവിടെ ഇന്‍വെസ്റ്റ് ചെയ്യണം, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ അങ്ങനെ സാമ്പത്തിക കാര്യങ്ങളിലെ സംശയം എന്തുമായിക്കോട്ടെ നിങ്ങളെ സഹായിക്കാന്‍ ധനകാര്യരംഗത്ത് പ്രവര്‍ത്തിക്കുവന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. സാമ്പത്തിക മാനേജ്മെന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഇത്തരം കമ്പനികളാണ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായി പരിഹാരമോ മികച്ച സേവനമോ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റല്‍ എക്കോണമിയുടെ കാലത്ത് മൊബൈല്‍ ബാങ്കിങ് സംവിധാനമുപയോഗിച്ച് ധനകാര്യ ഇടപാടുകള്‍ […]

Update: 2022-01-10 00:23 GMT
trueasdfstory

നിങ്ങള്‍ക്ക് മികച്ച നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ? ഏതു ലോണ്‍ എടുക്കണം, എവിടെ ഇന്‍വെസ്റ്റ് ചെയ്യണം, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ അങ്ങനെ...

 

നിങ്ങള്‍ക്ക് മികച്ച നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ? ഏതു ലോണ്‍ എടുക്കണം, എവിടെ ഇന്‍വെസ്റ്റ് ചെയ്യണം, മ്യൂച്ചല്‍ ഫണ്ട്, ഷെയര്‍ അങ്ങനെ സാമ്പത്തിക കാര്യങ്ങളിലെ സംശയം എന്തുമായിക്കോട്ടെ നിങ്ങളെ സഹായിക്കാന്‍ ധനകാര്യരംഗത്ത് പ്രവര്‍ത്തിക്കുവന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. സാമ്പത്തിക മാനേജ്മെന്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഇത്തരം കമ്പനികളാണ് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായി പരിഹാരമോ മികച്ച സേവനമോ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റല്‍ എക്കോണമിയുടെ കാലത്ത് മൊബൈല്‍ ബാങ്കിങ് സംവിധാനമുപയോഗിച്ച് ധനകാര്യ ഇടപാടുകള്‍ നടത്തുന്നവരുടെ എണ്ണം ഏറുകയാണ്. ലോണുകളുടെ ഇ എം ഐ കണക്കുകൂട്ടുന്നതും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമെല്ലാം വിവിധ മൊബൈല്‍ ആപ്പുകളും മറ്റും പ്രചാരത്തിലുണ്ട്. ഇവയെല്ലാം വികസിപ്പിക്കുന്നത് വിവിധ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം കൈമാറുന്നതിനും എ ടി എമ്മില്‍ പോകാതെ പണം പിന്‍വലിക്കാനുമെല്ലാം സഹായിക്കുന്നതുമായ നിരവധി സേവനങ്ങളാണ് ഇത്തരം ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍

  • ലെന്‍ഡിംങ്ങ് കാര്‍ട്ട്

2014-ല്‍ സ്ഥാപിച്ച ഒരു ഓണ്‍ലൈന്‍ ഫിനാന്‍സിങ് കമ്പനിയാണ് ലെന്‍ഡിംഗ്കാര്‍ട്ട്. ഇന്ത്യയിലുടനീളമുള്ള ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പകളും കമ്പനിക്ക് ആവശ്യമായ വായ്പകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈനിലൂടെ തന്നെ ആവശ്യമായ മൂലധനം പൂര്‍ണ്ണമായും നല്‍കുന്നു. കുറഞ്ഞ ഡോക്യുമെന്റേഷനും ഈട് ആവശ്യമില്ല എന്നതും ഈ അപ്ലിക്കേഷന്റെ സ്വീകാര്യത കൂട്ടി. സംരംഭകര്‍ക്ക് ഫണ്ടിങ്ങില്‍ ശ്രദ്ധിക്കാതെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

  • മണി ടാപ്

ഇന്ത്യയിലെ ആദ്യത്തെ ആപ്പ് അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് ലൈന്‍ ആണ് മണി ടാപ് . 2015ലാണ് മണിടാപ്പ് സ്ഥാപിച്ചത്. ചെറുകിട-ഇടത്തരം പണവായ്പകള്‍, അതിവേഗത്തില്‍ മൊബൈല്‍ ക്രെഡിറ്റ് ലഭ്യമാക്കുക, കുറഞ്ഞ പലിശ നിരക്കുകള്‍, ഫ്‌ലെക്‌സിബിള്‍ ഇ എം ഐ-കള്‍ എന്നീ സേനങ്ങള്‍ മണി ടാപ് വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്ഫോണും പാന്‍ കാര്‍ഡുമുള്ള ഏതൊരു വ്യക്തിക്കും ആപ്പ് ഉപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ യോഗ്യത പരിശോധിക്കാം. പാര്‍ട്ട്‌നര്‍ ബാങ്കിന്റെ കെ വൈ സി നടപടികള്‍ ഒഴികെ, ബാക്കി മുഴുവനും പൂര്‍ണ്ണമായും പേപ്പര്‍ രഹിതമാണ്. ആര്‍ബിഐ നിയന്ത്രിക്കുന്ന ഇന്ത്യയിലെ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് മണിടാപ്പ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി എന്‍ ബി എഫ് സി ലൈസന്‍സും മണി ടാപിനുണ്ട്.

  • ഇന്‍സ്റ്റാ മോജോ

2012ലാണ് ഇന്‍സ്റ്റാ മോജോ ആരംഭിക്കുന്നത്. ഫീസ് കളക്ഷന്‍, സൗജന്യ ഓണ്‍ലൈന്‍ സ്റ്റോറുകള്‍, സാധനങ്ങള്‍ അയക്കുക, ലോണുകള്‍ , എന്നിങ്ങനെ നിരവധി സേവനങ്ങളോടൊപ്പം ബിസിനസ്സ് വര്‍ധിപ്പിക്കാനാവശ്യമായ സഹായങ്ങളും ഇതിലൂടെ ലഭിക്കുന്നു. മൊബൈല്‍ വഴി പേയ്മെന്റുകള്‍, സൗജന്യ ഓണ്‍ലൈന്‍ സ്റ്റോറുകള്‍, ലോജിസ്റ്റിക്സ്, ക്രെഡിറ്റ്, ഫിനാന്‍സ് എന്നീ സേവനങ്ങളുംനല്‍കുന്നു. മൈക്രോ-സംരംഭകര്‍, സ്റ്റാര്‍ട്ട്-അപ്പുകള്‍ എന്നിവയ്ക്ക് ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ തല്‍ക്ഷണം ആരംഭിക്കാനും വിപണനം ചെയ്യാനും ഇന്‍സ്റ്റാ മോജോ ഉപയോഗിക്കാം. ഇന്റര്‍നെറ്റിലൂടെ ബിസിനസ് വിപുലീകരിക്കാന്‍ വ്യക്തിഗതമാക്കിയ ബിസിനസ് ടൂളുകള്‍ ഇന്‍സ്റ്റാ മോജോയില്‍ ലഭ്യമാണ്.

ഇത്തരത്തില്‍ നൂറുകണക്കിനു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ ഉണ്ട്. നമ്മുടെ ആവശ്യവും ലക്ഷ്യവും മനസ്സിലാക്കിയാല്‍ ബിസിനസ് തുടങ്ങാന്‍ വഴികള്‍ ധാരാളമുണ്ട്.

Tags:    

Similar News