യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ സി ബി)

യൂറോപ്യന്‍ യൂണിയന്റെ കേന്ദ്ര ബാങ്കാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ സി ബി). ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആണ് ആസ്ഥാനം.

Update: 2022-01-10 06:25 GMT
trueasdfstory

യൂറോപ്യന്‍ യൂണിയന്റെ കേന്ദ്ര ബാങ്കാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ സി ബി). ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആണ് ആസ്ഥാനം. 1998 ജൂണ്‍ 1 നാണ്...

യൂറോപ്യന്‍ യൂണിയന്റെ കേന്ദ്ര ബാങ്കാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇ സി ബി). ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആണ് ആസ്ഥാനം. 1998 ജൂണ്‍ 1 നാണ് ഇത് സ്ഥാപിതമായത്. യൂറോപ്യന്‍ യൂണിയനിലെ 19 രാഷ്ട്രങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ഗവര്‍ണര്‍മാരും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആറംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡും ചേര്‍ന്നാണ് സുപ്രധാന സാമ്പത്തിക നയ തീരുമാനങ്ങളെടുക്കുന്നത്. ഇ സി ബി യുടെ കറന്‍സി യൂറോ ആണ്.

1999 ജനുവരി 1-നാണ് ഇത് നിലവില്‍ വന്നത്. യൂറോ ബാങ്ക്‌നോട്ട് പുറത്തിറക്കുന്നതും ഇ സിബി യാണ്. ഈ മേഖലയിലെ പണപ്പെരുപ്പം നിയന്ത്രിക്കുക, വില സ്ഥിരത ഉറപ്പാക്കുക എന്നിവ ഇ സി ബി യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ഇതിലൂടെ ജനങ്ങളുടെ വരുമാനവും, ജീവിതച്ചെലവുകളും ക്രമീകരിക്കാന്‍ സാധിക്കുന്നു. യൂറോ മേഖലയിലെ എല്ലാ ബാങ്കുകളുടെയും മേല്‍ നയപരമായ നിയന്ത്രണവും, മേല്‍നോട്ടവും ഇ സി ബി ഉറപ്പുവരുത്തുന്നു. ബാങ്കുകളുടെ ധനസ്ഥിതി നിര്‍ണ്ണയിക്കുക, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനുള്ള പണ ലഭ്യത ബാങ്കുകള്‍ക്കുണ്ടോ എന്നു പരിശോധിക്കുക, ഓഹരി-മൂലധന വിപണികളുടെ സുഗമമായ പ്രവര്‍ത്തനം സാധ്യമാക്കുക, രാജ്യാന്തര സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായും, വേഗത്തിലും സാധ്യമാക്കുന്ന ബാങ്കിങ്ങ് ശൃംഖലകളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുക എന്നിവയെല്ലാം ഇ സി ബി യുടെ ചുമതലകളാണ്.

ക്രിസ്റ്റിന ലഗാര്‍ദേ ആണ് ഇ സി ബി യുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ഈ പദവിയില്‍ എത്തുന്നതിനു മുന്‍പ് അവര്‍ ഐ എം എഫ് -ന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. ഈ രണ്ടു പദവികളും വഹിച്ച ആദ്യ വനിതയാണ് ലഗാര്‍ദേ. ഫ്രഞ്ച് ഗവണ്‍മെന്റിലും ഇവര്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ കാലയളവുകളില്‍ ഫ്രാന്‍സിന്റെ വാണിജ്യ, കൃഷി, ധനകാര്യ മന്ത്രിയായിരുന്നു.

ഓസ്ട്രിയ, ബല്‍ജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലണ്ട്, ഇറ്റലി, ലിത്വാനിയ, ലാത്വിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്‌ളോവേനിയ എന്നിവയാണ് അംഗരാജ്യങ്ങള്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതുവരെ (ജനുവരി 31, 2020) ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇ.സി.ബി യുടെ ഭാഗമായിരുന്നു.

ഇ സി ബി യുടെ ഗവേണിംഗ് കൗണ്‍സില്‍ രണ്ടാഴ്ചയിലൊരിക്കല്‍ കൂടാറുണ്ട്. പണനയ തീരുമാനങ്ങള്‍ ആറ് ആഴ്ചയിലൊരിക്കല്‍ സ്വീകരിക്കാറുണ്ട്.

Tags:    

Similar News