എന്താണ് ഡീപ് ഫെയ്ക്ക് ടെക്‌നോളജി?
തുടര്‍ച്ചയായ പ്രൊസസ്സിംഗ് വഴി ശരിക്കുമുള്ള ഇമേജ് വ്യാജനായി മാറുന്നു.
ഇന്റര്‍നെറ്റില്‍ ഇന്ന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വളരെ വിരളമാണ്. എന്നാല്‍ നമ്മള്‍ കേള്‍ക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങള്‍...
ഇന്റര്‍നെറ്റില്‍ ഇന്ന് ലഭ്യമല്ലാത്ത വിവരങ്ങള്‍ വളരെ വിരളമാണ്. എന്നാല്‍ നമ്മള്‍ കേള്‍ക്കുന്നതോ കാണുന്നതോ ആയ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സത്യമാവണമെന്നില്ല. അമേരിക്കയിലെ മുന്‍ പ്രസിഡണ്ടുമാരായ ബരാക് ഒബാമയ്ക്ക് പകരം ട്രംമ്പിനെ വച്ചും യു എസിലെ ഒരു സ്ഥലം കാനഡയില്‍ പുനര്‍നിര്‍മ്മിച്ചും എങ്ങനെ വേണമെങ്കിലും ആളുകളെ ഇന്റര്‍നെറ്റില്‍ തെറ്റിധരിപ്പിക്കാം. ഇതൊക്കെ സാധ്യമാവുന്ന ടെക്ക്‌നോളജിയാണ് ഡീപ് ഫെയ്ക്ക്.
ചിത്രങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?
ഇങ്ങനെ വീഡിയോ നിര്‍മ്മിക്കുന്നതിന് പല ഘട്ടങ്ങളുണ്ട്. എന്‍കോഡര്‍ എന്ന് വിളിക്കുന്ന അല്‍ഗോരിതം വഴി രണ്ട് ആളുകളുടെ ആയിരക്കണക്കിന് ഫേസ് ഷോട്ടുകള്‍ നിര്‍മ്മിക്കുന്നു. ഈ എന്‍കോഡര്‍ രണ്ട് മുഖങ്ങള്‍ക്കിടയിലുള്ള സമാനതകള്‍ കണ്ടെത്തുകയും പഠിക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം ചിത്രത്തിന്റെ പൊതുവായ സവിശേഷതകളെടുത്ത് ചിത്രങ്ങള്‍ കംപ്രസ്സ് ചെയ്യുന്നു. കംപ്രസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന്
മുഖങ്ങള്‍ വീണ്ടെടുക്കാന്‍ ഡീകോഡര്‍ എന്ന രണ്ടാമത്തെ അല്‍ഗോരിതം ഉപയോഗിക്കുന്നു.
മുഖങ്ങള്‍ വ്യത്യസ്തമായതിനാല്‍, ആദ്യ വ്യക്തിയുടെ മുഖം വീണ്ടെടുക്കാന്‍ ഒരു ഡീകോഡറും രണ്ടാമത്തെ വ്യക്തിയുടെ മുഖം വീണ്ടെടുക്കാന്‍ മറ്റൊരു ഡീകോഡറുമാണ് ഉപയോഗിക്കുന്നത്. ഫേസ് സ്വാപ്പ് നടത്താന്‍, നിങ്ങള്‍ എന്‍കോഡ് ചെയ്ത ചിത്രങ്ങള്‍ 'തെറ്റായ' ഡീകോഡറിലേക്ക് ഫീഡ് ചെയ്യുന്നു. ഉദാഹരണത്തിന്, എ എന്ന വ്യക്തിയുടെ മുഖത്തിന്റെ കംപ്രസ് ചെയ്ത ചിത്രം ബി എന്ന വ്യക്തിയുടെ ഡീകോഡറിലേക്ക് ഫീഡ് ചെയ്യുന്നു. തുടര്‍ന്ന് ബിയുടെ മുഖം ഡീകോഡര്‍ വഴി എയുടെ ഭാവങ്ങളും പ്രത്യേകതകളും ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുന്നു.
ഡീപ് ഫേക്കുകള്‍ നിര്‍മ്മിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം, ജനറേറ്റീവ് അഡ്വേഴ്‌സേറിയല്‍ നെറ്റ്വര്‍ക്ക് അല്ലെങ്കില്‍ ഗാന്‍ ആണ്. ഒരു ഗാന്‍ രണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളാണ് ഉപയോഗിക്കുന്നത്. ജനറേറ്റര്‍ എന്നറിയപ്പെടുന്ന ആദ്യ അല്‍ഗോരിതം ക്രമരഹിതമായ ശബ്ദത്തിലൂടെ ഒരു ചിത്രമാക്കി മാറ്റപ്പെടുന്നു. ഈ സിന്തറ്റിക് ഇമേജ് ഡിസ്‌ക്രിമിനേറ്റര്‍ എന്നറിയപ്പെടുന്ന രണ്ടാമത്തെ അല്‍ഗോരിതത്തിലേക്ക് യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ക്കുന്നു.
തുടര്‍ച്ചയായ പ്രൊസസ്സിംഗ് വഴി ശരിക്കുമുള്ള ഇമേജ് വ്യാജനായി മാറുന്നു. സോഷ്യല്‍ മീഡിയയിലെ പ്രധാന വില്ലനാണ് ഇന്ന് ഡീപ് ഫെയ്ക് ടെക്‌നോളജി. സാധാരണയായി സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാമെങ്കിലും പലര്‍ക്കും ഇങ്ങനെയൊരു സാങ്കേതിക വിദ്യയെക്കുറിച്ച് അറിയില്ലെന്നുള്ളതാണ് സത്യം. അതുകൊണ്ടു തന്നെ അത്ര പെട്ടെന്ന് സാധാരണക്കാര്‍ക്ക് ഇത് തിരിച്ചറിയാന്‍ പറ്റണമെന്നില്ല.