സ്വര്‍ണം ലോക്കറില്‍ വയ്‌ക്കേണ്ട, നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും
പലിശ നിരക്ക് പൊതുവേ കുറഞ്ഞിരിക്കുന്ന സമയമാണിത്. ചരിത്രത്തിലെ തന്നെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത്. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ പല തവണകളായി കുറവ് വരുത്തിയതിനെ തുടര്‍ന്ന് ഭവന വായ്പ നിരക്കടക്കം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ന് 6.5 ശതമാനത്തില്‍ തുടങ്ങി ഭവന വായ്പകള്‍ ലഭ്യമാണ്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം, കാര്‍ഷിക വൃത്തി, രോഗം തുടങ്ങിയവ പോലുള്ള അത്യാവശ്യത്തിന് ഭവന വായ്പ വഴി പണം കണ്ടെത്താനാവില്ല. അതേസമയം ആവശ്യങ്ങള്‍ ഒഴിച്ച് കൂടാനാവാത്തതാണ് […]
പലിശ നിരക്ക് പൊതുവേ കുറഞ്ഞിരിക്കുന്ന സമയമാണിത്. ചരിത്രത്തിലെ തന്നെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത്. ആര്‍ ബി...
പലിശ നിരക്ക് പൊതുവേ കുറഞ്ഞിരിക്കുന്ന സമയമാണിത്. ചരിത്രത്തിലെ തന്നെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുന്നത്. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ പല തവണകളായി കുറവ് വരുത്തിയതിനെ തുടര്‍ന്ന് ഭവന വായ്പ നിരക്കടക്കം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇന്ന് 6.5 ശതമാനത്തില്‍ തുടങ്ങി ഭവന വായ്പകള്‍ ലഭ്യമാണ്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസം, കാര്‍ഷിക വൃത്തി, രോഗം തുടങ്ങിയവ പോലുള്ള അത്യാവശ്യത്തിന് ഭവന വായ്പ വഴി പണം കണ്ടെത്താനാവില്ല. അതേസമയം ആവശ്യങ്ങള്‍ ഒഴിച്ച് കൂടാനാവാത്തതാണ് താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിഗണിക്കാവുന്നതാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള കാര്‍ഷിക വായ്പകള്‍.
നാല് ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഈടില്ലാതെ വായ്പ നല്‍കുന്നത്. കര്‍ഷകര്‍ക്കാണ് ഈ വായ്പ നല്‍കുക. ഇവിടെ വസ്തുവോ മറ്റെന്തെങ്കിലുമോ ഈടായി നല്‍കേണ്ടതില്ല. കൃഷി ചെയ്യുന്ന ഭൂമിയുടെ കരം തീര്‍ത്ത രസീത് അപേക്ഷയോടൊപ്പം നല്‍കിയാല്‍ മതിയാകും. എല്ലാ ദേശസാത്കൃത ബാങ്കുകളും കര്‍ഷകര്‍ക്കുള്ള ഈ വായ്പ നല്‍കുന്നുണ്ട്. ഏക്കറൊന്നിന് ഒരു ലക്ഷം രൂപ വരെയാണ് ഇങ്ങനെ നല്‍കുന്നത്.
4 ശതമാനത്തിന് സ്വര്‍ണവായ്പ
നിങ്ങളുടെ കൈവശം ആവശ്യമില്ലാത്ത കുറെ സ്വര്‍ണം ഉണ്ടെന്ന് കരുതുക. ഇത് വീട്ടില്‍ സൂക്ഷിക്കുന്നതിന്റെ റിസ്‌ക് കവര്‍ ചെയ്യാന്‍ ലോക്കറില്‍ സൂക്ഷിക്കുകയാണ് പൊതുവേ ഉള്ള രീതി. ലോക്കറിന് വാടക കൊടുത്ത് ഇങ്ങനെ സ്വര്‍ണം സൂക്ഷിക്കേണ്ടതില്ല. നാല് ശതമാനം പലിശയില്‍ സ്വര്‍ണപ്പണയ വായ്പ ലഭിക്കും. പലപ്പോഴും കൂടിയ പലിശയ്ക്ക് വായ്പ എടുത്താകും കുട്ടികളുടെ വിദ്യാഭ്യാസം, വാഹനം വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നാം ചെലവഴിക്കുന്നത്. ഇവിടെ ഒന്ന് മാറി ചിന്തിച്ചാല്‍ നിങ്ങളുടെ കൈയ്യിലെ ആസ്തി തന്നെ പണയമായി നല്‍കി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുത്ത് മേല്‍പറഞ്ഞ കാര്യങ്ങള്‍ നടത്താം. നിലവില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക്് ശരാശരി 8 ശതമാനമാണ് പലിശ നിരക്ക്. വാഹന വായ്പയ്ക്കാകട്ടെ ചുരുങ്ങിയത് 7.5 ശതമാനവും.
നേട്ടം
വീട്ടിലിരിക്കുന്ന സ്വര്‍ണം നല്‍കി ഏത് ബാങ്കില്‍ നിന്നും ഈ വായ്പ നേടാം. സ്വര്‍ണമുണ്ടെങ്കില്‍ നാല് ശതമാനം പലിശയ്ക്ക മൂന്ന് ലക്ഷം രൂപ വരെ ബാങ്കുകള്‍ വായ്പ നല്‍കും. ഇവിടെ ബാങ്കിനും നിങ്ങള്‍ക്കും ഒരു പോലെ നേട്ടമുണ്ട്. ബാങ്കിന് സുരക്ഷിതമായ ഈടിന്റെ ഉറപ്പില്‍ വായ്പ നല്‍കാനാവുന്നു. നിങ്ങള്‍ക്കാകട്ടെ ചുരുങ്ങിയ പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യുന്നു. സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നതിലെ റിസ്‌ക് ഒഴിവാകുന്നു. ഒപ്പം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള പണം ആദായപ്പെടുകയും ചെയ്യുന്നു.
ഗ്രാമിന് 3,600 രൂപ
പല ബാങ്കുകളും ഒരു ഗ്രാം സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കിലാവും വായ്പ തുക നിശ്ചയിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ പൊതുവേ ഗ്രാമിന് 3600 രൂപ വരെ നല്‍കുന്നുണ്ട്. അതായിത് 11 പവന്‍ സ്വര്‍ണം ഉപയോഗമില്ലാതെ വീട്ടിലുണ്ടെങ്കില്‍ മൂന്ന് ലക്ഷം രൂപ കാര്‍ഷിക വായ്പ ലഭിക്കും. ചില ബാങ്കുകള്‍ ഇതിലും കൂടിയ തുക നല്‍കുന്നുണ്ട്.
അഞ്ച് വര്‍ഷം വരെ
ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെ ഇങ്ങനെ വായ്പ ലഭിക്കും. ഒരോ വര്‍ഷവും നിശ്ചിത തീയതിക്കകം പലിശ അടച്ച് പുതുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കാലാവധി കഴിഞ്ഞ് പുതുക്കിയാല്‍ പലിശ നിരക്ക് 7.5 ശതമാനത്തിലേക്ക് ഉയരും. അതായിത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് ശതമാനം പലിശ സബ്‌സിഡി ഇവിടെ നഷ്ടമാകുന്നു.
തിരിച്ചടവ് ശ്രദ്ധിക്കുക
അതുകൊണ്ട് തിരിച്ചടവ് ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. കാലാവധിക്കു മുമ്പ് തന്നെ ബാങ്കില്‍ അന്വേഷിച്ച് പലിശ അടവ് ഉറപ്പാക്കണം. അല്ലെങ്കില്‍ പദ്ധതിയുടെ നേട്ടം ലഭിക്കില്ല.
രേഖകള്‍
സ്വര്‍ണപണയ കാര്‍ഷിക വായ്പയ്ക്ക് കരം തീര്‍ത്ത രസീത് മാത്രം മതിയാകും. ഏക്കറൊന്നിന് ഒരു ലക്ഷം എന്ന നിരക്കിലാണ് വായ്പ എന്നതിനാല്‍ അത്രയും സ്ഥലത്തിന്റെ കരം തീര്‍ത്ത രസീത് നല്‍കണം. വായ്പ നല്‍കല്‍ ബാങ്കുകള്‍ അജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ട് ഭൂമിയുടെ വിസ്തൃതി അത്ര കാര്യമാക്കാറില്ല. ആധാര്‍,പാന്‍കാര്‍ഡുകളുുടെ കോപ്പി, രണ്ട് ഫോട്ടോ എന്നിവയും അപേക്ഷയോടൊപ്പം നല്‍കണം.