സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഒ ഡി വായ്പഎടുക്കാനാവുമോ?
പണത്തിന് ആവശ്യം പെട്ടന്നാണുണ്ടാകുക. അപ്രതീക്ഷിത ആവശ്യങ്ങള്‍ തരണം ചെയ്യാന്‍ എപ്പോഴും കൈയ്യില്‍ പണം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത്തരം സാഹചര്യത്തില്‍ തിരക്കിട്ട് എവിടെ നിന്നെങ്കിലും പണം സംഘടിപ്പിക്കുകയാണ് പതിവ്. പണം ഒരു പക്ഷെ ബാങ്കിലും മറ്റ് നിക്ഷപ സ്ഥാപനങ്ങളിലും ഉണ്ടാകാം. ഇവിടെ അത്യാവശ്യത്തിനാണ് വില. നിങ്ങള്‍ക്ക് പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ഒന്നാണ് നിങ്ങളുടെ തന്നെ അധ്വാനത്തിന്റെ ഫലമായി ബാങ്കിലിട്ടിരിക്കുന്ന എഫ് ഡി. അഥവാ സ്ഥിര നിക്ഷേപം. ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കിലും കാലാവധി എത്തുന്നതിന് മുമ്പ് അത് എടുത്താല്‍ […]
പണത്തിന് ആവശ്യം പെട്ടന്നാണുണ്ടാകുക. അപ്രതീക്ഷിത ആവശ്യങ്ങള്‍ തരണം ചെയ്യാന്‍ എപ്പോഴും കൈയ്യില്‍ പണം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല....
പണത്തിന് ആവശ്യം പെട്ടന്നാണുണ്ടാകുക. അപ്രതീക്ഷിത ആവശ്യങ്ങള്‍ തരണം ചെയ്യാന്‍ എപ്പോഴും കൈയ്യില്‍ പണം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇത്തരം സാഹചര്യത്തില്‍ തിരക്കിട്ട് എവിടെ നിന്നെങ്കിലും പണം സംഘടിപ്പിക്കുകയാണ് പതിവ്. പണം ഒരു പക്ഷെ ബാങ്കിലും മറ്റ് നിക്ഷപ സ്ഥാപനങ്ങളിലും ഉണ്ടാകാം. ഇവിടെ അത്യാവശ്യത്തിനാണ് വില. നിങ്ങള്‍ക്ക് പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ഒന്നാണ് നിങ്ങളുടെ തന്നെ അധ്വാനത്തിന്റെ ഫലമായി ബാങ്കിലിട്ടിരിക്കുന്ന എഫ് ഡി. അഥവാ സ്ഥിര നിക്ഷേപം.
ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടെങ്കിലും കാലാവധി എത്തുന്നതിന് മുമ്പ് അത് എടുത്താല്‍ പലിശ പോകും. ഈ സാഹചര്യത്തിലാണ് നിക്ഷേപത്തിന്റെ ഈടില്‍ ബാങ്കില്‍ നിന്ന് അനുവദിക്കുന്ന ഓവര്‍ഡ്രാഫ്റ്റ് തുണയാകുന്നത്. തുക അക്കൗണ്ടില്‍ ഉണ്ടാകും. ഉപയോഗിക്കുന്ന പണത്തിന് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ഇവിടെ നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ ലഭിക്കുകയും അത്യാവശ്യം നടക്കുകയും അക്കൗണ്ടില്‍ ആവശ്യത്തിന് പണം നിറഞ്ഞ് കിടക്കുകയും ചെയ്യും. അതായിത് നിങ്ങളുടെ ലിക്വിഡിറ്റിയും അതുവഴി ആത്മവിശ്വസവും ഇവിടെ ഉയരും. ഇവിടെ മാസം ആവശ്യത്തിന് എടുക്കുന്ന പണത്തിന് മാത്ര പലിശ അടച്ചാല്‍ മതി. ആവശ്യം കഴിഞ്ഞ് തുക പുനഃസ്ഥാപിക്കുകയും ആകാം.
90 ശതമാനം
നിങ്ങളുടെ സ്ഥിര നിക്ഷേപത്തുകയുടെ 90 ശതമാനം വരെ ഇവിടെ വായ്പയായി നല്‍കും. നിങ്ങളുടെ സ്ഥിര നിക്ഷേപം നാല് ലക്ഷമാമാണന്ന് കരുതുക. 3.6 ലക്ഷം രൂപ വരെ നിങ്ങളുടെ ഒ ഡിയില്‍ ഉണ്ടാകും. രണ്ട് ലക്ഷം രൂപയുടെ ആവശ്യം വന്നാല്‍ അത് അക്കൗണ്ടില്‍ നിന്ന് എടുക്കാം. പലിശ മാത്രം അടച്ച് പുതക്കാം. ഉപയോഗത്തിന് ശേഷം കൈയ്യില്‍ പണമെത്തുമ്പോള്‍ അതു വരെയുള്ള പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കാം.
ദീര്‍ഘകാലം വേണ്ട
ചുരുങ്ങിയ കാലത്തേക്കുള്ള സാമ്പത്തിക പ്രശ്‌നത്തിന് മാത്രമേ ഇത് ആശ്രയമാക്കാവൂ. അല്ലെങ്കില്‍ നഷ്ടം വരും. കാരണം നിങ്ങളുടെ പണത്തിന് ലഭിക്കുന്ന നേട്ടത്തേക്കാള്‍ കൂടിയ നിരക്കിലാകും അതിന്റെ ഈടിന്‍മേല്‍ നിങ്ങള്‍ക്ക് പണം ലഭിക്കുക. രണ്ടോ മൂന്നോ മാസത്തിനപ്പുറമുള്ള വലിയ ആവശ്യമാണെങ്കില്‍ സ്ഥിര നിക്ഷേപം കാലാവധിക്ക് മുമ്പ് അവസാനിപ്പിക്കുന്നതാകും ഉത്തമം. നേട്ടവും കോട്ടവും പരിഗണിച്ച് ഇവിടെ ഉചിത തീരുമാനത്തിലെത്തുക.
രണ്ട് ശതമാനം അധികം
ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയുടെ രണ്ട് ശതമാനം വരെ അധികം നല്‍കേണ്ടി വരും. 6 ശതമാനമാണ് നിങ്ങളുടെ സ്ഥിര നിക്ഷേപ പലിശയെങ്കില്‍ എട്ട് ശതമാനമായിരിക്കും ഒ ഡി യില്‍ നിന്ന് നിങ്ങള്‍ എടുക്കുന്ന പണത്തിന് ഈടാക്കുക.