ഇനി കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടതില്ല, പകരം ടോക്കണ്‍ നമ്പര്‍ മതി ഇടപാടിന്
ആധുകനിക ലോകത്ത് ഏറ്റവും അധികം വില മതിക്കുന്ന ഒന്നാണ് നിങ്ങളെ സംബന്ധിച്ച ഡാറ്റ അല്ലെങ്കില്‍ വിവരങ്ങള്‍. ഡാറ്റ എന്തുമാകട്ടെ മാര്‍ക്കറ്റില്‍ അതിന് ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, രാഷ്ട്രീയം, നിലപാട്, ആസ്തി അങ്ങനെ നിങ്ങളെ സംബന്ധിക്കുന്ന എന്തു വിവരങ്ങളും ഒന്നിച്ച് വാങ്ങാന്‍ വമ്പന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. നമ്മള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നമ്മുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ തട്ടിപ്പുകള്‍ നടക്കുകയും ചെയ്യുന്നു. ഇതിന് തടയിടുകയാണ് ആര്‍ ബി […]
ആധുകനിക ലോകത്ത് ഏറ്റവും അധികം വില മതിക്കുന്ന ഒന്നാണ് നിങ്ങളെ സംബന്ധിച്ച ഡാറ്റ അല്ലെങ്കില്‍ വിവരങ്ങള്‍. ഡാറ്റ എന്തുമാകട്ടെ മാര്‍ക്കറ്റില്‍...
ആധുകനിക ലോകത്ത് ഏറ്റവും അധികം വില മതിക്കുന്ന ഒന്നാണ് നിങ്ങളെ സംബന്ധിച്ച ഡാറ്റ അല്ലെങ്കില്‍ വിവരങ്ങള്‍. ഡാറ്റ എന്തുമാകട്ടെ മാര്‍ക്കറ്റില്‍ അതിന് ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, രാഷ്ട്രീയം, നിലപാട്, ആസ്തി അങ്ങനെ നിങ്ങളെ സംബന്ധിക്കുന്ന എന്തു വിവരങ്ങളും ഒന്നിച്ച് വാങ്ങാന്‍ വമ്പന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. നമ്മള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന നമ്മുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ തട്ടിപ്പുകള്‍ നടക്കുകയും ചെയ്യുന്നു. ഇതിന് തടയിടുകയാണ് ആര്‍ ബി ഐ യുടെ പതിയ ടോക്കണൈസേഷന്‍ നടപടിയിലൂടെ.
എന്താണ് ടോക്കണ്‍
ഇപ്പോള്‍ നിങ്ങള്‍ ഒരു സാധാനം കടകളില്‍ നിന്നോ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നോ വാങ്ങുമ്പോള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങള്‍ എല്ലാം നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കടകളിലെ പി ഒ എസ് മെഷിനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്യുമ്പോള്‍ ഈ വിവരങ്ങള്‍ എല്ലാം കൈമാറ്റം ചെയ്യപ്പുടുന്നുണ്ട്. ഇതില്‍ നിങ്ങളുടെ കാര്‍ഡ് നമ്പര്‍, കാലാവധി, സി വി വി, പേര് തുുടങ്ങിയവയെല്ലാം ഉണ്ടാകും. ഇങ്ങനെ നല്‍കപ്പെടുന്ന വിവരങ്ങളുടെ ശേഖരം ഹാക്കിംഗിന് വിധേയമായാല്‍ നിങ്ങളുടെ നിര്‍ണായക സാമ്പത്തിക വിവരങ്ങള്‍ ചോരാം. ഇവ പിന്നീട് ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്ത് പണം തട്ടുകയും ചെയ്യാം. എന്നാല്‍ ഇത്രയുും വിവരങ്ങള്‍ ഒന്നായി നല്‍കാതെ പകരം ഒരു ടോക്കണ്‍ നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുകയണ്് ആര്‍ ബി ഐ.
ജനുവരി മുതല്‍
2022 ജനുവരി ഒന്നു മുതലാണ് ടോക്കണൈസേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുള്ളത് അതായിത് ജനുവരി 1 ന് ശേഷം കാര്‍ഡ് ഇഷ്യു ചെയ്ത ബാങ്കിനും കാര്‍ഡ് നെറ്റ് വര്‍ക്കിനുമല്ലാതെ പണമിടപാടില്‍ ബന്ധപ്പെടുന്ന മൂന്നാമത് ഒരു പാര്‍ട്ടിയ്ക്കും നിങ്ങളുടെ യാതൊരു വിധ വിവരങ്ങളും ശേഖരിക്കാനോ കൈമാറാനോ പാടില്ല. വിസ, മാസ്റ്റര്‍കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റു പേ ഇതെല്ലാമാണ് നിലവിലെ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനികള്‍.
ശേഖരിച്ച വിവരങ്ങള്‍
ഇതുവരെ ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ചും ആര്‍ ബി ഐ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനകം സൂക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ജനുവരി ഒന്നിനകം നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതനുസരിച്ച് നിങ്ങൾക്കും ഇതിനകം ബാങ്കിൻറെ അറിയിപ്പ് വന്നിട്ടുണ്ടാകും. കാര്‍ഡുടമയുടെ പേര്, നമ്പര്‍, സിവിവി, കാലാവധി ഇത്തരം വിവരങ്ങള്‍ക്ക് പകരമായി ലഭിക്കുന്ന കോഡ് നമ്പര്‍ (ടോക്കണ്‍) നല്‍കിയാകും ഇനി മുതല്‍ ഇടപാടുകള്‍. ഇവിടെ കാര്‍ഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ അല്ല പങ്കുവയ്ക്കപ്പെടുക. അതുകൊണ്ട് കാര്‍ഡിലെ വിശാദാംശങ്ങള്‍ ശേഖരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ഇല്ല.
ആരാണ് നല്‍കുക
കാര്‍ഡ് നല്‍കുന്ന കമ്പനിയാണ് കാര്‍ഡുടമയ്ക്ക് വേണ്ടി കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരം വെയ്ക്കാനുള്ള ടോക്കണ്‍ നല്‍കുക. നിങ്ങളുടെ കാര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്ന കമ്പനികളാണ് ഇവ. ഉദാഹരണത്തിന് വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപ്പേ. കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇങ്ങനെ ജനറേറ്റ് ചെയ്യുന്ന ടോക്കണ്‍ നമ്പറാണ് സൈറ്റുകള്‍ക്ക് ലഭിക്കുക. ഇതോടെ കാര്‍ഡ് വിവരങ്ങള്‍ പരസ്യപ്പെടാതിരിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ കുറയുകയും ചെയ്യും.