രേഖകള്‍ ഇല്ലാതെയും ബാങ്കുകളില്‍ ഇനി അക്കൗണ്ടെടുക്കാം, എങ്ങനെ?

  ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ അധികൃതര്‍ ആദ്യം ആവശ്യപ്പെടുന്നത് നിങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളായിരിക്കും. പേര്, അഡ്രസ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ അടങ്ങുന്ന രേഖകള്‍ കെ വൈ സി ( നോ യുവര്‍ കസ്റ്റമര്‍) എന്ന ഓമന പേരിലാണ് അറിയപ്പെടുക. എല്‍ ഐ സി പോളിസി എടുക്കണമെങ്കിലും ഡിമാറ്റ് അക്കൗണ്ടിനുമെല്ലാം ഇത്തരം രേഖകള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ തലവേദന ഇനി ഇല്ലാതാവുകയാണ്. നിങ്ങളുടെ കെ വൈ സി ഏതെങ്കിലും ഒരു ധനകാര്യ സ്ഥാനപത്തിന് കൈമാറിയാല്‍ […]

Update: 2022-01-07 02:25 GMT
trueasdfstory

ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ അധികൃതര്‍ ആദ്യം ആവശ്യപ്പെടുന്നത് നിങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളായിരിക്കും. പേര്, അഡ്രസ്, ആധാര്‍...

 

ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ അധികൃതര്‍ ആദ്യം ആവശ്യപ്പെടുന്നത് നിങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളായിരിക്കും. പേര്, അഡ്രസ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവ അടങ്ങുന്ന രേഖകള്‍ കെ വൈ സി ( നോ യുവര്‍ കസ്റ്റമര്‍) എന്ന ഓമന പേരിലാണ് അറിയപ്പെടുക. എല്‍ ഐ സി പോളിസി എടുക്കണമെങ്കിലും ഡിമാറ്റ് അക്കൗണ്ടിനുമെല്ലാം ഇത്തരം രേഖകള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ തലവേദന ഇനി ഇല്ലാതാവുകയാണ്. നിങ്ങളുടെ കെ വൈ സി ഏതെങ്കിലും ഒരു ധനകാര്യ സ്ഥാനപത്തിന് കൈമാറിയാല്‍ മതി. പിന്നീടുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഈ രേഖ ഉപയോഗിക്കാം. ഉദാഹരണത്തിന് എസ് ബി ഐ ബാങ്കില്‍ അക്കൗണ്ടുള്ള നിങ്ങള്‍ എച്ച് ഡി എഫ് സി ബാങ്കില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ പ്രത്യേക രേഖകളൊന്നും നല്‍കേണ്ടതില്ല. അക്കൗണ്ട് ആഗ്രിക്കേറ്റര്‍ ( എ എ) കൈമാറിക്കൊള്ളും. നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളാണെങ്കിലാണ് ഇത് പ്രാവര്‍ത്തികമാകുക.

എട്ട് ബാങ്കുകള്‍

എസ് ബി ഐ അടക്കം എട്ടു ബാങ്കുകളാണ് ഇപ്പോള്‍ ഈ നെറ്റ് വര്‍ക്കില്‍ ചേര്‍ന്നിട്ടുള്ളത്. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, കോട്ടക്ക് മഹീന്ദ്ര, ആക്സിസ്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക, ഇഡസിന്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്,എന്നിവ. ഇതില്‍ ഏതെങ്കിലും ഒരു ബാങ്കിന്റെ അക്കൗണ്ടുടമയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വിവരങ്ങള്‍ എ എ നെറ്റ് വര്‍ക്കിലൂടെ പങ്ക് വയ്ക്കപ്പെടുന്നു. 'നിയോ ബാങ്ക് എഫ് ഐ' എന്ന ഫിന്‍ടെക് കമ്പനിയും ഇതിന്റെ ഭാഗമായിട്ടുണ്ട്.

കൊടുക്കല്‍ വാങ്ങല്‍

ഏതെല്ലാം ഡാറ്റകള്‍ എത്ര സമയത്തേക്ക് കൈമാറാം എന്ന് ഇവിടെ നമ്മുക്ക് തീരുമാനിക്കാം. സാമ്പത്തിക തിരിച്ചടവ് ചരിത്രം അടക്കമുള്ളവ കൈമാറേണ്ടതില്ല, കെ വൈ സി മാത്രം നല്‍കിയാല്‍ മതി എന്നാണെങ്കില്‍ അത് നമ്മുക്ക് തീരുമാനിക്കാം. എ എ നെറ്റ് വര്‍ക്കിലേക്ക് ഡാറ്റകള്‍ കൈമാറുന്ന സ്ഥാപനത്തിന് മാത്രമേ ഇതുപോലെ വിവരങ്ങള്‍ തിരിച്ച് നല്‍കൂ. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രീയയാണ്.

പണി എളുപ്പം

അക്കൗണ്ടുടമകളുടെ എല്ലാ വിവരങ്ങളും എ എ നെറ്റ് വര്‍ക്കില്‍ സൂക്ഷിക്കപ്പെടുന്നു. ഇതിലെ അംഗങ്ങളായ ബാങ്കുകള്‍ ഉപഭോക്താവിനെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഈ ഡാറ്റാ ബാങ്കിലേക്ക് കൈമാറുന്നു. നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെടുന്ന സ്ഥാനപങ്ങള്‍ക്ക് വ്യക്തിഗത ഉപഭോക്താവിനെ സംബന്ധിച്ച വിവരങ്ങള്‍ തിരിച്ച് നല്‍കുകയും ചെയ്യുന്നു. എപ്പോഴാണോ നിങ്ങളുടെ ബാങ്ക് ഇതില്‍ അംഗമാകുന്നത് അപ്പോള്‍ മുതല്‍ നിങ്ങളുടെ സാമ്പത്തിക ഡാറ്റകളും കൈമാറ്റം ചെയ്യപ്പെടും. ഇവിടെ പേപ്പര്‍ രേഖകള്‍ വേണ്ട. ഉപഭോക്താവിനും ബാങ്കിനും പണി എളുപ്പമാകുകയും ചെയ്യും.

ഡാറ്റാ ദുരുപയോഗം
ഇങ്ങനെ ശേഖരിക്കുന്ന, ഒരാളെ സംബന്ധിക്കുന്ന സുപ്രധാനമായ സാമ്പത്തിക വിവരങ്ങള്‍ തെറ്റായി കൈമാറ്റം ചെയ്യപ്പെടുമോ എന്ന ആശങ്കയ്ക്ക് ആര്‍ ബി ഐ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇതെന്നാണ് മറുപടി.

 

Tags:    

Similar News