എന്താണ് ഇഫക്ടീവ് പലിശ നിരക്ക് ?

ഇഫക്ടീവ് പലിശ നിരക്ക് (Effective Interest Rate) Effective Annual Interest Rate/ Annual Percentage Rate എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. കോമ്പൗണ്ടിങ്ങ് രീതിയില്‍, ഒരു വര്‍ഷത്തേയ്ക്ക് ഒരു നിക്ഷേപകനു ലഭിക്കുന്ന, അല്ലെങ്കില്‍ നല്‍കുന്ന, പലിശ നിരക്കാണിത്. ഒരു നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനം കണക്കാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാം. ഉദാഹരണമായി, നിങ്ങള്‍ 10,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് 12% വാര്‍ഷിക പലിശ ലഭിക്കും. അപ്പോള്‍ ഒരു മാസത്തെ പലിശ 1% (12%/ […]

Update: 2022-01-07 06:51 GMT

ഇഫക്ടീവ് പലിശ നിരക്ക് (Effective Interest Rate) Effective Annual Interest Rate/ Annual Percentage Rate എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. കോമ്പൗണ്ടിങ്ങ് രീതിയില്‍, ഒരു വര്‍ഷത്തേയ്ക്ക് ഒരു നിക്ഷേപകനു ലഭിക്കുന്ന, അല്ലെങ്കില്‍ നല്‍കുന്ന, പലിശ നിരക്കാണിത്. ഒരു നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന യഥാര്‍ത്ഥ വരുമാനം കണക്കാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാം. ഉദാഹരണമായി, നിങ്ങള്‍ 10,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു എന്നിരിക്കട്ടെ. നിങ്ങള്‍ക്ക് 12% വാര്‍ഷിക പലിശ ലഭിക്കും. അപ്പോള്‍ ഒരു മാസത്തെ പലിശ 1% (12%/ 12 months= 1).

ഒന്നാമത്തെ മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ 10,000*1%= 100 രൂപ ആയിരിക്കും. രണ്ടാം മാസത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം 101 രൂപ ആയിരിക്കും. അതായത്, 10,100*1%=101. രണ്ടാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,100+101=10,201 രൂപയുണ്ടാവും. മൂന്നാം മാസം നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ വരുമാനം 10,201*1%=102 രൂപയായിരിക്കും. മൂന്നാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,303 രൂപയുണ്ടാവും. നാലാം മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ 10,303*1%=103 രൂപയായിരിക്കും. നാലാം മാസത്തിനൊടുവില്‍ നിങ്ങളുടെ അക്കൗണ്ടില്‍ 10,303+103=10,406 രൂപയുണ്ടാവും. ഇങ്ങനെ കണക്കാക്കുമ്പോള്‍, 12-ാമത്തെ മാസം നിങ്ങള്‍ക്കു ലഭിക്കുന്ന പലിശ വരുമാനം 111 രൂപയായിരിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ 11,268 രൂപയുണ്ടാവും. ബാങ്ക് നല്‍കുന്നത് 12% പലിശ നിരക്കാണെങ്കിലും, കോമ്പൗണ്ടിങ്ങിലൂടെ വര്‍ഷാവസാനം 12.6% പലിശ ലഭിക്കുന്നു. ഇതാണ് effective annual interest rate.

തുടക്കത്തെ സംഖ്യയും, അവസാനത്തെ സംഖ്യയും തമ്മിലുള്ള വ്യത്യാസം 11,268-10,000/ 10,000= 1268/10,000= 0.1268 or 12.68% ആണ്. ബാങ്ക് 12% പലിശയാണ് തരാന്‍ സമ്മതിച്ചതെങ്കിലും കോമ്പൗണ്ടിംഗ് കാരണം 12.68% effective interest rate ലഭിച്ചു.

Tags:    

Similar News