ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
ഒറ്റ അക്കൗണ്ടില്‍ ഒന്നിലധികം ാര്‍ഡുകള്‍ ലഭിക്കുമ്പോഴാണ് അത് ആഡ്- ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകളാകുക. ഇത് പ്രവര്‍ത്തിക്കുന്നതും സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേ രീതിയില്‍ തന്നെയാണ്. ഏക വ്യത്യാസം ഇവിടെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. പ്രധാന ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കായി അധിക സേവനം എന്ന നിലയില്‍ ഇവിടെ കാര്‍ഡുകള്‍ ബാങ്കുകള്‍ അനുവദിക്കുന്നു. അതുകൊണ്ട് ദൂരെ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്കും വീട്ടിലെ മതാപിതാക്കള്‍ക്കുമടക്കം ഒരേ അക്കൗണ്ടില്‍ നിന്ന് വിവിധ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. അപേക്ഷിക്കാം […]
ഒറ്റ അക്കൗണ്ടില്‍ ഒന്നിലധികം ാര്‍ഡുകള്‍ ലഭിക്കുമ്പോഴാണ് അത് ആഡ്- ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകളാകുക. ഇത് പ്രവര്‍ത്തിക്കുന്നതും സാധാരണ ക്രെഡിറ്റ്...
ഒറ്റ അക്കൗണ്ടില്‍ ഒന്നിലധികം ാര്‍ഡുകള്‍ ലഭിക്കുമ്പോഴാണ് അത് ആഡ്- ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകളാകുക. ഇത് പ്രവര്‍ത്തിക്കുന്നതും സാധാരണ ക്രെഡിറ്റ് കാര്‍ഡിന്റെ അതേ രീതിയില്‍ തന്നെയാണ്. ഏക വ്യത്യാസം ഇവിടെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. പ്രധാന ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കായി അധിക സേവനം എന്ന നിലയില്‍ ഇവിടെ കാര്‍ഡുകള്‍ ബാങ്കുകള്‍ അനുവദിക്കുന്നു. അതുകൊണ്ട് ദൂരെ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്കും വീട്ടിലെ മതാപിതാക്കള്‍ക്കുമടക്കം ഒരേ അക്കൗണ്ടില്‍ നിന്ന് വിവിധ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
അപേക്ഷിക്കാം
നല്ലൊരു ശതമാനം ബാങ്കുകളും ഈ ആനുകൂല്യം നല്‍കുന്നുണ്ട്. പക്ഷെ ആകെ നല്‍കുന്ന കാര്‍ഡുകളുടെ എണ്ണം സ്ഥാപനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആഡ്- ഓണ്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ ബാങ്കിന്റെ വൈബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കാം.
ഇതിനായി നെറ്റ് ബാങ്കിംഗിലോ മൊബൈല്‍ ആപ്ലിക്കേഷനിലോ ലോഗ് ഇന്‍ ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ് പേജ് വിളിച്ച് 'ആഡ്-ഓണ്‍-കാര്‍ഡ്' -ലോ 'സ്പ്ലിമെന്ററി കാര്‍ഡ'ിലോ ക്ലിക്ക് ചെയ്യാം. ഇവിടെ ആര്‍ക്കാണോ കാര്‍ഡുകള്‍ വേണ്ടത് അവരുടെ പേര് അഡ്രസ് ക്രെഡിറ്റ് ലിമിറ്റ്, പ്രഥമിക കാര്‍ഡ് ഉടമയുമായിട്ടുള്ള ബന്ധം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ആവശ്യമുള്ള രേഖകള്‍ അപ് ലോഡ് ചെയ്യണം. ചില കേസുകളില്‍ ഇതിന്റെ ആവശ്യം ഉണ്ടാകാറില്ല. ഇതിന് ശേഷം 'സബ്്മിറ്റ്' ബട്ടണ്‍ അമര്‍ത്തുക. ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഡുകള്‍ പോസ്റ്റലില്‍ എത്തും.
വിവിധ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍
എച്ച് ഡി എഫ് സി പരമാവധി നല്‍കുന്നത് മൂന്ന് ആഡ് ഓണ്‍ കാര്‍ഡുകളാണ്. ഇതിന് പ്രത്യേക ചാര്‍ജില്ല. എസ് ബി ഐ രണ്ട കാര്‍ഡുകളാണ് ചാര്‍ജില്ലാതെ നല്‍കുന്നത്. ഐ സി ഐ സി ഐ ബാങ്ക് കാര്‍ഡുകളുടെ സ്വഭാവമനുസരിച്ച് എണ്ണത്തില്‍ വ്യത്യസം വരുത്തിയിട്ടുണ്ട്.
ചാര്‍ജുകള്‍
സാധാരണ നിലയില്‍ ആഡ് ഓണ്‍ കാര്‍ഡുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കാറില്ല. പക്ഷെ, ചില ബാങ്കുകള്‍ ചെറിയ തുക ഈടാക്കാറുമുണ്ട്. ചില ബാങ്കുകള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ തുക അനുസരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ ആഡ് ഓണ്‍ കാര്‍ഡുകളും പ്രധാന കാര്‍ഡുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും.
വായ്പാ പരിധി
സാധാരണ നിലയില്‍ ആഡ് ഓണ്‍ കാര്‍ഡുകളുുടെ വായ്പാ പരിധി പ്രാഥമിക കാര്‍ഡുകളെക്കാള്‍ കുറവായിരിക്കും. ഇവിടെ പ്രാഥമിക കാര്‍ഡിന്റെ വായ്പാ പരിധി എല്ലാ കാര്‍ഡുകള്‍ക്കുമായി വീതിച്ച് നല്‍കുന്നു. അതായിത് രണ്ട് ലക്ഷം രൂപ കവറേജുള്ള കാര്‍ഡില്‍ നാല് അംഗങ്ങളെ ചേര്‍ച്ചിട്ടുണ്ടെങ്കില്‍ ജോലി സ്ഥലത്ത് അച്ഛനും പഠിക്കുന്ന സ്ഥലത്ത് മകള്‍ക്കും വീട്ടില്‍ മാതാപിതാക്കളിലൊരാള്‍ക്കും ഭാര്യക്കും ചേര്‍ന്ന് പരമാവധി രണ്ട് ലക്ഷം രൂപ ചെലവാക്കാം. ഇവിടെ പ്രത്യേകം ശ്രദ്ധ വേണ്ട ഒരു കാര്യമുണ്ട്. കാര്‍ഡ് ആരുടെ അക്കൗണ്ടുമായിട്ടാണോ ബന്ധിപ്പിച്ചിരിക്കുന്നത് അവരുടെ ക്രെഡിറ്റ് സ്‌കോറിലായിരിക്കും ബാധ്യതകള്‍ പ്രതിഫലിക്കുക.