നികുതി ദായകർക്ക് ഒറ്റ റിട്ടേണ്‍ ഫോം, നിർദേശം പുറപ്പെടുവിച്ച് സർക്കാർ
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കായി പൊതുവായ ആദായ നികുതി റിട്ടേണ്‍ ഫോം ഉടനെ ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ പൊതുവായ റിട്ടേണ്‍ ഫോമില്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ പ്രത്യക വിഭാഗം ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ട്രസ്റ്റുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയ്ക്ക് പുതിയ ഫോം ഉപയോഗിക്കേണ്ടതില്ല. ഓരോ വരുമാന വിഭാഗക്കാര്‍ക്കുമായി നിലവില്‍ ഏഴ് തരത്തിലുള്ള ആദായ നികുതി റിട്ടേണ്‍ ഫോമുകളാണുള്ളത്. ഐടിആര്‍ ഫോം 1 (സഹജ്), ഐടിആര്‍ ഫോം 4 (സുഗം) […]
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കായി പൊതുവായ ആദായ നികുതി റിട്ടേണ്‍ ഫോം ഉടനെ ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ പൊതുവായ റിട്ടേണ്‍ ഫോമില്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ പ്രത്യക വിഭാഗം ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ട്രസ്റ്റുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയ്ക്ക് പുതിയ ഫോം ഉപയോഗിക്കേണ്ടതില്ല. ഓരോ വരുമാന വിഭാഗക്കാര്‍ക്കുമായി നിലവില്‍ ഏഴ് തരത്തിലുള്ള ആദായ നികുതി റിട്ടേണ്‍ ഫോമുകളാണുള്ളത്. ഐടിആര്‍ ഫോം 1 (സഹജ്), ഐടിആര്‍ ഫോം 4 (സുഗം) എന്നിവയാണ് നിലവില്‍ കൂടുതലായി ഉപയോഗിക്കുന്ന ആദായ നികുതി റിട്ടേണ്‍ ഫോമുകള്‍. ഐടിആര്‍-1 (സഹജ്) ഉപയോഗിക്കുന്നത് ശമ്പളം, ആസ്തിയില്‍ നിന്നുള്ള് വരുമാനം, പലിശ തുടങ്ങിയ മാര്‍ഗത്തില്‍ ലഭിക്കുന്ന വരുമാനം എന്നിവ ഉള്‍പ്പെടെ വരുമാനം 50 ലക്ഷം രൂപ വരെയുള്ള വ്യക്തികളാണ്.
ഐടിആര്‍-4 അവിഭക്ത ഹിന്ദു കുടുംബങ്ങള്‍, ബിസിനസ്, പ്രൊഫഷന്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം 50 ലക്ഷം രൂപ വരെയുള്ളവരാണ് നികുതി സമര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നത്.
ഐടിആര്‍-2 പാര്‍പ്പിട വസ്തുവില്‍ നിന്നും വരുമാനം ലഭിക്കുന്നവര്‍, ഐടിആര്‍-3 ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ ഉള്ള ലാഭം വരുമാനമായി ലഭിക്കുന്നവര്‍. ഐടിആര്‍-5, ഐടിആര്‍-6 എന്നിവ യഥാക്രമം എല്‍എല്‍പികള്‍, ബിസിനസുകള്‍ എന്നിവയ്ക്ക്. ഐടിആര്‍-7 ട്രസ്റ്റുകള്‍ക്ക് എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്.
ഐടിആര്‍-1, ഐടിആര്‍-4 എന്നിവ നിലനിര്‍ത്തുമെങ്കിലും പൊതുവായ ഫോം ഉപയോഗിച്ചും റിട്ടേണ്‍ സമര്‍പ്പിക്കാം. ഐടിആര്‍-7 ഒഴികെ നിലവിലുള്ള എല്ലാ വരുമാന റിട്ടേണുകളും ലയിപ്പിച്ച് ഒരു പൊതു ആദായ നികുതി റിട്ടേണ്‍ ഫോം അവതരിപ്പിക്കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) നിര്‍ദ്ദേശിക്കുന്നത്. പുതിയ ഐടിആര്‍ ഫോമിലൂടെ ലക്ഷ്യമിടുന്നത് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കുകയും, ബിസിനസ സ്ഥാപനങ്ങള്‍ അല്ലാത്ത വ്യക്തികള്‍ തുടങ്ങിയ നികുതിദായകര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുകയാണെന്ന്, സിബിഡിടി വ്യക്തമാക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന റിട്ടേണ്‍ ഫോമിനെക്കുറിച്ച് ഡിസംബര്‍ 15 നുള്ളില്‍ എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അറിയിക്കാനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ പറഞ്ഞിരിക്കുന്നത്.